This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര വര്‍ഷം 2009അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര വര്‍ഷം 2009
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അന്തര്‍ദേശീയജ്യോതിശ്ശാസ്ത്ര വര്‍ഷം 2009= International year of Astronomy 2009 ലോക പ്ര...)
അടുത്ത വ്യത്യാസം →
06:08, 8 ജൂണ്‍ 2011-നു നിലവിലുണ്ടായിരുന്ന രൂപം
അന്തര്‍ദേശീയജ്യോതിശ്ശാസ്ത്ര വര്‍ഷം 2009
International year of Astronomy 2009
ലോക പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഗലീലിയോ ഗലീലി ദൂരദര്‍ശിനി ഉപയോഗിച്ച് ആദ്യമായി വാനനിരീക്ഷണം നടത്തിയതിന്റെയും യൊഹന്നാസ് കെപ്ളറുടെ വിഖ്യാതഗ്രന്ഥം അസ്ട്രോണമിയ നോവ പ്രസിദ്ധീകരിച്ചതിന്റെയും 400-ാം വാര്‍ഷികം പ്രമാണിച്ച് ഐക്യരാഷ്ട്ര സഭയുടെ 62-ാം ജനറല്‍ അസംബ്ളിയില്‍ പ്രഖ്യാപിക്കപ്പെട്ട, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന (2009) ജ്യോതിശ്ശാസ്ത്ര പരിപാടി.
1609-ല്‍ ആണ് ഗലീലിയോ ഗലീലി വാനനിരീക്ഷണത്തിനായി ദൂരദര്‍ശിനി ഉപയോഗിച്ചത്. ഇത് ആധുനിക ജ്യോതിശ്ശാസ്ത്രത്തിന് പ്രാരംഭം കുറിച്ചു. അന്നുവരെ ദൃശ്യമാകാതിരുന്ന പല ദൃശ്യങ്ങളുടെയും വിശദാംശങ്ങള്‍ ലഭ്യമായതോടെ ജ്യോതിശ്ശാസ്ത്രരംഗത്ത് അന്നു വരെയുണ്ടായിരുന്ന അബദ്ധധാരണകളും അന്ധവിശ്വാസങ്ങളും തിരുത്തിക്കുറിക്കാനാരംഭിക്കുകയും അങ്ങനെ പുതിയൊരു പ്രപഞ്ച സങ്കല്പം തന്നെ വികസിച്ചുവരുവാനിടയാകുകയും ചെയ്തു. 1609-ല്‍ തന്നെയാണ് യോഹന്നാസ് കെപ്ളറുടെ അസ്ട്രോണമിയ നോവ പ്രിസിദ്ധീകൃതമായതും. ജ്യോതിശ്ശാസ്ത്രരംഗത്ത് നവീനമായ കാല്‍വയ്പ്പുകള്‍ക്ക് നാന്ദി കുറിച്ച ഈ രണ്ട് സംഭവങ്ങളുടെയും 400-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 2009 അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര വര്‍ഷമായി ആചരിക്കാന്‍ 2007 ഡിസംബര്‍ 20-ന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. ആഘോഷപരിപാടികള്‍ 2009 ജനുവരി 15-ന് പാരിസില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്രസംഘടനയുടെയും യുനെസ്കോയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. 'നിങ്ങള്‍ കണ്ടെത്തേണ്ട പ്രപഞ്ചം' (The Universe Yours to Discover) എന്നതാണ് ജ്യോതിശ്ശാസ്ത്രവര്‍ഷാചരണത്തിന്റെ സന്ദേശം. ജ്യോതിശ്ശാസ്ത്രം ഉള്‍പ്പെടെയുള്ള അടിസ്ഥാന ശാസ്ത്ര ശാഖകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം, സമാധാന പൂര്‍ണമായ സാമൂഹികാന്തരീക്ഷസൃഷ്ടിയില്‍ ശാസ്ത്രത്തിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ആഘോഷ പരിപാടികളുടെ മുഖ്യ ലക്ഷ്യം. പ്രപഞ്ചത്തെ സംബന്ധിക്കുന്ന പ്രാഥമിക അറിവുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക, ശാസ്ത്ര- സാങ്കേതിക രംഗത്തെ പുരോഗതിക്കായി രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ശാസ്ത്ര-സാങ്കേതിക സമ്പത്ത് വര്‍ധിപ്പിച്ചുകൊണ്ട് ദാരിദ്രൃം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, തുടങ്ങി നിരവധി കാര്യങ്ങള്‍ ജ്യോതിശ്ശാസ്ത്ര വര്‍ഷത്തിലൂടെ അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനയും യുനെസ്കോയും ലക്ഷ്യമിടുന്നുണ്ട്. പരിപാടിയുടെ പൂര്‍ണവിജയത്തിനായി അന്താരാഷ്ട്രതലത്തിലും, ദേശീയതലത്തിലും പ്രാദേശികതലങ്ങളിലുമെല്ലാം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു. ഇപ്പോള്‍ 140 രാജ്യങ്ങള്‍ സജീവമായി ഈ പരിപാടിയില്‍ പങ്കാളിത്തം വഹിച്ചുവരുന്നു.
അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര വര്‍ഷത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജ്യോതിശ്ശാസ്ത്ര സംഘടന ഒരു വെബ്സൈറ്റും (http:www.astronomy2009.org) രൂപകല്പന ചെയ്തിട്ടുണ്ട്. ഇതിലൂടെ ജ്യോതിശ്ശാസ്ത്രരംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. ഇതു കൂടാതെ പൊതുജനങ്ങളെ ലക്ഷ്യമാക്കി CAP ജേര്‍ണല്‍ (Communicating Astronomy with Public) എന്നൊരു മാസികയും ഐ.എ.യു. പ്രസിദ്ധീകരിച്ചുവരുന്നു .