This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരെസിബോ വാനനിരീക്ഷണകേന്ദ്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അരെസിബോ വാനനിരീക്ഷണകേന്ദ്രം= Arecibo Observatory ലോകത്തിലെ ഏറ്റവും വലിയ...)
അടുത്ത വ്യത്യാസം →
08:15, 17 ജൂണ്‍ 2011-നു നിലവിലുണ്ടായിരുന്ന രൂപം
അരെസിബോ വാനനിരീക്ഷണകേന്ദ്രം
Arecibo Observatory
ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ഡിഷ് റേഡിയോ ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ള വാനനിരീക്ഷണകേന്ദ്രം. റേഡിയോ ജ്യോതിശ്ശാസ്ത്ര പഠനങ്ങള്‍ക്കും റഡാര്‍ അന്തരീക്ഷ പഠനങ്ങള്‍ക്കും പ്രസിദ്ധമായ ഈ നിരീക്ഷണകേന്ദ്രം പ്യൂര്‍ട്ടോറിക്കോയിലെ അരെസിബോ നഗരത്തിനു സമീപമുള്ള ഗുവാറിയോനെ പര്‍വതങ്ങള്‍ക്കിടയിലെ ഒരു നിമ്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ആ താഴ്വാരത്തെത്തന്നെ 305 മീറ്റര്‍ വ്യാസമുള്ള ഒരു വക്രതല റേഡിയോ പ്രതിഫലന നിലയമാക്കി മാറ്റുകയായിരുന്നു (1963) കോര്‍ണല്‍ സര്‍വകലാശാല. 1971-ല്‍ റേഡിയോ ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങള്‍ വര്‍ധിച്ചതോടെ ഈ നിരീക്ഷണകേന്ദ്രം നാഷണല്‍ അസ്ട്രോണമി ആന്‍ഡ് അയണോസ്ഫറിക് സെന്ററിന്റെ (NAIC) ഭാഗമായി. ലോഹനിര്‍മിതമായദര്‍പ്പണതലത്തില്‍ സ്വീകരിക്കപ്പെടുന്ന റേഡിയോ തരംഗങ്ങള്‍ 137 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, വളരെയേറെ സൂക്ഷ്മതയുള്ള ഒരു ആന്റിന സ്വീകരിച്ചു വിശകലനം ചെയ്യുന്നു. 1960-കളില്‍ ഇവിടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അസ്ട്രോണമിക്കല്‍ യൂണിറ്റ് (സൗരദൂരം) കൃത്യമായി നിര്‍ണയിച്ചതും ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ഭ്രമണകാലം കൃത്യമായി കണക്കാക്കിയതും (ഈ ടെലിസ്കോപ്പ് ഭൂമധ്യരേഖയോട് ചേര്‍ന്നായതുകൊണ്ട് എല്ലാ ഗ്രഹങ്ങളും അതിനു മുകളിലൂടെ കടന്നുപോകും). പള്‍സാര്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം കോസ്മിക വസ്തുക്കളില്‍ നിന്നുമുള്ള ഉത്സര്‍ജങ്ങളെയും ഇവിടെ പഠനവിധേയമാക്കുന്നുണ്ട്. 1974-ല്‍ ഇവിടെ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പി.എസ്.ആര്‍ 1913+16 എന്ന ബൈനറി പള്‍സാറിനെ കണ്ടെത്തുന്നത്. 1992-ല്‍ പി.എസ്.ആര്‍ 1257+12 എന്ന മറ്റൊരു പള്‍സാറിനെയും കണ്ടെത്തുകയുണ്ടായി. ഭൂമിയോളം വലുപ്പമുള്ള രണ്ടുഗ്രഹങ്ങള്‍ ഈ പള്‍സാറിനെ പരിക്രമണം ചെയ്യുന്നതായും കണ്ടെത്തി. ഇത് ശ്രദ്ധേയമായ ഒരു കണ്ടെത്തലായി പരിഗണിക്കപ്പെടുന്നു.