This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗമയ്യ (1850 - 1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നാഗമയ്യ (1850 - 1917)= ചരിത്രകാരനും ഉദ്യോഗസ്ഥപ്രമുഖനും. തിരുവിതാംക...)
(നാഗമയ്യ (1850 - 1917))
 
വരി 1: വരി 1:
=നാഗമയ്യ (1850 - 1917)=
=നാഗമയ്യ (1850 - 1917)=
 +
 +
[[Image:Nagam Aiyah- svk-15.png]]
ചരിത്രകാരനും ഉദ്യോഗസ്ഥപ്രമുഖനും. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ രചയിതാവ്, തിരുവിതാംകൂറിലെ പ്രഥമ സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തി എന്നീ നിലകളില്‍ ശ്രദ്ധേയന്‍.  
ചരിത്രകാരനും ഉദ്യോഗസ്ഥപ്രമുഖനും. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ രചയിതാവ്, തിരുവിതാംകൂറിലെ പ്രഥമ സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തി എന്നീ നിലകളില്‍ ശ്രദ്ധേയന്‍.  

Current revision as of 10:10, 5 മേയ് 2011

നാഗമയ്യ (1850 - 1917)

Image:Nagam Aiyah- svk-15.png

ചരിത്രകാരനും ഉദ്യോഗസ്ഥപ്രമുഖനും. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ രചയിതാവ്, തിരുവിതാംകൂറിലെ പ്രഥമ സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തി എന്നീ നിലകളില്‍ ശ്രദ്ധേയന്‍.

1850-ല്‍ തിരുനെല്‍വേലി ജില്ലയിലെ വീരരാഘവപുരത്ത് ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. കുടുംബം തിരുനെല്‍വേലിയിലും തിരുവനന്തപുരത്തും മാറിമാറി താമസിച്ചിരുന്നുവെങ്കിലും നാഗമയ്യയുടെ ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരത്ത് തന്നെയായിരുന്നു. 1866-ല്‍ മെട്രിക്കുലേഷന്‍ പാസ്സായി. 1870-ല്‍ ബിരുദംനേടി. വൈകാതെ ദിവാന്റെ കച്ചേരിയില്‍ ഗുമസ്തനായി ജോലികിട്ടി. തുടര്‍ന്ന് കുറേക്കാലം നാഗമയ്യ അധ്യാപകവൃത്തി ചെയ്തു. 1875-ല്‍ തഹസീല്‍ദാര്‍ ആയി. തൊട്ടുപിന്നാലെ ഡെപ്യൂട്ടി പേഷ്കാരായി നിയമിതനാകുകയും ചെയ്തു. 1883-ല്‍ തിരുവനന്തപുരത്തും തുടര്‍ന്ന് കൊല്ലത്തും ദിവാന്‍ പേഷ്കാരായി. 1875, 81, 91 വര്‍ഷങ്ങളില്‍ തിരുവിതാംകൂറിന്റെ സെന്‍സസ് ചുമതല ഇദ്ദേഹത്തിനായിരുന്നു. 1875-ല്‍ ഇദ്ദേഹം തയ്യാറാക്കിയ സെന്‍സസ് റിപ്പോര്‍ട്ടാണ് തിരുവിതാംകൂറില്‍ ആദ്യത്തേത്. മദ്രാസ് പ്രസിഡന്‍സി ഡിസ്ട്രിക്റ്റ് മാന്വല്‍ മാതൃകയിലാണ് നാഗമയ്യ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ തയ്യാറാക്കിയത്. 1904 മുതല്‍ ഇദ്ദേഹം ഫുള്‍ടൈം സ്റ്റേറ്റ് മാന്വല്‍ ഓഫീസറായിരുന്നു. നാഗമയ്യ നിര്‍വഹിച്ച മറ്റൊരു സുപ്രധാന ഔദ്യോഗിക ചുമതല 1892-ലെ റവന്യൂ സര്‍വേയറുടേതായിരുന്നു.

1905 മുതല്‍ 08 വരെ തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയില്‍ അംഗമായി. 1908-ല്‍ വിരമിച്ചു. ആറു പ്രാവശ്യം ആക്റ്റിങ് ദിവാന്‍ ആയിരുന്നെങ്കിലും ഇദ്ദേഹത്തിന് ദിവാന്‍ ആവാന്‍ അവസരം ലഭിച്ചില്ല. 1910-ല്‍ ഇദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് മഹാരാജാവ് 'ദിവാന്‍ ബഹദൂര്‍ പുരസ്കാരം' നല്കി. 1917-ല്‍ ഇദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു.

(പ്രൊഫ. നേശന്‍ ടി. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍