This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആഭേരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ആഭേരി== ഇത് 22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായിട...)
അടുത്ത വ്യത്യാസം →
11:31, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആഭേരി
ഇത് 22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായിട്ടാണ് ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്; എന്നാൽ 20-ാം മേളകർത്താരാഗമായ നഠഭൈരവി അഥവാ നഠഭേരിയുടെ ജന്യമെന്ന നിലയിലാണ് മുന്‍കാലങ്ങളിൽ ഇത് കരുതപ്പെട്ടിരുന്നത്.
ആരോഹണം: സ ഗ മ പ നി സ അവരോഹണം: സ നി ധ പ മ ഗ രി സ
ഒരു ഔഡവസമ്പൂർണരാഗമായ ആഭേരിയുടെ ആരോഹണത്തിൽ ര, ധ സ്വരങ്ങള്‍ വർജ്യമാണ്. മ, ധ എന്നിവയാണ് ഇതിന്റെ രാഗച്ഛായാസ്വരങ്ങള്‍. ഭക്തിശൃംഗാരങ്ങള് ഉളവാക്കുവാന്‍ ഈ രാഗത്തിനു കഴിയും. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭീംപലാസ് ഈ രാഗത്തിനു സമാനമാണ്.