This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നീര്‍ത്തടാധിഷ്ഠിത വികസനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =നീര്‍ത്തടാധിഷ്ഠിത വികസനം= Watershed development നീര്‍ത്തടത്തെ അടിസ്ഥാനമ...) |
(→നീര്‍ത്തടാധിഷ്ഠിത വികസനം) |
||
വരി 4: | വരി 4: | ||
നീര്‍ത്തടത്തെ അടിസ്ഥാനമാക്കിയുള്ള വികസനം. എല്ലാ വികസന പ്രവര്‍ത്തനങ്ങളും നീര്‍ത്തടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നത് ഇന്ന് പൊതുവേ അംഗീകരിക്കപ്പെടുന്ന കാഴ്ചപ്പാടാണ്. 20-ാം ശതകത്തിന്റെ തുടക്കത്തിലാണ് നീര്‍ത്തടാധിഷ്ഠിത വികസനമെന്ന സമീപനം വികസിച്ചുവന്നത്. വികസിത രാജ്യങ്ങളില്‍ പലേടത്തും, പ്രത്യേകിച്ച് മഴ കുറവായ പ്രദേശങ്ങളില്‍ നീര്ത്തടാധിഷ്ഠിതവികസനത്തിന് വമ്പിച്ച പ്രാധാന്യം കൈവന്നിട്ടുണ്ട്. അമേരിക്ക, ആസ്റ്റ്രേലിയ, സ്വിറ്റ്സര്‍ലണ്ട്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ നല്ല മാതൃകകള്‍ കാണാം. | നീര്‍ത്തടത്തെ അടിസ്ഥാനമാക്കിയുള്ള വികസനം. എല്ലാ വികസന പ്രവര്‍ത്തനങ്ങളും നീര്‍ത്തടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നത് ഇന്ന് പൊതുവേ അംഗീകരിക്കപ്പെടുന്ന കാഴ്ചപ്പാടാണ്. 20-ാം ശതകത്തിന്റെ തുടക്കത്തിലാണ് നീര്‍ത്തടാധിഷ്ഠിത വികസനമെന്ന സമീപനം വികസിച്ചുവന്നത്. വികസിത രാജ്യങ്ങളില്‍ പലേടത്തും, പ്രത്യേകിച്ച് മഴ കുറവായ പ്രദേശങ്ങളില്‍ നീര്ത്തടാധിഷ്ഠിതവികസനത്തിന് വമ്പിച്ച പ്രാധാന്യം കൈവന്നിട്ടുണ്ട്. അമേരിക്ക, ആസ്റ്റ്രേലിയ, സ്വിറ്റ്സര്‍ലണ്ട്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ നല്ല മാതൃകകള്‍ കാണാം. | ||
- | നീര്‍ത്തടപ്രദേശത്ത് മഴയിലൂടെയോ മഞ്ഞിലൂടെയോ ലഭിക്കുന്ന വെള്ളത്തെ പൂര്‍ണമായി അതിന്റെ നിര്ഗമനസ്ഥാനത്തുവച്ച് നിയന്ത്രിക്കാമെന്നതുകൊണ്ടും എല്ലാ പ്രാഥമിക വികസന പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനഘടകങ്ങള്‍ മണ്ണും വെള്ളവുമാണെന്നതുകൊണ്ടുമാണ് നീര്‍ത്തടത്തെ വികസനത്തിന്റെ അടിസ്ഥാനയൂണിറ്റായി സ്വീകരിക്കുന്നത്. വെള്ളത്തെ നിയന്ത്രിക്കുന്നതിലൂടെ മണ്ണിനെയും അതിലെ ഉത്പാദനപ്രവര്ത്തനങ്ങളെയും | + | നീര്‍ത്തടപ്രദേശത്ത് മഴയിലൂടെയോ മഞ്ഞിലൂടെയോ ലഭിക്കുന്ന വെള്ളത്തെ പൂര്‍ണമായി അതിന്റെ നിര്ഗമനസ്ഥാനത്തുവച്ച് നിയന്ത്രിക്കാമെന്നതുകൊണ്ടും എല്ലാ പ്രാഥമിക വികസന പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനഘടകങ്ങള്‍ മണ്ണും വെള്ളവുമാണെന്നതുകൊണ്ടുമാണ് നീര്‍ത്തടത്തെ വികസനത്തിന്റെ അടിസ്ഥാനയൂണിറ്റായി സ്വീകരിക്കുന്നത്. വെള്ളത്തെ നിയന്ത്രിക്കുന്നതിലൂടെ മണ്ണിനെയും അതിലെ ഉത്പാദനപ്രവര്ത്തനങ്ങളെയും നിneerthippalli.pngയന്ത്രിക്കാന്‍ കഴിയുന്നു എന്നതാണ് നീര്‍ത്തടങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ സവിശേഷത. വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും യോജിച്ചത്, വന്‍ നദീതടങ്ങളെക്കാള് ചെറിയ നീര്‍ത്തടങ്ങളാണ്. നദീതടത്തിന്റെ പൊതുവായ അവസ്ഥ മനസ്സിലാക്കിക്കൊണ്ട്, അതിന്റെ ഭാഗമായ ഓരോ ചെറു നീര്ത്തടത്തിലെയും വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരിക്കും ഏറ്റവും ഉചിതമായിട്ടുള്ളത്. |
'''സ്ഥായിയായ വികസനവും നീര്‍ത്തടാധിഷ്ഠിത സമീപനവും.''' സ്ഥായിയായ വികസനം എന്നത് സമീപകാലത്തായി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, പരിപാലനം, ശാസ്ത്രീയമായ വിനിയോഗം എന്നിവയിലൂന്നിക്കൊണ്ടുള്ളതാണ് സ്ഥായിയായ വികസനം എന്ന കാഴ്ചപ്പാട്. നീര്‍ത്തടാധിഷ്ഠിതമായ വികസനം മാത്രമേ സ്ഥായിയാവുകയുള്ളൂ വെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍, ഓരോ നീര്ത്തടത്തിലെയും അടിസ്ഥാനപ്രകൃതിവിഭവങ്ങളായ മണ്ണ്, വെള്ളം, ജൈവവിഭവങ്ങള്‍ എന്നിവയുടെ അവസ്ഥ മനസ്സിലാക്കുക, അവയെ സംരക്ഷിക്കാനും വളരെ ചിട്ടയായി വിനിയോഗിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുക എന്നിവ നമ്മുടെ ഉത്തരവാദിത്തമായിത്തീരുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ദീര്‍ഘകാല പദ്ധതികളെ നീര്‍ത്തട മാസ്റ്റര്‍പ്ളാന്‍ എന്നാണ് വിളിക്കുക. | '''സ്ഥായിയായ വികസനവും നീര്‍ത്തടാധിഷ്ഠിത സമീപനവും.''' സ്ഥായിയായ വികസനം എന്നത് സമീപകാലത്തായി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, പരിപാലനം, ശാസ്ത്രീയമായ വിനിയോഗം എന്നിവയിലൂന്നിക്കൊണ്ടുള്ളതാണ് സ്ഥായിയായ വികസനം എന്ന കാഴ്ചപ്പാട്. നീര്‍ത്തടാധിഷ്ഠിതമായ വികസനം മാത്രമേ സ്ഥായിയാവുകയുള്ളൂ വെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍, ഓരോ നീര്ത്തടത്തിലെയും അടിസ്ഥാനപ്രകൃതിവിഭവങ്ങളായ മണ്ണ്, വെള്ളം, ജൈവവിഭവങ്ങള്‍ എന്നിവയുടെ അവസ്ഥ മനസ്സിലാക്കുക, അവയെ സംരക്ഷിക്കാനും വളരെ ചിട്ടയായി വിനിയോഗിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുക എന്നിവ നമ്മുടെ ഉത്തരവാദിത്തമായിത്തീരുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ദീര്‍ഘകാല പദ്ധതികളെ നീര്‍ത്തട മാസ്റ്റര്‍പ്ളാന്‍ എന്നാണ് വിളിക്കുക. | ||
വരി 20: | വരി 20: | ||
മേല്പറഞ്ഞ വിവരങ്ങളെല്ലാം ശേഖരിച്ച് റിപ്പോര്‍ട്ട് രൂപത്തില്‍ എഴുതിത്തയ്യാറാക്കുകയും ആവശ്യമായ വിവരങ്ങള്‍ ഭൂപടങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തുകഴിഞ്ഞാല്‍ നീര്‍ത്തടത്തിലെ വിഭവാവസ്ഥ മെച്ചപ്പെടുത്താന്‍ ഓരോയിടത്തും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ശാസ്ത്രീയമായി തീരുമാനിക്കാനാകും. ഇത് തീരുമാനിക്കുന്നത് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ടാവില്ല. നീര്ത്തടവാസികളുടെ അഭിപ്രായങ്ങളും താത്പര്യങ്ങളും കൂടി പരിഗണിച്ചുകൊണ്ടായിരിക്കും. ഇങ്ങനെ തയ്യാറാക്കുന്ന നീര്‍ത്തട മാസ്റ്റര്പ്ളാനുകള്, സ്ഥായിയായ വികസനം എന്ന ലക്ഷ്യം നേടുന്നതിന് ഏറെ സഹായകരമാണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. | മേല്പറഞ്ഞ വിവരങ്ങളെല്ലാം ശേഖരിച്ച് റിപ്പോര്‍ട്ട് രൂപത്തില്‍ എഴുതിത്തയ്യാറാക്കുകയും ആവശ്യമായ വിവരങ്ങള്‍ ഭൂപടങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തുകഴിഞ്ഞാല്‍ നീര്‍ത്തടത്തിലെ വിഭവാവസ്ഥ മെച്ചപ്പെടുത്താന്‍ ഓരോയിടത്തും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ശാസ്ത്രീയമായി തീരുമാനിക്കാനാകും. ഇത് തീരുമാനിക്കുന്നത് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ടാവില്ല. നീര്ത്തടവാസികളുടെ അഭിപ്രായങ്ങളും താത്പര്യങ്ങളും കൂടി പരിഗണിച്ചുകൊണ്ടായിരിക്കും. ഇങ്ങനെ തയ്യാറാക്കുന്ന നീര്‍ത്തട മാസ്റ്റര്പ്ളാനുകള്, സ്ഥായിയായ വികസനം എന്ന ലക്ഷ്യം നേടുന്നതിന് ഏറെ സഹായകരമാണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. | ||
- | നീര്‍ത്തടവികസന സമീപനങ്ങള്‍. നീര്ത്തടത്തിനകത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കൃത്യമായി നിര്‍വചിക്കപ്പെട്ട ചില സമീപനങ്ങളുണ്ട്. | + | [[Image:Bio-fencing 11.png]] |
+ | |||
+ | '''നീര്‍ത്തടവികസന സമീപനങ്ങള്‍.''' നീര്ത്തടത്തിനകത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കൃത്യമായി നിര്‍വചിക്കപ്പെട്ട ചില സമീപനങ്ങളുണ്ട്. | ||
'''1. നീര്‍മറിയില്‍ നിന്ന് താഴ്വരയിലേക്ക്''' (Ridge to valley). നീര്ത്തടത്തിനകത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ടാകാം. അവ പല ഇടങ്ങളില്‍ പലകാലത്ത് ചെയ്യാനുദ്ദേശിച്ചിട്ടുള്ളതാകാം. ഇങ്ങനെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നീര്‍ത്തടത്തിന്റെ ഏറ്റവും മുകള്‍ ഭാഗത്തുള്ളവ ആദ്യവും താഴോട്ടുള്ളവ അതിനെത്തുടര്‍ന്നും ചെയ്യണമെന്നത് ഒരടിസ്ഥാന സമീപനമാണ്. | '''1. നീര്‍മറിയില്‍ നിന്ന് താഴ്വരയിലേക്ക്''' (Ridge to valley). നീര്ത്തടത്തിനകത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ടാകാം. അവ പല ഇടങ്ങളില്‍ പലകാലത്ത് ചെയ്യാനുദ്ദേശിച്ചിട്ടുള്ളതാകാം. ഇങ്ങനെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നീര്‍ത്തടത്തിന്റെ ഏറ്റവും മുകള്‍ ഭാഗത്തുള്ളവ ആദ്യവും താഴോട്ടുള്ളവ അതിനെത്തുടര്‍ന്നും ചെയ്യണമെന്നത് ഒരടിസ്ഥാന സമീപനമാണ്. | ||
വരി 43: | വരി 45: | ||
'''ജൈവ ഇടപെടലുകള്‍.''' ഈ ഓരോ വിഭാഗത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോയിടത്തും യോജിച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും അവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുകയും ചെയ്യണമെങ്കില്‍ ഇടപെടലുകളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. | '''ജൈവ ഇടപെടലുകള്‍.''' ഈ ഓരോ വിഭാഗത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോയിടത്തും യോജിച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും അവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുകയും ചെയ്യണമെങ്കില്‍ ഇടപെടലുകളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. | ||
+ | |||
+ | [[Image:check dams.png]] | ||
'''ജൈവമുറകള്.''' നീര്‍ത്തടാധിഷ്ഠിത വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് ജൈവമുറകള്. വിവിധ കൃഷിരീതികളും മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ഇവയില്‍ ഉള്‍പ്പെടുന്നത്. | '''ജൈവമുറകള്.''' നീര്‍ത്തടാധിഷ്ഠിത വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് ജൈവമുറകള്. വിവിധ കൃഷിരീതികളും മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ഇവയില്‍ ഉള്‍പ്പെടുന്നത്. | ||
വരി 57: | വരി 61: | ||
നീര്ത്തടവാസികളുടെ പങ്കാളിത്തത്തോടുകൂടി സൂക്ഷ്മതല സംഘടനാ സംവിധാനങ്ങളൊരുക്കല്‍ ഇതില്‍ പ്രധാനമാണ്. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍, മത്സ്യകൃഷി, മാലിന്യസംസ്കരണം, കമ്പോസ്റ്റ് നിര്‍മാണം, ശുചിത്വപ്രവര്‍ത്തനങ്ങള്‍, എലിനശീകരണം, കൊതുകുനിര്‍മാര്‍ജനം ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക ഇടപെടലുകളുണ്ടാക്കാന് സാധിക്കും. | നീര്ത്തടവാസികളുടെ പങ്കാളിത്തത്തോടുകൂടി സൂക്ഷ്മതല സംഘടനാ സംവിധാനങ്ങളൊരുക്കല്‍ ഇതില്‍ പ്രധാനമാണ്. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍, മത്സ്യകൃഷി, മാലിന്യസംസ്കരണം, കമ്പോസ്റ്റ് നിര്‍മാണം, ശുചിത്വപ്രവര്‍ത്തനങ്ങള്‍, എലിനശീകരണം, കൊതുകുനിര്‍മാര്‍ജനം ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക ഇടപെടലുകളുണ്ടാക്കാന് സാധിക്കും. | ||
+ | |||
+ | [[Image:Kondur fencing qw.png]] | ||
'''നീര്‍ത്തടാധിഷ്ഠിത വികസനത്തിലെ ഇന്ത്യന്‍ അനുഭവങ്ങള്‍.''' കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഇന്ത്യയില്‍ ദേശീയതലത്തില്‍ത്തന്നെ ഒട്ടേറെ പദ്ധതികള്‍ നീര്‍ത്തടാധിഷ്ഠിത വികസനത്തിനായി നടപ്പാക്കിവരുന്നുണ്ട്. എങ്കിലും സാര്‍വത്രികമായ ഒന്നായി ഈ രീതി മാറിക്കഴിഞ്ഞിട്ടില്ല. പൊതുവേ, വരള്‍ച്ച കൂടുതലുള്ളതും ചെറുകുന്നുകളും താഴ്വരകളും ഇടകലര്‍ന്നു നില്ക്കുന്നതുമായ പ്രദേശങ്ങളിലാണ് നീര്ത്തടാധിഷ്ഠിതപദ്ധതികള് ഏറെ വിജയകരമായി കണ്ടുവരുന്നത്. വിജയകരമായ ഇത്തരം ചില അനുഭവങ്ങളാണ് ചുവടെ വിവരിക്കുന്നത്. | '''നീര്‍ത്തടാധിഷ്ഠിത വികസനത്തിലെ ഇന്ത്യന്‍ അനുഭവങ്ങള്‍.''' കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഇന്ത്യയില്‍ ദേശീയതലത്തില്‍ത്തന്നെ ഒട്ടേറെ പദ്ധതികള്‍ നീര്‍ത്തടാധിഷ്ഠിത വികസനത്തിനായി നടപ്പാക്കിവരുന്നുണ്ട്. എങ്കിലും സാര്‍വത്രികമായ ഒന്നായി ഈ രീതി മാറിക്കഴിഞ്ഞിട്ടില്ല. പൊതുവേ, വരള്‍ച്ച കൂടുതലുള്ളതും ചെറുകുന്നുകളും താഴ്വരകളും ഇടകലര്‍ന്നു നില്ക്കുന്നതുമായ പ്രദേശങ്ങളിലാണ് നീര്ത്തടാധിഷ്ഠിതപദ്ധതികള് ഏറെ വിജയകരമായി കണ്ടുവരുന്നത്. വിജയകരമായ ഇത്തരം ചില അനുഭവങ്ങളാണ് ചുവടെ വിവരിക്കുന്നത്. | ||
വരി 62: | വരി 68: | ||
'''റാലെഗാന്‍ സിദ്ദി.''' നീര്‍ത്തടാധിഷ്ഠിത വികസനത്തില്‍ പരിശീലനം നല്കുന്ന ഒരു ദേശീയസ്ഥാപനം മഹാരാഷ്ട്രാ സംസ്ഥാനത്തിലെ അഹമ്മദ് നഗര്‍ ജില്ലയില്‍പ്പെട്ട റാലെഗാന്‍ സിദ്ദി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു. നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ പരീക്ഷണശാലയെന്ന നിലയില്‍ റാലെഗാന്‍ സിദ്ദി അതിപ്രശസ്തമാണിന്ന്. പത്ത് ചതുരശ്ര കി.മീ. വിസ്തൃതിയുള്ള റാലെഗാന്‍ സിദ്ദി, ചെറുകുന്നുകളും ചരിവുകളും ആഴം കുറഞ്ഞ മണ്ണുമുള്ള ഒരു പ്രദേശമാണ്. വര്‍ഷത്തില്‍ 500 മി.മീ.-ല്‍ താഴെയാണിവിടത്തെ വര്‍ഷപാതം. 1975-നുമുമ്പ് ഇവിടത്തെ ജനജീവിതം വളരെ പ്രയാസകരമായിരുന്നു. മദ്യപാനവും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യാപകമായിരുന്നു. | '''റാലെഗാന്‍ സിദ്ദി.''' നീര്‍ത്തടാധിഷ്ഠിത വികസനത്തില്‍ പരിശീലനം നല്കുന്ന ഒരു ദേശീയസ്ഥാപനം മഹാരാഷ്ട്രാ സംസ്ഥാനത്തിലെ അഹമ്മദ് നഗര്‍ ജില്ലയില്‍പ്പെട്ട റാലെഗാന്‍ സിദ്ദി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു. നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ പരീക്ഷണശാലയെന്ന നിലയില്‍ റാലെഗാന്‍ സിദ്ദി അതിപ്രശസ്തമാണിന്ന്. പത്ത് ചതുരശ്ര കി.മീ. വിസ്തൃതിയുള്ള റാലെഗാന്‍ സിദ്ദി, ചെറുകുന്നുകളും ചരിവുകളും ആഴം കുറഞ്ഞ മണ്ണുമുള്ള ഒരു പ്രദേശമാണ്. വര്‍ഷത്തില്‍ 500 മി.മീ.-ല്‍ താഴെയാണിവിടത്തെ വര്‍ഷപാതം. 1975-നുമുമ്പ് ഇവിടത്തെ ജനജീവിതം വളരെ പ്രയാസകരമായിരുന്നു. മദ്യപാനവും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യാപകമായിരുന്നു. | ||
- | ഇവിടത്തെ ഭൂഗര്‍ഭജലനിരപ്പ് 20 മീ.-ല്‍ താഴെയായിരുന്നു. കിണറുകളെല്ലാം വേനലിന്റെ തുടക്കത്തില്‍ത്തന്നെ വറ്റുമായിരുന്നു. കൊടിയ ജലക്ഷാമം, ഉയര്‍ന്ന മണ്ണൊലിപ്പ്, സസ്യാവരണമില്ലായ്മ, മഴയെ മാത്രം ആശ്രയിച്ചുള്ള, സ്ഥിരതയില്ലാത്ത കൃഷി, തൊഴിലില്ലായ്മ, | + | [[Image:AnnaHazare.png]] |
+ | [[Image:Popat-Rao.png]] | ||
+ | |||
+ | ഇവിടത്തെ ഭൂഗര്‍ഭജലനിരപ്പ് 20 മീ.-ല്‍ താഴെയായിരുന്നു. കിണറുകളെല്ലാം വേനലിന്റെ തുടക്കത്തില്‍ത്തന്നെ വറ്റുമായിരുന്നു. കൊടിയ ജലക്ഷാമം, ഉയര്‍ന്ന മണ്ണൊലിപ്പ്, സസ്യാവരണമില്ലായ്മ, മഴയെ മാത്രം ആശ്രയിച്ചുള്ള, സ്ഥിരതയില്ലാത്ത കൃഷി, തൊഴിലില്ലായ്മ, ദാരിദ്ര്യം ഇവയൊക്കെ 1972-ലെ കൊടുംവരള്ച്ചയോടെ രൂക്ഷമായി. ഈ സാഹചര്യത്തിലാണ് 1975-ല്‍ പട്ടാളജീവിതമവസാനിപ്പിച്ച് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ ബാബുറാവു ഹസാരെയെന്ന അണ്ണാ ഹസാരെ ഗ്രാമവാസികളെ സംഘടിപ്പിച്ച് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളിലിടപെടുന്നത്. രണ്ടായിരത്തിലധികം പേര് വസിക്കുന്ന ഗ്രാമത്തെ നാല് ചെറുനീര്ത്തടങ്ങളാക്കിത്തിരിച്ച് മണ്ണ്-ജല-സസ്യാവരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാരംഭിച്ചു. സര്‍ക്കാരിന്റെ വിവിധ സ്കീമുകളില്‍ നിന്നുള്ള ധനസഹായങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു ഇതെല്ലാം ചെയ്തത്. പ്രാദേശിക വൈദഗ്ധ്യവും ജനങ്ങളുടെ കൂട്ടായ്മയുമായിരുന്നു എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുഖമുദ്ര. ജലം പൊതുസ്വത്താണെന്നും അത് എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നും അവര്‍ തീരുമാനിച്ചു. സ്വകാര്യ കിണറുകള്‍ നിരുത്സാഹപ്പെടുത്തുകയും ജലസേചനത്തിനായി കുഴല്‍ക്കിണറുകള്‍ നിര്‍മിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കരിമ്പുപോലെ, ധാരാളം വെള്ളം ആവശ്യമുള്ള വിളകളെ ഒഴിവാക്കി. പൊതുക്കിണറുകളും അവയില്‍ നിന്ന് എല്ലാഭാഗത്തും വെള്ളം കൊണ്ടുപോകാനുള്ള വിതരണസംവിധാനങ്ങളും ജലവിനിയോഗനിയന്ത്രണത്തിനായി അവര്‍ തന്നെ രൂപപ്പെടുത്തിയ നിയമങ്ങളും ചിട്ടകളും നിലവില്‍വന്നു. ഇതിന്റെ ഫലമായി ഗ്രാമത്തിലെ ഭൂമിയുടെ ജലക്ഷമത 0.5 ശതമാനത്തില്‍നിന്ന് 70 ശതമാനമായി പത്തുകൊല്ലം കൊണ്ട് വര്‍ധിച്ചു. കാര്‍ഷികോത്പാദനം നാലു മടങ്ങായി. സമീപപ്രദേശങ്ങളിലേക്കൊക്കെ വിതരണം ചെയ്യാനാകുന്നനിലയില്, റാലെഗാന്‍ സിദ്ദി ഒരു ക്ഷീരഗ്രാമമായിത്തീര്ന്നു. | ||
സ്വയംഭരണസങ്കല്പത്തിലൂന്നി പ്രവര്‍ത്തിക്കുന്ന, സമൃദ്ധിയുടെയും സാമൂഹ്യനീതിയുടെയും പര്യായമാണ് ഇന്ന് ഈ ഗ്രാമം. എല്ലാറ്റിന്റെയും തുടക്കം നീര്‍ത്തടാധിഷ്ഠിത വികസനവും. | സ്വയംഭരണസങ്കല്പത്തിലൂന്നി പ്രവര്‍ത്തിക്കുന്ന, സമൃദ്ധിയുടെയും സാമൂഹ്യനീതിയുടെയും പര്യായമാണ് ഇന്ന് ഈ ഗ്രാമം. എല്ലാറ്റിന്റെയും തുടക്കം നീര്‍ത്തടാധിഷ്ഠിത വികസനവും. | ||
- | ''' | + | '''ഹിവ് രെ ബസാര്‍.''' മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ നഗര്‍ താലൂക്കില്‍പ്പെട്ട ഒരു ചെറിയ ഗ്രാമപഞ്ചായത്താണ് ഹിവ്രെ ബസാര്‍. മഴകുറഞ്ഞ, സ്ഥിരമായി കൃഷി പിഴയ്ക്കുന്ന, ജനങ്ങള്‍ ചൂതാട്ടത്തിലും മദ്യാസക്തിയിലും മുഴുകിക്കഴിഞ്ഞിരുന്ന ഈ ഗ്രാമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാസ്ഥലം മാറ്റം നല്കുന്ന ഇടമായിരുന്നു. നിരവധി കുടുംബങ്ങള്‍ ഇവിടെനിന്ന് തൊഴില്‍തേടി പട്ടണങ്ങളിലേക്ക് പോവുക പതിവായിരുന്നു. ഇങ്ങനെയുള്ള ഈ ഗ്രാമത്തിലാണ് 1980-കളില്‍ പെപ്പാട്ട് റാവു പവാര്‍ എന്ന യുവാവായ പൊതുപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഗ്രാമവികസനത്തിനായുള്ള കഠിനശ്രമങ്ങളാരംഭിച്ചത്. തൊട്ടടുത്തുള്ള റാലെഗാന്‍ സിദ്ദിയിലെ അനുഭവങ്ങളും ഇതിനു പ്രേരകമായി. |
+ | |||
+ | [[Image:Coir Goetex 11.png]] | ||
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും സഹായവും ഹിവ്രെ ബസാറില്‍ പ്രയോജനപ്പെടുത്തി. അവിടെയുള്ള കുന്നുകളുടെ ചരിവുകളില്‍ 40,000 കോണ്ടൂര് ട്രഞ്ചുകള്‍ നിര്‍മിച്ചു. നിരവധി കല്ലണകളും ചെക്ക് ഡാമുകളും തീര്‍ത്തു. പെയ്യുന്ന മഴവെള്ളം ഒരിറ്റുകളയാതെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങി. പത്തുലക്ഷം വൃക്ഷത്തൈകളാണവര് നട്ടത്. അതോടെ ഭൂഗര്ഭജലവിതാനമുയര്ന്നു. ഗ്രാമത്തിലെ 300-ല്‍പ്പരം കിണറുകളില്‍ ജലസമൃദ്ധി. കുഴല്‍ക്കിണറുകള്‍ കുടിവെള്ളത്തിനുമാത്രമേ ഉപയോഗിക്കൂ എന്നവര്‍ തീരുമാനിച്ചു. ജലസേചനം പൂര്‍ണമായും ഡ്രിപ്പ് ഇറിഗേഷനിലൂടെ. നീര്‍ത്തട ഇടപെടലുകള്‍ മുഴുവന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ചും ശ്രമദാനത്തിലൂടെയുമായിരുന്നു. ഗ്രാമത്തിന്റേതായ നിയമങ്ങളും ചട്ടങ്ങളും അവരുണ്ടാക്കി. കൃഷി മെച്ചപ്പെട്ടു, എല്ലാവര്ക്കും തൊഴിലായി. പട്ടണത്തിലേക്ക് കുടിയേറിയ കുടുംബങ്ങളൊക്കെ തിരിച്ചെത്തി. അഞ്ചു കാര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്ന ആദര്‍ശഗ്രാമമായി മാറി, ഹിവ്രെ ബസാര്‍. മദ്യനിരോധനം, കാലിമേക്കല്‍ നിരോധനം, മരംവെട്ടുന്നതില് നിരോധനം, കുടുംബാസൂത്രണം, ശ്രമദാനം ഇവയായിരുന്നു അവരുടെ പഞ്ചശീലങ്ങള്‍. കൃഷിയോടൊപ്പം മൃഗസംരക്ഷണം, പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം എന്നിവയ്ക്കും പ്രാധാന്യം നല്കി. | വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും സഹായവും ഹിവ്രെ ബസാറില്‍ പ്രയോജനപ്പെടുത്തി. അവിടെയുള്ള കുന്നുകളുടെ ചരിവുകളില്‍ 40,000 കോണ്ടൂര് ട്രഞ്ചുകള്‍ നിര്‍മിച്ചു. നിരവധി കല്ലണകളും ചെക്ക് ഡാമുകളും തീര്‍ത്തു. പെയ്യുന്ന മഴവെള്ളം ഒരിറ്റുകളയാതെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങി. പത്തുലക്ഷം വൃക്ഷത്തൈകളാണവര് നട്ടത്. അതോടെ ഭൂഗര്ഭജലവിതാനമുയര്ന്നു. ഗ്രാമത്തിലെ 300-ല്‍പ്പരം കിണറുകളില്‍ ജലസമൃദ്ധി. കുഴല്‍ക്കിണറുകള്‍ കുടിവെള്ളത്തിനുമാത്രമേ ഉപയോഗിക്കൂ എന്നവര്‍ തീരുമാനിച്ചു. ജലസേചനം പൂര്‍ണമായും ഡ്രിപ്പ് ഇറിഗേഷനിലൂടെ. നീര്‍ത്തട ഇടപെടലുകള്‍ മുഴുവന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ചും ശ്രമദാനത്തിലൂടെയുമായിരുന്നു. ഗ്രാമത്തിന്റേതായ നിയമങ്ങളും ചട്ടങ്ങളും അവരുണ്ടാക്കി. കൃഷി മെച്ചപ്പെട്ടു, എല്ലാവര്ക്കും തൊഴിലായി. പട്ടണത്തിലേക്ക് കുടിയേറിയ കുടുംബങ്ങളൊക്കെ തിരിച്ചെത്തി. അഞ്ചു കാര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്ന ആദര്‍ശഗ്രാമമായി മാറി, ഹിവ്രെ ബസാര്‍. മദ്യനിരോധനം, കാലിമേക്കല്‍ നിരോധനം, മരംവെട്ടുന്നതില് നിരോധനം, കുടുംബാസൂത്രണം, ശ്രമദാനം ഇവയായിരുന്നു അവരുടെ പഞ്ചശീലങ്ങള്‍. കൃഷിയോടൊപ്പം മൃഗസംരക്ഷണം, പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം എന്നിവയ്ക്കും പ്രാധാന്യം നല്കി. | ||
+ | |||
+ | [[Image:preparation agricultural land.png]] | ||
ഇന്നിപ്പോള്‍ ഹിവ്രെ ബസാറില്‍ എല്ലാവര്ക്കും പക്കാ വീടുകളുണ്ട്. മുഴുവന്‍ വീടുകള്‍ക്കും കക്കൂസുണ്ട്. എല്ലാവര്ക്കും കുടിവെള്ളമുണ്ട്. തൊഴില്രഹിതരാരുമില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ബി.പി.എല്‍ കുടുംബങ്ങളില്ലെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. 2009-ല്‍ 400 ടണ്‍ ഉള്ളിയാണ് അവര്‍ വിറ്റത്. | ഇന്നിപ്പോള്‍ ഹിവ്രെ ബസാറില്‍ എല്ലാവര്ക്കും പക്കാ വീടുകളുണ്ട്. മുഴുവന്‍ വീടുകള്‍ക്കും കക്കൂസുണ്ട്. എല്ലാവര്ക്കും കുടിവെള്ളമുണ്ട്. തൊഴില്രഹിതരാരുമില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ബി.പി.എല്‍ കുടുംബങ്ങളില്ലെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. 2009-ല്‍ 400 ടണ്‍ ഉള്ളിയാണ് അവര്‍ വിറ്റത്. |
Current revision as of 08:34, 25 മാര്‍ച്ച് 2011
നീര്‍ത്തടാധിഷ്ഠിത വികസനം
Watershed development
നീര്‍ത്തടത്തെ അടിസ്ഥാനമാക്കിയുള്ള വികസനം. എല്ലാ വികസന പ്രവര്‍ത്തനങ്ങളും നീര്‍ത്തടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നത് ഇന്ന് പൊതുവേ അംഗീകരിക്കപ്പെടുന്ന കാഴ്ചപ്പാടാണ്. 20-ാം ശതകത്തിന്റെ തുടക്കത്തിലാണ് നീര്‍ത്തടാധിഷ്ഠിത വികസനമെന്ന സമീപനം വികസിച്ചുവന്നത്. വികസിത രാജ്യങ്ങളില്‍ പലേടത്തും, പ്രത്യേകിച്ച് മഴ കുറവായ പ്രദേശങ്ങളില്‍ നീര്ത്തടാധിഷ്ഠിതവികസനത്തിന് വമ്പിച്ച പ്രാധാന്യം കൈവന്നിട്ടുണ്ട്. അമേരിക്ക, ആസ്റ്റ്രേലിയ, സ്വിറ്റ്സര്‍ലണ്ട്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ നല്ല മാതൃകകള്‍ കാണാം.
നീര്‍ത്തടപ്രദേശത്ത് മഴയിലൂടെയോ മഞ്ഞിലൂടെയോ ലഭിക്കുന്ന വെള്ളത്തെ പൂര്‍ണമായി അതിന്റെ നിര്ഗമനസ്ഥാനത്തുവച്ച് നിയന്ത്രിക്കാമെന്നതുകൊണ്ടും എല്ലാ പ്രാഥമിക വികസന പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനഘടകങ്ങള്‍ മണ്ണും വെള്ളവുമാണെന്നതുകൊണ്ടുമാണ് നീര്‍ത്തടത്തെ വികസനത്തിന്റെ അടിസ്ഥാനയൂണിറ്റായി സ്വീകരിക്കുന്നത്. വെള്ളത്തെ നിയന്ത്രിക്കുന്നതിലൂടെ മണ്ണിനെയും അതിലെ ഉത്പാദനപ്രവര്ത്തനങ്ങളെയും നിneerthippalli.pngയന്ത്രിക്കാന്‍ കഴിയുന്നു എന്നതാണ് നീര്‍ത്തടങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ സവിശേഷത. വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും യോജിച്ചത്, വന്‍ നദീതടങ്ങളെക്കാള് ചെറിയ നീര്‍ത്തടങ്ങളാണ്. നദീതടത്തിന്റെ പൊതുവായ അവസ്ഥ മനസ്സിലാക്കിക്കൊണ്ട്, അതിന്റെ ഭാഗമായ ഓരോ ചെറു നീര്ത്തടത്തിലെയും വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരിക്കും ഏറ്റവും ഉചിതമായിട്ടുള്ളത്.
സ്ഥായിയായ വികസനവും നീര്‍ത്തടാധിഷ്ഠിത സമീപനവും. സ്ഥായിയായ വികസനം എന്നത് സമീപകാലത്തായി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, പരിപാലനം, ശാസ്ത്രീയമായ വിനിയോഗം എന്നിവയിലൂന്നിക്കൊണ്ടുള്ളതാണ് സ്ഥായിയായ വികസനം എന്ന കാഴ്ചപ്പാട്. നീര്‍ത്തടാധിഷ്ഠിതമായ വികസനം മാത്രമേ സ്ഥായിയാവുകയുള്ളൂ വെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍, ഓരോ നീര്ത്തടത്തിലെയും അടിസ്ഥാനപ്രകൃതിവിഭവങ്ങളായ മണ്ണ്, വെള്ളം, ജൈവവിഭവങ്ങള്‍ എന്നിവയുടെ അവസ്ഥ മനസ്സിലാക്കുക, അവയെ സംരക്ഷിക്കാനും വളരെ ചിട്ടയായി വിനിയോഗിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുക എന്നിവ നമ്മുടെ ഉത്തരവാദിത്തമായിത്തീരുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ദീര്‍ഘകാല പദ്ധതികളെ നീര്‍ത്തട മാസ്റ്റര്‍പ്ളാന്‍ എന്നാണ് വിളിക്കുക.
നീര്ത്തടപഠനം. നീര്‍ത്തട മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുന്നതിനും അവ ഫലപ്രദമായി നടപ്പാക്കുന്നതിനും നീര്ത്തടത്തെക്കുറിച്ച് നന്നായി പഠിക്കേണ്ടതുണ്ട്. നീര്‍ത്തടത്തിന്റെ അതിരുകള്‍ (നീര്‍മറി) കണ്ടെത്തുക, അതിനകത്തുള്ള മണ്ണ്, വെള്ളം, ജൈവവസ്തുക്കള്‍ എന്നീ അടിസ്ഥാന വിഭവങ്ങളുടെ അവസ്ഥ മനസ്സിലാക്കുക, അവയെ സ്ഥായിയായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള വിശദാംശങ്ങള്‍ തയ്യാറാക്കുക, അതിനായി ഓരോ ഇടത്തും നടത്തേണ്ട ഇടപെടലുകള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.
മണ്ണ്. നീര്‍ത്തട പ്രദേശത്തിന്റെ ഭൂപ്രകൃതി, അതായത്, കുന്നിന്‍പുറങ്ങള്‍, ചരിവുകള്‍, സമതലങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയവ എവിടെവിടെ സ്ഥിതിചെയ്യുന്നു, ഓരോ ഇടത്തും കണ്ടുവരുന്ന മണ്ണുകള്‍ ഏതൊക്കെ തരത്തിലുള്ളതാണ്, മണ്ണിലെ ജൈവാംശത്തിന്റെ അവസ്ഥയെന്ത് എന്നിങ്ങനെ പല കാര്യങ്ങളും പഠിക്കേണ്ടതുണ്ട്. എങ്കിലേ ആ മണ്ണ് എത്രമാത്രം ഉത്പാദനക്ഷമമാണെന്ന് മനസ്സിലാക്കാന്‍ കഴിയൂ. മണ്ണിന്റെ അവസ്ഥ മനസ്സിലാക്കിയാലേ അതിനെ സംരക്ഷിക്കാനും വികസിപ്പിക്കാനും എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കാനും കഴിയൂ. സ്ഥലത്തിന്റെ ചരിവ് (slop), മണ്ണിന്റെ ഘടന (texture), മണ്ണിന്റെ ആഴം (slope depth), ജൈവവസ്തുക്കളുടെ അളവ് തുടങ്ങിയവ പരിഗണിച്ച് ഭൂമിയെ വര്‍ഗീകരിക്കാറുണ്ട്. ഇങ്ങനെ വര്‍ഗീകരിച്ച് മണ്ണിന്റെ ഉത്പാദനക്ഷമത (ഭൂക്ഷമത) നിര്‍ണയിക്കണമെങ്കില്‍ ഒട്ടേറെ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമായിവരും.
ജലം. ആവശ്യമുള്ള ഇടത്ത്, ആവശ്യമുള്ള അളവില്‍, ആവശ്യമുള്ള സമയത്തേക്ക് വെള്ളം കിട്ടിയാലേ മണ്ണ് ഉത്പാദനക്ഷമമാവുകയുള്ളൂ. അതിനാല്‍ നീര്ത്തടത്തിനകത്തെ ജലവിഭവത്തെപ്പറ്റി ശാസ്ത്രീയമായ പഠനം നടത്തേണ്ടതുണ്ട്. ആകെ ലഭിക്കുന്ന വെള്ളമെത്ര? അത് ഏതൊക്കെ വിധത്തില്‍ ശേഖരിക്കപ്പെടുന്നു? മൊത്തം ഉപയോഗിക്കുന്ന വെള്ളമെത്ര? ആവശ്യം കഴിഞ്ഞ് വെള്ളം ബാക്കിവരുന്നുണ്ടോ, അതോ ആവശ്യത്തിന് പോരാതെ വരുന്നുണ്ടോ? ഈ വിവരങ്ങളൊക്കെ അറിയണം. അതിനായി തയ്യാറാക്കുന്ന പഠനറിപ്പോര്‍ട്ടിന് സാധാരണയായി 'വാട്ടര്ബാലന്സ്' പഠനറിപ്പോര്‍ട്ട് എന്നാണ് പറയുക (Water Balance Study Report). നീര്ത്തടത്തിനകത്തെ സകലജീവജാലങ്ങളുടെയും ജലവിനിയോഗം കണക്കാക്കിയാലേ ഈ പഠനം അര്ഥവത്താവുകയുള്ളൂ. പഠനത്തിന്റെ അടിസ്ഥാനത്തില്‍ നീര്ത്തടത്തിനകത്ത് മിച്ചജലമുണ്ടെങ്കില് അതുപയോഗിച്ച് പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ആവശ്യമുള്ള മറ്റു നീര്ത്തടങ്ങളിലേക്കു കൊണ്ടുപോവുകയോ ചെയ്യാം. കമ്മിയാണെങ്കിലോ, മറ്റു നീര്ത്തടങ്ങളില് നിന്നും കൊണ്ടുവരികയോ നിലവിലുള്ളതില്‍ കൂടുതല്‍ സംഭരിക്കുവാന്‍ ശ്രമിക്കുകയോ ആകാം. നീര്‍ത്തടത്തിലെ വികസനത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ് വാട്ടര്ബാലന്സ് സ്റ്റഡി എന്നര്‍ഥം.
ഇങ്ങനെ മൊത്തം ഒരു വര്‍ഷത്തിലെ ജലമിച്ചത്തെക്കുറിച്ചുള്ള വിവരങ്ങള്‍മാത്രം മതിയാവില്ല നമുക്ക്. ഓരോ മാസത്തേക്കുമുള്ള ജലമിച്ചം കണക്കാക്കിയാലേ ജനവിനിയോഗം ആസൂത്രണം ചെയ്യാനാവൂ. ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം പോരാ. ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള കാര്യവും അറിയേണ്ടതുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍, നീര്ത്തടപഠനത്തില് ജലവിഭവത്തെക്കുറിച്ചുള്ള പഠനം അതിപ്രധാനമാണെന്നു കാണാം.
ജൈവവിഭവങ്ങള്‍. ജൈവവിഭവങ്ങളില്‍ സസ്യങ്ങളും ജന്തുക്കളും മനുഷ്യരും കീടാണുക്കളുമെല്ലാം പെടും. നീര്ത്തടത്തിനകത്ത് ഇവ എവിടെയൊക്കെ, എത്രത്തോളമുണ്ട്, അവ എങ്ങനെ ഉപയോഗിക്കപ്പെടുന്നു; ലഭ്യതയും വിനിയോഗവും വര്‍ധിപ്പിക്കാനാവുമോ എന്നീ കാര്യങ്ങള്‍ അറിഞ്ഞാലേ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനാവൂ. അതിനാല്‍, നിലവിലുള്ള ജൈവവിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.
മേല്പറഞ്ഞ വിവരങ്ങളെല്ലാം ശേഖരിച്ച് റിപ്പോര്‍ട്ട് രൂപത്തില്‍ എഴുതിത്തയ്യാറാക്കുകയും ആവശ്യമായ വിവരങ്ങള്‍ ഭൂപടങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തുകഴിഞ്ഞാല്‍ നീര്‍ത്തടത്തിലെ വിഭവാവസ്ഥ മെച്ചപ്പെടുത്താന്‍ ഓരോയിടത്തും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ശാസ്ത്രീയമായി തീരുമാനിക്കാനാകും. ഇത് തീരുമാനിക്കുന്നത് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ടാവില്ല. നീര്ത്തടവാസികളുടെ അഭിപ്രായങ്ങളും താത്പര്യങ്ങളും കൂടി പരിഗണിച്ചുകൊണ്ടായിരിക്കും. ഇങ്ങനെ തയ്യാറാക്കുന്ന നീര്‍ത്തട മാസ്റ്റര്പ്ളാനുകള്, സ്ഥായിയായ വികസനം എന്ന ലക്ഷ്യം നേടുന്നതിന് ഏറെ സഹായകരമാണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.
നീര്‍ത്തടവികസന സമീപനങ്ങള്‍. നീര്ത്തടത്തിനകത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കൃത്യമായി നിര്‍വചിക്കപ്പെട്ട ചില സമീപനങ്ങളുണ്ട്.
1. നീര്‍മറിയില്‍ നിന്ന് താഴ്വരയിലേക്ക് (Ridge to valley). നീര്ത്തടത്തിനകത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ടാകാം. അവ പല ഇടങ്ങളില്‍ പലകാലത്ത് ചെയ്യാനുദ്ദേശിച്ചിട്ടുള്ളതാകാം. ഇങ്ങനെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നീര്‍ത്തടത്തിന്റെ ഏറ്റവും മുകള്‍ ഭാഗത്തുള്ളവ ആദ്യവും താഴോട്ടുള്ളവ അതിനെത്തുടര്‍ന്നും ചെയ്യണമെന്നത് ഒരടിസ്ഥാന സമീപനമാണ്.
2. സംരക്ഷണം, വികസനം, പിന്നെ വിനിയോഗം. നീര്ത്തടത്തിനകത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാമുഖ്യം നല്‍കേണ്ടത് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്. സംരക്ഷിക്കപ്പെട്ട വിഭവങ്ങളുടെ വികസനം അഥവാ മെച്ചപ്പെടുത്തലാണ് പിന്നീട് ശ്രദ്ധിക്കേണ്ടത്. അതിനുശേഷമേ അവയുടെ വിനിയോഗം പരിഗണിക്കാവൂ. വിനിയോഗമാകട്ടെ, പുനരുത്പാദനത്തിനനുസരിച്ചേ ആകാവൂ.
3. പരസ്പരബന്ധവും സമഗ്രതയും. നീര്‍ത്തടത്തില്‍ മൂന്നു തരത്തിലുള്ള അടിസ്ഥാന വിഭവങ്ങളും പരസ്പരബന്ധിതമായാണ് നിലകൊള്ളുന്നത് എന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. അതിനാല്‍ അവയെ ഒറ്റയ്ക്കൊറ്റയ്ക്ക് പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവയ്ക്ക് ദോഷകരമായിത്തീരാന് സാധ്യതയുണ്ട്. സമഗ്ര കാഴ്ചപ്പാട് നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്.
4. ജനാധിപത്യവും പങ്കാളിത്തവും. നീര്ത്തടത്തിനകത്തെ ഏതു വികസനപ്രവര്‍ത്തനവും അതിനകത്ത് താമസിക്കുന്നവരുടെ കൂട്ടായ ചര്‍ച്ചയുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലേ നടപ്പാക്കാവൂ എന്നത് പരമപ്രധാനമാണ്. അതുകൊണ്ടാണ് നീര്ത്തടവാസികളുടെ സംഘടന പ്രധാനമാകുന്നത്. അയല്‍ക്കൂട്ടങ്ങളും അതുപോലുള്ള സൂക്ഷ്മ സാമൂഹിക സംഘടനാ സംവിധാനങ്ങളും ഏറ്റവും പ്രസക്തമാകുന്നത് നീര്‍ത്തടാധിഷ്ഠിത വികസനത്തിലാണ്. സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ഈ ജനാധിപത്യസംവിധാനങ്ങള്‍ അനിവാര്യമാണ്.
5. ദീര്‍ഘകാല കാഴ്ചപ്പാട്. സ്ഥായിയായ വികസനമാണ് നീര്‍ത്തടങ്ങളിലെ ഇടപെടലുകളിലൂടെ നേടേണ്ടത്. അതിനാല്‍, ചെയ്യുന്ന പ്രവര്‍ത്തനം എത്ര ചെറുതായാലും അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയേ നടപ്പാക്കാവൂ. ഉടന്‍ നേട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം നടപ്പാക്കുന്നത് ശരിയായ സമീപനമല്ല.
നീര്‍ത്തട ഇടപെടലുകള്‍. അടിസ്ഥാന വിഭവങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ആസൂത്രണം ചെയ്യുന്ന നിരവധി പ്രവര്‍ത്തനങ്ങളുണ്ടാകാം. ഇവയെ പൊതുവേ, നീര്‍ത്തട ഇടപെടലുകള്‍ എന്നു വിളിക്കുന്നു. നീര്‍ത്തട ഇടപെടലുകളുടെ ആകെത്തുകയാണ് നീര്‍ത്തട കര്‍മപരിപാടി.
നീര്‍ത്തട ഇടപെടലുകളെ പ്രധാനമായി മൂന്നായി തരംതിരിക്കാം.
a. ജൈവ ഇടപെടലുകള്‍
b. നിര്‍മിതികള്‍
c. സാമൂഹിക ഇടപെടലുകള്‍
ജൈവ ഇടപെടലുകള്‍. ഈ ഓരോ വിഭാഗത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോയിടത്തും യോജിച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും അവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുകയും ചെയ്യണമെങ്കില്‍ ഇടപെടലുകളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ജൈവമുറകള്. നീര്‍ത്തടാധിഷ്ഠിത വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് ജൈവമുറകള്. വിവിധ കൃഷിരീതികളും മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ഇവയില്‍ ഉള്‍പ്പെടുന്നത്.
കൃഷിരീതികള്‍. മണ്ണ്-ജല സംരക്ഷണത്തില്‍ ഊന്നിക്കൊണ്ടുള്ള കൃഷിരീതിയായ കണ്‍സര്‍വേഷന്‍ അഗ്രോണമി, സൂര്യപ്രകാശത്തെ പരമാവധി പ്രയോജനപ്പെടുത്താനുതകുന്ന സമ്മിശ്രബഹുതലകൃഷി (Mutitier cropping), കാര്‍ഷിക-കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള സംയോജിത കൃഷിരീതി (intergrated farming), ഭൂമിയുടെ ചരിവിനു കുറുകെ സമോച്ചരേഖയില് (contour line) ചെടികള്‍ നടുന്ന കോണ്ടൂര് കൃഷിരീതി, കൃഷിച്ചെലവ് കുറയ്ക്കുന്ന വിധത്തില്‍ കൂട്ടായ്മയോടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂന്നുന്ന ഗ്രൂപ്പ് ഫാമിങ് തുടങ്ങിയ കൃഷിരീതികള്‍ ഇതിലുള്‍പ്പെടുന്നു. സ്ട്രിപ്പ് കൃഷി, ആവരണവിളകൃഷി, സംരക്ഷണ വനവത്കരണം, പുല്‍കൃഷി, വിളപരിക്രമം എന്നിവയും ഈ വിഭാഗത്തില്‍ പരിഗണിക്കാം.
മണ്ണ്-ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍. പുതയിടല്‍ (Mulching), ധാരാളം വേരുകളുള്ള രാമച്ചം പോലുള്ള ചെടികള്‍ നട്ടുപിടിപ്പിക്കല്‍, ജൈവവേലിനിര്‍മാണം, കമ്പോസ്റ്റ് നിര്‍മാണം, നീര്‍ച്ചാലുകളുടെ വശങ്ങളില് കൈതപോലുള്ള ചെടികള്‍ വച്ചുപിടിപ്പിക്കല്‍, കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കല്‍ എന്നിങ്ങനെ മണ്ണു സംരക്ഷണത്തിനായി നിരവധി ജൈവമുറകള് സ്വീകരിക്കാവുന്നതാണ്.
നിര്‍മിതിയില്‍. ഉപരിതല മണ്ണിന്റെ നഷ്ടം ഒഴിവാക്കുന്നതിനും മണ്ണൊലിപ്പു തടയുന്നതിനും പരമാവധി ജലം സംരക്ഷിക്കുന്നതിനും വേണ്ടി നിരവധി നിര്‍മിതികള്‍ ഉപയോഗിക്കാറുണ്ട്. കൃത്യമായ സ്ഥാനനിര്‍ണയം നടത്തി ഇത്തരം നിര്‍മിതികള്‍ പണിതാല്‍ മണ്ണ്-ജലസംരക്ഷണത്തിന് അത് വളരെ സഹായകമാകും.
നീര്‍ക്കുഴികള്‍, ട്രഞ്ചുകള്‍, കോണ്ടൂര് ചാലുകള്‍, മണ്ണ് ബണ്ടുകള്‍, ഗള്ളിപ്ലഗ്ഗുകള്, കല്ലടുക്ക് ചെക്ക് ഡാമുകള്‍, ഗേബിയന്‍ ചെക്ക് ഡാമുകള്‍, ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍, പാര്‍ശ്വഭിത്തി നിര്‍മാണം, കയര്‍ഭൂവസ്ത്രം, അടിയണയര്, തലക്കുളങ്ങള്‍, റൂഫ് വാട്ടര്‍ ഹാര്‍വെസ്റ്റിങ്, പുലിമുട്ടുകള്‍, വിയറുകള്‍, വി.സി.ബി.കള്‍, ടെറസ്സിങ് എന്നിങ്ങനെ നിര്‍മിതികള്‍ പലതുണ്ട്.
സാമൂഹിക ഇടപെടലുകള്‍. മണ്ണ് സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടാതെ മറ്റൊട്ടേറെ പ്രവര്‍ത്തനങ്ങള്‍ നീര്ത്തടത്തിനകത്ത് നടത്തേണ്ടിവരും. ഇവയെ പൊതുവേ സാമൂഹിക ഇടപെടലുകള്‍ എന്നു വിളിക്കുന്നതാവും ശരി.
നീര്ത്തടവാസികളുടെ പങ്കാളിത്തത്തോടുകൂടി സൂക്ഷ്മതല സംഘടനാ സംവിധാനങ്ങളൊരുക്കല്‍ ഇതില്‍ പ്രധാനമാണ്. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍, മത്സ്യകൃഷി, മാലിന്യസംസ്കരണം, കമ്പോസ്റ്റ് നിര്‍മാണം, ശുചിത്വപ്രവര്‍ത്തനങ്ങള്‍, എലിനശീകരണം, കൊതുകുനിര്‍മാര്‍ജനം ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക ഇടപെടലുകളുണ്ടാക്കാന് സാധിക്കും.
നീര്‍ത്തടാധിഷ്ഠിത വികസനത്തിലെ ഇന്ത്യന്‍ അനുഭവങ്ങള്‍. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഇന്ത്യയില്‍ ദേശീയതലത്തില്‍ത്തന്നെ ഒട്ടേറെ പദ്ധതികള്‍ നീര്‍ത്തടാധിഷ്ഠിത വികസനത്തിനായി നടപ്പാക്കിവരുന്നുണ്ട്. എങ്കിലും സാര്‍വത്രികമായ ഒന്നായി ഈ രീതി മാറിക്കഴിഞ്ഞിട്ടില്ല. പൊതുവേ, വരള്‍ച്ച കൂടുതലുള്ളതും ചെറുകുന്നുകളും താഴ്വരകളും ഇടകലര്‍ന്നു നില്ക്കുന്നതുമായ പ്രദേശങ്ങളിലാണ് നീര്ത്തടാധിഷ്ഠിതപദ്ധതികള് ഏറെ വിജയകരമായി കണ്ടുവരുന്നത്. വിജയകരമായ ഇത്തരം ചില അനുഭവങ്ങളാണ് ചുവടെ വിവരിക്കുന്നത്.
റാലെഗാന്‍ സിദ്ദി. നീര്‍ത്തടാധിഷ്ഠിത വികസനത്തില്‍ പരിശീലനം നല്കുന്ന ഒരു ദേശീയസ്ഥാപനം മഹാരാഷ്ട്രാ സംസ്ഥാനത്തിലെ അഹമ്മദ് നഗര്‍ ജില്ലയില്‍പ്പെട്ട റാലെഗാന്‍ സിദ്ദി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു. നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ പരീക്ഷണശാലയെന്ന നിലയില്‍ റാലെഗാന്‍ സിദ്ദി അതിപ്രശസ്തമാണിന്ന്. പത്ത് ചതുരശ്ര കി.മീ. വിസ്തൃതിയുള്ള റാലെഗാന്‍ സിദ്ദി, ചെറുകുന്നുകളും ചരിവുകളും ആഴം കുറഞ്ഞ മണ്ണുമുള്ള ഒരു പ്രദേശമാണ്. വര്‍ഷത്തില്‍ 500 മി.മീ.-ല്‍ താഴെയാണിവിടത്തെ വര്‍ഷപാതം. 1975-നുമുമ്പ് ഇവിടത്തെ ജനജീവിതം വളരെ പ്രയാസകരമായിരുന്നു. മദ്യപാനവും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യാപകമായിരുന്നു.
ഇവിടത്തെ ഭൂഗര്‍ഭജലനിരപ്പ് 20 മീ.-ല്‍ താഴെയായിരുന്നു. കിണറുകളെല്ലാം വേനലിന്റെ തുടക്കത്തില്‍ത്തന്നെ വറ്റുമായിരുന്നു. കൊടിയ ജലക്ഷാമം, ഉയര്‍ന്ന മണ്ണൊലിപ്പ്, സസ്യാവരണമില്ലായ്മ, മഴയെ മാത്രം ആശ്രയിച്ചുള്ള, സ്ഥിരതയില്ലാത്ത കൃഷി, തൊഴിലില്ലായ്മ, ദാരിദ്ര്യം ഇവയൊക്കെ 1972-ലെ കൊടുംവരള്ച്ചയോടെ രൂക്ഷമായി. ഈ സാഹചര്യത്തിലാണ് 1975-ല്‍ പട്ടാളജീവിതമവസാനിപ്പിച്ച് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ ബാബുറാവു ഹസാരെയെന്ന അണ്ണാ ഹസാരെ ഗ്രാമവാസികളെ സംഘടിപ്പിച്ച് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളിലിടപെടുന്നത്. രണ്ടായിരത്തിലധികം പേര് വസിക്കുന്ന ഗ്രാമത്തെ നാല് ചെറുനീര്ത്തടങ്ങളാക്കിത്തിരിച്ച് മണ്ണ്-ജല-സസ്യാവരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാരംഭിച്ചു. സര്‍ക്കാരിന്റെ വിവിധ സ്കീമുകളില്‍ നിന്നുള്ള ധനസഹായങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു ഇതെല്ലാം ചെയ്തത്. പ്രാദേശിക വൈദഗ്ധ്യവും ജനങ്ങളുടെ കൂട്ടായ്മയുമായിരുന്നു എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുഖമുദ്ര. ജലം പൊതുസ്വത്താണെന്നും അത് എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നും അവര്‍ തീരുമാനിച്ചു. സ്വകാര്യ കിണറുകള്‍ നിരുത്സാഹപ്പെടുത്തുകയും ജലസേചനത്തിനായി കുഴല്‍ക്കിണറുകള്‍ നിര്‍മിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കരിമ്പുപോലെ, ധാരാളം വെള്ളം ആവശ്യമുള്ള വിളകളെ ഒഴിവാക്കി. പൊതുക്കിണറുകളും അവയില്‍ നിന്ന് എല്ലാഭാഗത്തും വെള്ളം കൊണ്ടുപോകാനുള്ള വിതരണസംവിധാനങ്ങളും ജലവിനിയോഗനിയന്ത്രണത്തിനായി അവര്‍ തന്നെ രൂപപ്പെടുത്തിയ നിയമങ്ങളും ചിട്ടകളും നിലവില്‍വന്നു. ഇതിന്റെ ഫലമായി ഗ്രാമത്തിലെ ഭൂമിയുടെ ജലക്ഷമത 0.5 ശതമാനത്തില്‍നിന്ന് 70 ശതമാനമായി പത്തുകൊല്ലം കൊണ്ട് വര്‍ധിച്ചു. കാര്‍ഷികോത്പാദനം നാലു മടങ്ങായി. സമീപപ്രദേശങ്ങളിലേക്കൊക്കെ വിതരണം ചെയ്യാനാകുന്നനിലയില്, റാലെഗാന്‍ സിദ്ദി ഒരു ക്ഷീരഗ്രാമമായിത്തീര്ന്നു.
സ്വയംഭരണസങ്കല്പത്തിലൂന്നി പ്രവര്‍ത്തിക്കുന്ന, സമൃദ്ധിയുടെയും സാമൂഹ്യനീതിയുടെയും പര്യായമാണ് ഇന്ന് ഈ ഗ്രാമം. എല്ലാറ്റിന്റെയും തുടക്കം നീര്‍ത്തടാധിഷ്ഠിത വികസനവും.
ഹിവ് രെ ബസാര്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ നഗര്‍ താലൂക്കില്‍പ്പെട്ട ഒരു ചെറിയ ഗ്രാമപഞ്ചായത്താണ് ഹിവ്രെ ബസാര്‍. മഴകുറഞ്ഞ, സ്ഥിരമായി കൃഷി പിഴയ്ക്കുന്ന, ജനങ്ങള്‍ ചൂതാട്ടത്തിലും മദ്യാസക്തിയിലും മുഴുകിക്കഴിഞ്ഞിരുന്ന ഈ ഗ്രാമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാസ്ഥലം മാറ്റം നല്കുന്ന ഇടമായിരുന്നു. നിരവധി കുടുംബങ്ങള്‍ ഇവിടെനിന്ന് തൊഴില്‍തേടി പട്ടണങ്ങളിലേക്ക് പോവുക പതിവായിരുന്നു. ഇങ്ങനെയുള്ള ഈ ഗ്രാമത്തിലാണ് 1980-കളില്‍ പെപ്പാട്ട് റാവു പവാര്‍ എന്ന യുവാവായ പൊതുപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഗ്രാമവികസനത്തിനായുള്ള കഠിനശ്രമങ്ങളാരംഭിച്ചത്. തൊട്ടടുത്തുള്ള റാലെഗാന്‍ സിദ്ദിയിലെ അനുഭവങ്ങളും ഇതിനു പ്രേരകമായി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും സഹായവും ഹിവ്രെ ബസാറില്‍ പ്രയോജനപ്പെടുത്തി. അവിടെയുള്ള കുന്നുകളുടെ ചരിവുകളില്‍ 40,000 കോണ്ടൂര് ട്രഞ്ചുകള്‍ നിര്‍മിച്ചു. നിരവധി കല്ലണകളും ചെക്ക് ഡാമുകളും തീര്‍ത്തു. പെയ്യുന്ന മഴവെള്ളം ഒരിറ്റുകളയാതെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങി. പത്തുലക്ഷം വൃക്ഷത്തൈകളാണവര് നട്ടത്. അതോടെ ഭൂഗര്ഭജലവിതാനമുയര്ന്നു. ഗ്രാമത്തിലെ 300-ല്‍പ്പരം കിണറുകളില്‍ ജലസമൃദ്ധി. കുഴല്‍ക്കിണറുകള്‍ കുടിവെള്ളത്തിനുമാത്രമേ ഉപയോഗിക്കൂ എന്നവര്‍ തീരുമാനിച്ചു. ജലസേചനം പൂര്‍ണമായും ഡ്രിപ്പ് ഇറിഗേഷനിലൂടെ. നീര്‍ത്തട ഇടപെടലുകള്‍ മുഴുവന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ചും ശ്രമദാനത്തിലൂടെയുമായിരുന്നു. ഗ്രാമത്തിന്റേതായ നിയമങ്ങളും ചട്ടങ്ങളും അവരുണ്ടാക്കി. കൃഷി മെച്ചപ്പെട്ടു, എല്ലാവര്ക്കും തൊഴിലായി. പട്ടണത്തിലേക്ക് കുടിയേറിയ കുടുംബങ്ങളൊക്കെ തിരിച്ചെത്തി. അഞ്ചു കാര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്ന ആദര്‍ശഗ്രാമമായി മാറി, ഹിവ്രെ ബസാര്‍. മദ്യനിരോധനം, കാലിമേക്കല്‍ നിരോധനം, മരംവെട്ടുന്നതില് നിരോധനം, കുടുംബാസൂത്രണം, ശ്രമദാനം ഇവയായിരുന്നു അവരുടെ പഞ്ചശീലങ്ങള്‍. കൃഷിയോടൊപ്പം മൃഗസംരക്ഷണം, പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം എന്നിവയ്ക്കും പ്രാധാന്യം നല്കി.
ഇന്നിപ്പോള്‍ ഹിവ്രെ ബസാറില്‍ എല്ലാവര്ക്കും പക്കാ വീടുകളുണ്ട്. മുഴുവന്‍ വീടുകള്‍ക്കും കക്കൂസുണ്ട്. എല്ലാവര്ക്കും കുടിവെള്ളമുണ്ട്. തൊഴില്രഹിതരാരുമില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ബി.പി.എല്‍ കുടുംബങ്ങളില്ലെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. 2009-ല്‍ 400 ടണ്‍ ഉള്ളിയാണ് അവര്‍ വിറ്റത്.
ഗ്രാമത്തിന് സ്വന്തമായി സ്കൂള്‍, ആശുപത്രി, വിവാഹമണ്ഡപം, ആരാധനാലയങ്ങള്‍ ഒക്കെയുണ്ട്. എല്ലാവീട്ടിലും വൈദ്യുതിയുണ്ട്. ഗ്രാമത്തിലെ ഏക മുസ്ലീം കുടുംബത്തിനായി അവര്‍ ശ്രമദാനമായി ഒരു പള്ളി നിര്‍മിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ സ്മരണയ്ക്കായി അവര്‍ ഒരു കാര്‍ഗില്‍ വനമുണ്ടാക്കി. ഗ്രാമത്തിലെ 1300-ല്‍പ്പരം കുടുംബങ്ങളും അവിടെ മരങ്ങള്‍ നട്ടു.
സമൃദ്ധിയുടെ പര്യായമാണിന്ന് ഹിവ്രെ ബസാര്‍. എല്ലാറ്റിന്റെയും തുടക്കമോ, നീര്‍ത്തടാധിഷ്ഠിത വികസനവും.
ജാബുവ നീര്‍ത്തട പദ്ധതി. മധ്യപ്രദേശ് സംസ്ഥാനത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ഗുജറാത്തിന്റെ അതിര്‍ത്തിയോടടുത്തുള്ള ജില്ലയാണ് ജാബുവ. ഗിരിവര്‍ഗക്കാര്‍ക്ക് പ്രാമുഖ്യമുള്ള ജാബുവ പ്രദേശം ദാരിദ്ര്യത്തിനും പട്ടിണിക്കും പേരുകേട്ട ഇടമാണ്. പിന്നോക്കജില്ലയായ ജാബുവയില്‍, 1990-കളില്‍ തുടക്കം കുറിച്ച രാജീവ് ഗാന്ധി വാട്ടര്‍ഷെഡ് ഡെവലപ്മെന്റ് മിഷന്റെ നേതൃത്വത്തില്‍ വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. എട്ടുവര്‍ഷത്തിനിടയില്‍, ജില്ലയുടെ 22 ശ.മാ. പ്രദേശങ്ങളും നീര്‍ത്തടാധിഷ്ഠിത വികസനപദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നു. 374 ഗ്രാമങ്ങളിലായി 249 ചെറുനീര്ത്തടങ്ങളിലായിരുന്നു ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍. സംഘാടനത്തിന്റെ മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഫലപ്രാപ്തികൊണ്ടും നീര്‍ത്തടവികസന മാതൃകകളില്‍ ശ്രദ്ധേയമായിത്തീര്‍ന്നു ജാബുവ പദ്ധതി. കാര്‍ഷിക ഉത്പാദനത്തില്‍ പൊതുവേയും ഭക്ഷ്യോത്പാദനത്തില്‍ പ്രത്യേകിച്ചും വലിയ പുരോഗതിയുണ്ടായി. ജനങ്ങളുടെ ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടു.
നീര്‍ത്തടാധിഷ്ഠിത വികസനവും പരിസരസംരക്ഷണവും. പാടങ്ങള്‍, പറമ്പുകള്‍, കുന്നുകള്‍, തോടുകള്‍, പുഴകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, വനങ്ങള്‍ എന്നിങ്ങനെ വിവിധതരം ഇക്കോവ്യൂഹങ്ങളുടെ സംഘാതമാണ് ഓരോ നീര്‍ത്തടവും. ഏതാണ്ടെല്ലാ പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുക്കുന്നത് ഇക്കോ വ്യൂഹത്തിലെ തെറ്റായ ഇടപെടല്‍ കൊണ്ടാണെന്നും നമുക്കറിയാം. അതിനാല്‍, പരിസ്ഥിതിസംരക്ഷണം ഫലപ്രദമാകണമെങ്കില്‍, ഓരോ ഇക്കോവ്യൂഹത്തിലും വസിക്കുന്നവര്‍ക്ക് (മനുഷ്യര്‍ക്ക്) അതിന്റെ സ്വഭാവവും അത് സന്തുലനത്തോടെ നിലനില്ക്കുന്നതിന്റെ അടിസ്ഥാനവും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈയൊരു ബോധ്യപ്പെടലിന്റെ അഭാവമാണ് ഇന്ന് നാം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ കാരണം. അതിനാല്‍, നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ കാഴ്ചപ്പാടും നീര്ത്തടസങ്കല്പനത്തിന്റെ ശാസ്ത്രീയതയും ഉള്‍പ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. എങ്കിലേ, സാര്‍വത്രികമായ ഒന്നായി ഈ കാഴ്ചപ്പാട് മാറുകയുള്ളൂ എന്നാണ് നമ്മുടെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.
(ടി. ഗംഗാധരന്)