This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്റ്റെറോസീസ്മോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസ്റ്റെറോസീസ്മോളജി= Asteroseismology നക്ഷത്രങ്ങളുടെ ആന്തരികഘടനയെക്ക...)
(അസ്റ്റെറോസീസ്മോളജി)
 
വരി 6: വരി 6:
പ്രധാനമായും മൂന്ന് സങ്കല്പങ്ങളുടെ (Assumptions) അടിസ്ഥാനത്തിലാണ് അസ്റ്റെറോസീസ്മോളജിയില്‍ നക്ഷത്രങ്ങളുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നത്; ഒന്ന്, നക്ഷത്രങ്ങള്‍ക്കുള്ളിലെ ദോലനം വളരെ ചെറുതാണ്. രണ്ട്, ഒറ്റപ്പെട്ട നക്ഷത്രങ്ങളില്‍ മാത്രമേ (Isolated stars) ഇത്തരം പഠനം ബാധകമാകുകയുള്ളു; അഥവാ, ഇരട്ട നക്ഷത്രങ്ങള്‍ക്ക് ഇത് ബാധകമല്ല. നക്ഷത്രങ്ങള്‍ തമ്മിലുള്ള വേലാര്‍ബലം ദോലനത്തെ ബാധിക്കും എന്നതിനാലാണിത്. മൂന്ന്, പഠനവിധേയമാക്കപ്പെടുന്ന നക്ഷത്രങ്ങള്‍ക്ക് ഗോളീയ സമമിതി (Spherical symmetry) ഉണ്ടായിരിക്കും.  

-
സൂര്യന്റെ ആന്തരികഘടനയെ സംബന്ധിച്ച പഠനം ഹീലിയോസീസ്മോളജി (Heliseismology[[Link title]])  എന്ന പേരിലാണ് അറിയപ്പെടുന്നത്. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ പ്രകാശത്തിന് സംഭവിക്കുന്ന വ്യതിചലനത്തെയും അതിന്റെ ദോലനത്തിന്റെ ആവൃത്തിയെയും പഠനവിധേയമാക്കിയാണ് സൂര്യന്റെ ആന്തരിക ഘടനയെക്കുറിച്ച് മനസ്സിലാക്കുന്നത്.
+
സൂര്യന്റെ ആന്തരികഘടനയെ സംബന്ധിച്ച പഠനം ഹീലിയോസീസ്മോളജി (Heliseismology)  എന്ന പേരിലാണ് അറിയപ്പെടുന്നത്. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ പ്രകാശത്തിന് സംഭവിക്കുന്ന വ്യതിചലനത്തെയും അതിന്റെ ദോലനത്തിന്റെ ആവൃത്തിയെയും പഠനവിധേയമാക്കിയാണ് സൂര്യന്റെ ആന്തരിക ഘടനയെക്കുറിച്ച് മനസ്സിലാക്കുന്നത്.
[[Category:ജ്യോതി:ശാസ്ത്രം]]
[[Category:ജ്യോതി:ശാസ്ത്രം]]

Current revision as of 06:35, 27 ജൂണ്‍ 2011

അസ്റ്റെറോസീസ്മോളജി

Asteroseismology

നക്ഷത്രങ്ങളുടെ ആന്തരികഘടനയെക്കുറിച്ച് പഠിക്കുന്ന ജ്യോതിശ്ശാസ്ത്ര പഠനശാഖ. സാധാരണഗതിയില്‍, സ്പെക്ട്രോഗ്രാഫുകളുടെയോ ദൂരദര്‍ശിനികളുടെയോ സഹായത്തോടെയാണ് നക്ഷത്രങ്ങളുടെ ആന്തരിക ഘടനയെക്കുറിച്ച് പഠിക്കുന്നത്. എന്നാല്‍, അസ്റ്റെറോസീസ്മോളജിയില്‍, നക്ഷത്രങ്ങളുടെ ആന്തരിക ദോലനത്തിന്റെ (Oscillation) ആവൃത്തിയെയും നക്ഷത്രസ്പന്ദനത്തിന്റെ (Pulsation) ആവൃത്തിയെയും പഠനവിധേയമാക്കിയാണ് ആന്തരിക ഘടനയെക്കുറിച്ച് മനസ്സിലാക്കുന്നത്. ആവൃത്തി സ്പെക്ട്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നക്ഷത്രങ്ങള്‍ക്കുള്ളിലെ രാസഘടനയെക്കുറിച്ചറിയാന്‍ സഹായിക്കുന്നു; നക്ഷത്ര സ്പന്ദനങ്ങളെക്കുറിച്ചുള്ള പഠനമാകട്ടെ നക്ഷത്രസാന്ദ്രതയെയും മനസ്സിലാക്കാന്‍ പ്രയോജനപ്പെടുന്നു. സാധാരണയായി സ്പന്ദതാരങ്ങളെ (Pulsating stars) കേന്ദ്രീകരിച്ചാണ് ഇത്തരം പഠനങ്ങള്‍ നടക്കുന്നത്.

പ്രധാനമായും മൂന്ന് സങ്കല്പങ്ങളുടെ (Assumptions) അടിസ്ഥാനത്തിലാണ് അസ്റ്റെറോസീസ്മോളജിയില്‍ നക്ഷത്രങ്ങളുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നത്; ഒന്ന്, നക്ഷത്രങ്ങള്‍ക്കുള്ളിലെ ദോലനം വളരെ ചെറുതാണ്. രണ്ട്, ഒറ്റപ്പെട്ട നക്ഷത്രങ്ങളില്‍ മാത്രമേ (Isolated stars) ഇത്തരം പഠനം ബാധകമാകുകയുള്ളു; അഥവാ, ഇരട്ട നക്ഷത്രങ്ങള്‍ക്ക് ഇത് ബാധകമല്ല. നക്ഷത്രങ്ങള്‍ തമ്മിലുള്ള വേലാര്‍ബലം ദോലനത്തെ ബാധിക്കും എന്നതിനാലാണിത്. മൂന്ന്, പഠനവിധേയമാക്കപ്പെടുന്ന നക്ഷത്രങ്ങള്‍ക്ക് ഗോളീയ സമമിതി (Spherical symmetry) ഉണ്ടായിരിക്കും.

സൂര്യന്റെ ആന്തരികഘടനയെ സംബന്ധിച്ച പഠനം ഹീലിയോസീസ്മോളജി (Heliseismology) എന്ന പേരിലാണ് അറിയപ്പെടുന്നത്. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ പ്രകാശത്തിന് സംഭവിക്കുന്ന വ്യതിചലനത്തെയും അതിന്റെ ദോലനത്തിന്റെ ആവൃത്തിയെയും പഠനവിധേയമാക്കിയാണ് സൂര്യന്റെ ആന്തരിക ഘടനയെക്കുറിച്ച് മനസ്സിലാക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍