This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറീനിയസ്, ഔഗുസ്തസ് സ്വാന്തെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അറീനിയസ്, ഔഗുസ്തസ് സ്വാന്തെ = Arrhenius,Augustus Svanthe(18591927) ഭൂമിയില്‍ ജീവന്റ...)
(അറീനിയസ്, ഔഗുസ്തസ് സ്വാന്തെ)
 
വരി 6: വരി 6:
1908-ലാണ് അറീനിയസ് പാന്‍സ്പെര്‍മിയ സിദ്ധാന്തം അവതരിപ്പിക്കുന്നത്. ജീവനുദ്ഭവിച്ചത് ഭൂമിയിലല്ലെന്നു നിഷ്കര്‍ഷിച്ച ഇദ്ദേഹം പ്രപഞ്ചത്തില്‍ മറ്റെവിടെയോ ആയിരിക്കും അതുസംഭവിച്ചതെന്നു പരികല്പന ചെയ്തു. അവിടെ നിന്നും ഏതോ മാധ്യമങ്ങള്‍ വഴി അത് ഭൂമിയിലെത്തി. നക്ഷത്രങ്ങളില്‍ നിന്നുളള പ്രകാശകിരണം മുഖേനയോ അല്ലെങ്കില്‍ ധൂമകേതുക്കള്‍ മുഖേനയോ ഒരു നക്ഷത്രയൂഥത്തിലെ ഗ്രഹങ്ങളില്‍ നിന്നോ മറ്റോ മറ്റൊരു നക്ഷത്രയൂഥത്തിലെ ഗ്രഹങ്ങളിലേക്ക് സൂക്ഷ്മ ജീവജാലങ്ങളെ എത്തിക്കാനാവുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.  

-
പാന്‍സ്പെര്‍മിയ സിദ്ധാന്തത്തിന് ശാസ്ത്രലോകത്ത് ആദ്യമൊന്നും കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാല്‍ 1996-ല്‍ ഈ സിദ്ധാന്തത്തിന്റെ ആധികാരികതയിലേക്കു വെളിച്ചം വീശുന്ന ചില തെളിവുകള്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുകയുണ്ടായി. 1984-ല്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് ലഭിച്ചതും ചൊവ്വയില്‍ നിന്ന് ഭൂമിയില്‍ പതിച്ചത് എന്നു കരുതപ്പെടുന്നതുമായ ഒരു ഉല്‍ക്കയില്‍ സൂക്ഷ്മ ജീവാശ്മ സാന്നിധ്യമുണ്ടെന്ന് സംശയമുദിച്ചു. നക്ഷത്രാന്തര ധൂളീമേഘങ്ങളില്‍ ചില ഓര്‍ഗാനിക് തന്മാത്രകള്‍ കണ്ടെത്തിയതും പാന്‍സ് പെര്‍മിയയ്ക്ക് പിന്തുണയായി. ഇതോടെ പാന്‍സ്പെര്‍മിയ സിദ്ധാന്തം പുനര്‍പഠനത്തിന് വിധേയമായി. ശ്രീലങ്കന്‍ ജീവശാസ്ത്രജ്ഞനായ ചന്ദ്രവിക്രമസിംഗെ, ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെ.വി. നാര്‍ലിക്കര്‍ തുടങ്ങിയവര്‍ ജീവന്‍ ഭൂമിയില്‍ ഉണ്ടായതല്ല, വന്നുചേര്‍ന്നതാണ് എന്നു വിശ്വസിക്കുന്നവരാണ്. ധൂമകേതുക്കളും ഉല്‍ക്കകളും ഭൌമേതരജീവന്റെ വാഹകരാകാം എന്നവര്‍ കരുതുന്നു.  
+
[[Image:ARRhenius.png]]
 +
 
 +
പാന്‍സ്പെര്‍മിയ സിദ്ധാന്തത്തിന് ശാസ്ത്രലോകത്ത് ആദ്യമൊന്നും കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാല്‍ 1996-ല്‍ ഈ സിദ്ധാന്തത്തിന്റെ ആധികാരികതയിലേക്കു വെളിച്ചം വീശുന്ന ചില തെളിവുകള്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുകയുണ്ടായി. 1984-ല്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് ലഭിച്ചതും ചൊവ്വയില്‍ നിന്ന് ഭൂമിയില്‍ പതിച്ചത് എന്നു കരുതപ്പെടുന്നതുമായ ഒരു ഉല്‍ക്കയില്‍ സൂക്ഷ്മ ജീവാശ്മ സാന്നിധ്യമുണ്ടെന്ന് സംശയമുദിച്ചു. നക്ഷത്രാന്തര ധൂളീമേഘങ്ങളില്‍ ചില ഓര്‍ഗാനിക് തന്മാത്രകള്‍ കണ്ടെത്തിയതും പാന്‍സ് പെര്‍മിയയ്ക്ക് പിന്തുണയായി. ഇതോടെ പാന്‍സ്പെര്‍മിയ സിദ്ധാന്തം പുനര്‍പഠനത്തിന് വിധേയമായി. ശ്രീലങ്കന്‍ ജീവശാസ്ത്രജ്ഞനായ ചന്ദ്രവിക്രമസിംഗെ, ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെ.വി. നാര്‍ലിക്കര്‍ തുടങ്ങിയവര്‍ ജീവന്‍ ഭൂമിയില്‍ ഉണ്ടായതല്ല, വന്നുചേര്‍ന്നതാണ് എന്നു വിശ്വസിക്കുന്നവരാണ്. ധൂമകേതുക്കളും ഉല്‍ക്കകളും ഭൗമേതരജീവന്റെ വാഹകരാകാം എന്നവര്‍ കരുതുന്നു.  
1927 ഒക്ടോബര്‍ 7-ന് അറീനിയസ് സ്റ്റോക്ക്ഹോമില്‍ അന്തരിച്ചു. നോ: പാന്‍സ്പെര്‍മിയ സിദ്ധാന്തം.

[[Category:ജ്യോതി:ശാസ്ത്രം]]
[[Category:ജ്യോതി:ശാസ്ത്രം]]

Current revision as of 09:05, 24 ജൂലൈ 2011

അറീനിയസ്, ഔഗുസ്തസ് സ്വാന്തെ

Arrhenius,Augustus Svanthe(18591927)

ഭൂമിയില്‍ ജീവന്റെ ഉദ്ഭവത്തെ സംബന്ധിക്കുന്ന പാന്‍സ്പെര്‍മിയ സിദ്ധാന്തമാവിഷ്കരിച്ച സ്വീഡിഷ് പ്രപഞ്ചശാസ്ത്രജ്ഞനും നോബല്‍ പുരസ്കാര ജേതാവും. 1859 ഫെബ്രുവരി 19-ന് സ്വീഡനിലെ ഉപ്സലയില്‍ ജനിച്ചു. ഉപ്സല സര്‍വകലാശാലയിലും സ്റ്റോക്ക്ഹോം സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ അറീനിയസ് രസതന്ത്രത്തിലാണ് തന്റെ ഗവേഷണം പ്രധാനമായും കേന്ദ്രീകരിച്ചത്. 1905-ല്‍ ഇദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു.

1908-ലാണ് അറീനിയസ് പാന്‍സ്പെര്‍മിയ സിദ്ധാന്തം അവതരിപ്പിക്കുന്നത്. ജീവനുദ്ഭവിച്ചത് ഭൂമിയിലല്ലെന്നു നിഷ്കര്‍ഷിച്ച ഇദ്ദേഹം പ്രപഞ്ചത്തില്‍ മറ്റെവിടെയോ ആയിരിക്കും അതുസംഭവിച്ചതെന്നു പരികല്പന ചെയ്തു. അവിടെ നിന്നും ഏതോ മാധ്യമങ്ങള്‍ വഴി അത് ഭൂമിയിലെത്തി. നക്ഷത്രങ്ങളില്‍ നിന്നുളള പ്രകാശകിരണം മുഖേനയോ അല്ലെങ്കില്‍ ധൂമകേതുക്കള്‍ മുഖേനയോ ഒരു നക്ഷത്രയൂഥത്തിലെ ഗ്രഹങ്ങളില്‍ നിന്നോ മറ്റോ മറ്റൊരു നക്ഷത്രയൂഥത്തിലെ ഗ്രഹങ്ങളിലേക്ക് സൂക്ഷ്മ ജീവജാലങ്ങളെ എത്തിക്കാനാവുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

Image:ARRhenius.png

പാന്‍സ്പെര്‍മിയ സിദ്ധാന്തത്തിന് ശാസ്ത്രലോകത്ത് ആദ്യമൊന്നും കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാല്‍ 1996-ല്‍ ഈ സിദ്ധാന്തത്തിന്റെ ആധികാരികതയിലേക്കു വെളിച്ചം വീശുന്ന ചില തെളിവുകള്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുകയുണ്ടായി. 1984-ല്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് ലഭിച്ചതും ചൊവ്വയില്‍ നിന്ന് ഭൂമിയില്‍ പതിച്ചത് എന്നു കരുതപ്പെടുന്നതുമായ ഒരു ഉല്‍ക്കയില്‍ സൂക്ഷ്മ ജീവാശ്മ സാന്നിധ്യമുണ്ടെന്ന് സംശയമുദിച്ചു. നക്ഷത്രാന്തര ധൂളീമേഘങ്ങളില്‍ ചില ഓര്‍ഗാനിക് തന്മാത്രകള്‍ കണ്ടെത്തിയതും പാന്‍സ് പെര്‍മിയയ്ക്ക് പിന്തുണയായി. ഇതോടെ പാന്‍സ്പെര്‍മിയ സിദ്ധാന്തം പുനര്‍പഠനത്തിന് വിധേയമായി. ശ്രീലങ്കന്‍ ജീവശാസ്ത്രജ്ഞനായ ചന്ദ്രവിക്രമസിംഗെ, ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെ.വി. നാര്‍ലിക്കര്‍ തുടങ്ങിയവര്‍ ജീവന്‍ ഭൂമിയില്‍ ഉണ്ടായതല്ല, വന്നുചേര്‍ന്നതാണ് എന്നു വിശ്വസിക്കുന്നവരാണ്. ധൂമകേതുക്കളും ഉല്‍ക്കകളും ഭൗമേതരജീവന്റെ വാഹകരാകാം എന്നവര്‍ കരുതുന്നു.

1927 ഒക്ടോബര്‍ 7-ന് അറീനിയസ് സ്റ്റോക്ക്ഹോമില്‍ അന്തരിച്ചു. നോ: പാന്‍സ്പെര്‍മിയ സിദ്ധാന്തം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍