This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിവേശ്, സ്വാമി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അഗ്നിവേശ്, സ്വാമി (1939 - ) = ആത്മീയനേതാവും, രാഷ്ട്രീയ-സാമൂഹികപ്രവര്‍ത്തക...)
അടുത്ത വ്യത്യാസം →
05:31, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്നിവേശ്, സ്വാമി (1939 - )
ആത്മീയനേതാവും, രാഷ്ട്രീയ-സാമൂഹികപ്രവര്‍ത്തകനും. മധ്യപ്രദേശിലെ ശക്തിയില്‍ 1939 സെപ്. 21-ന് അഗ്നിവേശ് ജനിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം കൊല്‍ക്കൊത്തയില്‍ ഉപരിപഠനത്തിനായി പോയി. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നിയമത്തില്‍ ബിരുദവും നേടിയ ഇദ്ദേഹം സെന്റ് സേവ്യേഴ്സ് കോളജില്‍ അധ്യാപകനായി ജോലിചെയ്തു. ഇന്ത്യന്‍ ചീഫ് ജസ്റ്റിസായിരുന്ന സവ്യസാചി മുഖര്‍ജിയുടെ കീഴില്‍ നിയമജ്ഞനായും പരിശീലനം നടത്തിയിട്ടുണ്ട്. 1968-ല്‍ ഹിന്ദു പരിഷ്കരണ സംഘടനയായ ആര്യസമാജില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഹരിയാനയിലെ രോഹ്തക്കില്‍ വച്ച് അഗ്നിവേശ് സന്ന്യാസം സ്വീകരിച്ചു. ഹരിയാനയില്‍ ആര്യസമാജ് സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി പ്രതികരിച്ച ഇദ്ദേഹം അടിമപ്പണി, ബാലവേല, ജാതിവ്യവസ്ഥ, വര്‍ഗീയത എന്നിവയ്ക്കെതിരെ ബോധവത്ക്കരണങ്ങള്‍ നടത്താറുണ്ട്. ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പിന്നീട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി. ഏതാനും മാസങ്ങള്‍ക്കകം മന്ത്രിസ്ഥാനം രാജിവച്ച് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. യുണൈറ്റഡ് നേഷന്‍സ് ട്രസ്റ്റ് ഫണ്ടിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അടിമത്തവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം മുഖ്യപങ്ക് വഹിക്കുകയുണ്ടായി. ഭാരതീയ ആര്യ പ്രതിനിധി സഭയുടെ ജനറല്‍ സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990-ല്‍ അടിമത്തവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര പുരസ്കാരം ലണ്ടനില്‍ വച്ച് ഇദ്ദേഹത്തിന് സമ്മാനിച്ചു. മനുഷ്യാവകാശപ്രവര്ത്തനങ്ങള്ക്കുള്ള പുരസ്കാരം 1994-ല്‍ ബേണില്‍ (ആലൃി) വച്ച് ഇദ്ദേഹത്തിന് നല്കി. സ്വീഡന് ഏര്‍പ്പെടുത്തിയ രാജീവ്ഗാന്ധി സദ്ഭാവനാ പുരസ്കാരം 2004-ല്‍ ലഭിച്ചു. സ്വാമി അഗ്നിവേശ് രചിച്ച പുസ്തകങ്ങള്‍ ഗുജറാത്ത് അണ്ടര്‍ സീജ്, റിലിജ്യന്‍ സ്പിരിച്വാലിറ്റി ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, മഹര്‍ഷി ദയാനന്ദ് കാ വേദിക് സമാജ് വാദ് എന്നിവയാണ്.
(പ്രിയ വി.ആര്.)