This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗെസാന്‍ഡര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 3: | വരി 3: | ||
ബി.സി. 1-ാം ശ.-ത്തില്‍ റോഡ്സില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രതിമാശില്പി. പ്ളിനിയുടെ പ്രകൃതിചരിത്രം (Natural History) എന്ന ഗ്രന്ഥത്തില്‍ ലയക്കൂണ്‍ (Laocoon) ശില്പത്തിന്റെ നിര്‍മാതാവ് അഗെസാന്‍ഡറാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റോഡിയന്‍ പ്രസ്ഥാനത്തിന്റെ മികച്ച ഒരു സംഭാവനയാണ് ഈ ശില്പം. ടൈറ്റസ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ ഇതു കണ്ടതായി പ്ളിനി രേഖപ്പെടുത്തിയിട്ടുണ്ട്. പില്ക്കാലത്ത് (എ.ഡി. 1506) ടൈറ്റസ് ചക്രവര്‍ത്തിയുടെ കൊട്ടാര അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും ഈ പ്രതിമ കണ്ടെടുക്കപ്പെട്ടു. അഗെസാന്‍ഡര്‍, പോളിഡോറസ്, അഥിനോഡോറസ് എന്നീ മൂന്നു റോഡിയന്‍ ശില്പികള്‍ ചേര്‍ന്നാണ് ഈ പ്രതിമ നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടു മാര്‍ബിള്‍ ശിലകള്‍ ഉപയോഗിച്ചാണ് അവര്‍ ഈ പ്രതിമ കൊത്തിയെടുത്തത്. ബി.സി. ഒന്നാം ശ.-ത്തിലാണോ രണ്ടാം ശ.-ത്തിലാണോ ഇത് നിര്‍മിക്കപ്പെട്ടത് എന്നു വ്യക്തമല്ല. ട്രോജന്‍പുരോഹിതനായ ലയക്കൂണും രണ്ടു പുത്രന്‍മാരും അഥീനാദേവി നിയോഗിച്ച രണ്ടു സര്‍പ്പങ്ങളുടെ ബന്ധനത്തില്‍ ഞെരിഞ്ഞമരുന്നതാണ് പ്രതിപാദ്യവിഷയം. കഠിനമായ വേദനയും ദുഃഖവും ആവിഷ്കരിക്കുന്നതില്‍ ഇതിന്റെ ശില്പികള്‍ വിജയിച്ചിട്ടുണ്ട്. പുരുഷത്വത്തിന് അതിഭാവുകത്വം നല്കിയിട്ടുണ്ടെങ്കിലും രൂപസൌഷ്ഠവം തികഞ്ഞവയാണ് ഈ ശില്പങ്ങള്‍. ഇത് മൈക്കല്‍ ആഞ്ജലോയെ വളരെയധികം ആകര്‍ഷിക്കുകയുണ്ടായി. നടുക്കുള്ള രൂപത്തിന്റെ പൊട്ടിപ്പോയ വലതുകൈ പുനഃപ്രതിഷ്ഠിക്കുന്നതിന് ഇദ്ദേഹം ഒരു വിഫലശ്രമം നടത്തുകയുണ്ടായി. പുരാതനപ്രതിമാനിര്‍മാണകലയുടെ ഏറ്റവും മികച്ച ഉദാഹരണമായി ലയക്കൂണ്‍ ശില്പത്തെ പ്ളിനി വിശേഷിപ്പിച്ചിട്ടുണ്ട്. | ബി.സി. 1-ാം ശ.-ത്തില്‍ റോഡ്സില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രതിമാശില്പി. പ്ളിനിയുടെ പ്രകൃതിചരിത്രം (Natural History) എന്ന ഗ്രന്ഥത്തില്‍ ലയക്കൂണ്‍ (Laocoon) ശില്പത്തിന്റെ നിര്‍മാതാവ് അഗെസാന്‍ഡറാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റോഡിയന്‍ പ്രസ്ഥാനത്തിന്റെ മികച്ച ഒരു സംഭാവനയാണ് ഈ ശില്പം. ടൈറ്റസ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ ഇതു കണ്ടതായി പ്ളിനി രേഖപ്പെടുത്തിയിട്ടുണ്ട്. പില്ക്കാലത്ത് (എ.ഡി. 1506) ടൈറ്റസ് ചക്രവര്‍ത്തിയുടെ കൊട്ടാര അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും ഈ പ്രതിമ കണ്ടെടുക്കപ്പെട്ടു. അഗെസാന്‍ഡര്‍, പോളിഡോറസ്, അഥിനോഡോറസ് എന്നീ മൂന്നു റോഡിയന്‍ ശില്പികള്‍ ചേര്‍ന്നാണ് ഈ പ്രതിമ നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടു മാര്‍ബിള്‍ ശിലകള്‍ ഉപയോഗിച്ചാണ് അവര്‍ ഈ പ്രതിമ കൊത്തിയെടുത്തത്. ബി.സി. ഒന്നാം ശ.-ത്തിലാണോ രണ്ടാം ശ.-ത്തിലാണോ ഇത് നിര്‍മിക്കപ്പെട്ടത് എന്നു വ്യക്തമല്ല. ട്രോജന്‍പുരോഹിതനായ ലയക്കൂണും രണ്ടു പുത്രന്‍മാരും അഥീനാദേവി നിയോഗിച്ച രണ്ടു സര്‍പ്പങ്ങളുടെ ബന്ധനത്തില്‍ ഞെരിഞ്ഞമരുന്നതാണ് പ്രതിപാദ്യവിഷയം. കഠിനമായ വേദനയും ദുഃഖവും ആവിഷ്കരിക്കുന്നതില്‍ ഇതിന്റെ ശില്പികള്‍ വിജയിച്ചിട്ടുണ്ട്. പുരുഷത്വത്തിന് അതിഭാവുകത്വം നല്കിയിട്ടുണ്ടെങ്കിലും രൂപസൌഷ്ഠവം തികഞ്ഞവയാണ് ഈ ശില്പങ്ങള്‍. ഇത് മൈക്കല്‍ ആഞ്ജലോയെ വളരെയധികം ആകര്‍ഷിക്കുകയുണ്ടായി. നടുക്കുള്ള രൂപത്തിന്റെ പൊട്ടിപ്പോയ വലതുകൈ പുനഃപ്രതിഷ്ഠിക്കുന്നതിന് ഇദ്ദേഹം ഒരു വിഫലശ്രമം നടത്തുകയുണ്ടായി. പുരാതനപ്രതിമാനിര്‍മാണകലയുടെ ഏറ്റവും മികച്ച ഉദാഹരണമായി ലയക്കൂണ്‍ ശില്പത്തെ പ്ളിനി വിശേഷിപ്പിച്ചിട്ടുണ്ട്. | ||
- | + | [[Image:p.123(b).jpg|thumb|250x250px|centre|layakoon]] | |
മെലോസ്ദ്വീപില്‍നിന്നും 1820-ല്‍ കണ്ടെടുക്കപ്പെട്ട അഫ്രോഡൈറ്റിന്റെ ഒരു പ്രതിമയും അഗെസാന്‍ഡര്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതിന്റെ പിടിയുടെ അവശിഷ്ടത്തില്‍ 'സാന്‍ഡര്‍' എന്ന അക്ഷരങ്ങള്‍ ശേഷിച്ചിട്ടുണ്ട്. ഗ്രീക് കലാരീതിയുടെ പ്രത്യേകത ഈ പ്രതിമാനിര്‍മിതിയിലും കാണാവുന്നതാണ്. ശാലീനസൌന്ദര്യത്തേക്കാളേറെ, ഉദാത്തമായ മാതൃത്വഭാവമാണ് ഈ പ്രതിമയില്‍ പ്രകടമായി കാണുന്നത്. | മെലോസ്ദ്വീപില്‍നിന്നും 1820-ല്‍ കണ്ടെടുക്കപ്പെട്ട അഫ്രോഡൈറ്റിന്റെ ഒരു പ്രതിമയും അഗെസാന്‍ഡര്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതിന്റെ പിടിയുടെ അവശിഷ്ടത്തില്‍ 'സാന്‍ഡര്‍' എന്ന അക്ഷരങ്ങള്‍ ശേഷിച്ചിട്ടുണ്ട്. ഗ്രീക് കലാരീതിയുടെ പ്രത്യേകത ഈ പ്രതിമാനിര്‍മിതിയിലും കാണാവുന്നതാണ്. ശാലീനസൌന്ദര്യത്തേക്കാളേറെ, ഉദാത്തമായ മാതൃത്വഭാവമാണ് ഈ പ്രതിമയില്‍ പ്രകടമായി കാണുന്നത്. |
10:22, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗെസാന്‍ഡര്‍
Agesander
ബി.സി. 1-ാം ശ.-ത്തില്‍ റോഡ്സില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രതിമാശില്പി. പ്ളിനിയുടെ പ്രകൃതിചരിത്രം (Natural History) എന്ന ഗ്രന്ഥത്തില്‍ ലയക്കൂണ്‍ (Laocoon) ശില്പത്തിന്റെ നിര്‍മാതാവ് അഗെസാന്‍ഡറാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റോഡിയന്‍ പ്രസ്ഥാനത്തിന്റെ മികച്ച ഒരു സംഭാവനയാണ് ഈ ശില്പം. ടൈറ്റസ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ ഇതു കണ്ടതായി പ്ളിനി രേഖപ്പെടുത്തിയിട്ടുണ്ട്. പില്ക്കാലത്ത് (എ.ഡി. 1506) ടൈറ്റസ് ചക്രവര്‍ത്തിയുടെ കൊട്ടാര അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും ഈ പ്രതിമ കണ്ടെടുക്കപ്പെട്ടു. അഗെസാന്‍ഡര്‍, പോളിഡോറസ്, അഥിനോഡോറസ് എന്നീ മൂന്നു റോഡിയന്‍ ശില്പികള്‍ ചേര്‍ന്നാണ് ഈ പ്രതിമ നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടു മാര്‍ബിള്‍ ശിലകള്‍ ഉപയോഗിച്ചാണ് അവര്‍ ഈ പ്രതിമ കൊത്തിയെടുത്തത്. ബി.സി. ഒന്നാം ശ.-ത്തിലാണോ രണ്ടാം ശ.-ത്തിലാണോ ഇത് നിര്‍മിക്കപ്പെട്ടത് എന്നു വ്യക്തമല്ല. ട്രോജന്‍പുരോഹിതനായ ലയക്കൂണും രണ്ടു പുത്രന്‍മാരും അഥീനാദേവി നിയോഗിച്ച രണ്ടു സര്‍പ്പങ്ങളുടെ ബന്ധനത്തില്‍ ഞെരിഞ്ഞമരുന്നതാണ് പ്രതിപാദ്യവിഷയം. കഠിനമായ വേദനയും ദുഃഖവും ആവിഷ്കരിക്കുന്നതില്‍ ഇതിന്റെ ശില്പികള്‍ വിജയിച്ചിട്ടുണ്ട്. പുരുഷത്വത്തിന് അതിഭാവുകത്വം നല്കിയിട്ടുണ്ടെങ്കിലും രൂപസൌഷ്ഠവം തികഞ്ഞവയാണ് ഈ ശില്പങ്ങള്‍. ഇത് മൈക്കല്‍ ആഞ്ജലോയെ വളരെയധികം ആകര്‍ഷിക്കുകയുണ്ടായി. നടുക്കുള്ള രൂപത്തിന്റെ പൊട്ടിപ്പോയ വലതുകൈ പുനഃപ്രതിഷ്ഠിക്കുന്നതിന് ഇദ്ദേഹം ഒരു വിഫലശ്രമം നടത്തുകയുണ്ടായി. പുരാതനപ്രതിമാനിര്‍മാണകലയുടെ ഏറ്റവും മികച്ച ഉദാഹരണമായി ലയക്കൂണ്‍ ശില്പത്തെ പ്ളിനി വിശേഷിപ്പിച്ചിട്ടുണ്ട്.
മെലോസ്ദ്വീപില്‍നിന്നും 1820-ല്‍ കണ്ടെടുക്കപ്പെട്ട അഫ്രോഡൈറ്റിന്റെ ഒരു പ്രതിമയും അഗെസാന്‍ഡര്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതിന്റെ പിടിയുടെ അവശിഷ്ടത്തില്‍ 'സാന്‍ഡര്‍' എന്ന അക്ഷരങ്ങള്‍ ശേഷിച്ചിട്ടുണ്ട്. ഗ്രീക് കലാരീതിയുടെ പ്രത്യേകത ഈ പ്രതിമാനിര്‍മിതിയിലും കാണാവുന്നതാണ്. ശാലീനസൌന്ദര്യത്തേക്കാളേറെ, ഉദാത്തമായ മാതൃത്വഭാവമാണ് ഈ പ്രതിമയില്‍ പ്രകടമായി കാണുന്നത്.