This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആപ്പിള്‍ടണ്‍, എഡ്വേഡ് (1892 - 1965)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ആപ്പിള്‍ടണ്‍, എഡ്വേഡ് (1892 - 1965)== ==Appleton, Edward== അയോണോസ്ഫിയറിനെ ആധാരമ...)
അടുത്ത വ്യത്യാസം →
04:09, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആപ്പിള്‍ടണ്‍, എഡ്വേഡ് (1892 - 1965)
Appleton, Edward
അയോണോസ്ഫിയറിനെ ആധാരമാക്കി നടത്തിയ ഗവേഷണങ്ങള്‍ക്ക് 1947-ൽ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്. 1892 സെപ്. 6-ന് ബ്രാഡ്ഫോഡിൽ ജനിച്ചു. ബ്രാഡ്ഫോഡിലെ ഹാന്‍സണ്‍ സ്കൂളിലും പിന്നീട് കേംബ്രിഡ്ജിലെ സെയിന്റ് ജോണ്‍ കോളജിലുമായി വിദ്യാഭ്യാസം നടത്തി. ഒന്നാം ലോകയുദ്ധകാലത്ത് കുറച്ചുകാലം സൈനികസേവനം അനുഷ്ഠിക്കുകയുണ്ടായി. 1920-ൽ കാവന് ഡിഷ് പരീക്ഷണശാലയിൽ അധ്യാപകനായി ചേർന്നു; 1924 വരെ ഈ സ്ഥാനം തുടർന്നു. ഇക്കാലത്താണ് അയോണോസ്ഫിയറിനെ സംബന്ധിച്ച ഗവേഷണങ്ങള്‍ വഴി അദ്ദേഹം ലോകശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയാകർഷിച്ചത്. 1924-ൽ ലണ്ടന്‍ സർവകലാശാലയിലെ കിങ്സ് കോളജിൽ പ്രാഫസറായി. 1927-ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റി അംഗമായി അംഗീകരിച്ചു. 1932-ൽ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റേഡിയോ എന്‍ജിനീയേഴ്സിന്റെ വൈസ് പ്രസിഡണ്ടായും, ഇന്റർനാഷണൽ സയന്റിഫിക് യൂണിയന്റെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1936-ൽ കേംബ്രിഡ്ജിലേക്ക് തിരിച്ചുപോയി. രണ്ടാം ലോകയുദ്ധകാലത്ത് ബ്രി. ഗവണ്മെന്റിൽ വ്യവസായ-ശാസ്ത്ര ഗവേഷണങ്ങളുടെ ചുമതല വഹിക്കുന്ന സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു. 1941-ൽ അദ്ദേഹത്തിന് "സർ' സ്ഥാനം ലഭിച്ചു. 1949-ൽ എഡിന്‍ബറോ സർവകലാശാലയുടെ വൈസ് ചാന്‍സലർ ആയി. 1965 ഏ. 21-ന് എഡിന്ബറോയിൽവച്ച് അന്തരിച്ചു. അയോണോസ്ഫിയറിന്റെ (Ionosphere) സ്വാഭാവികധർമങ്ങളെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ ആദ്യകാല ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് ആപ്പിള്‍ടണ്‍. നോ: അയോണോസ്ഫിയർ (കെ. ഗോവിന്ദന്)