This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നായാട്ടു ദേവതകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നായാട്ടു ദേവതകള്‍= നായാട്ടിന് തുണയ്ക്കുന്നതെന്നു കരുതപ്പെ...)
അടുത്ത വ്യത്യാസം →
10:24, 26 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നായാട്ടു ദേവതകള്‍
നായാട്ടിന് തുണയ്ക്കുന്നതെന്നു കരുതപ്പെടുന്ന ദൈവങ്ങള്‍. നായാട്ടില്‍ വിജയമുണ്ടാക്കാന്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന വിശ്വാസമുണ്ടായിരുന്നു. വനദേവതകളില്‍ മിക്കതും നായാട്ടുദേവതകള്‍ കൂടിയാണ്. വയനാട് കുലവന്‍, വിഷ്ണുമൂര്‍ത്തി, കണ്ടനാര്‍ കേളന്‍ എന്നീ ദേവതകള്‍ നായാട്ടിന് തുണ ചെയ്യുന്നവരാണ്. മാവിലര്‍ കെട്ടിയാടാറുള്ള വീരഭദ്രന്‍, വീരനമ്പിനാറ് എന്നീ ദേവതകളും നായാട്ടില്‍ തത്പരരാണ്.
മലാമ്പത്ത് മലപ്പിലവന്‍, കല്ലേരി മലപ്പിലവന്‍, പാടിമല ദൈവത്താര്‍, മുത്തപ്പന്‍ എന്നീ ദേവതകള്‍ നായാട്ട് ധര്‍മമുള്ളവയാണ്. വേലന്മാരുടെ അയ്യപ്പന്‍ തെയ്യം, മാവിലര്‍ കെട്ടിവരുന്ന പൊട്ടന്‍ തെയ്യം, കോപ്പാളരുടെ കുറത്തി എന്നീ ദേവതകളും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ഏറെ പ്രസിദ്ധിനേടിയ ഒരു നായാട്ടു ദേവതാസങ്കല്പം കൂടിയാണ്.
പ്രാചീന കാലത്തെ ജീവനോപാധിയും വീരസാഹസ വിനോദവുമായിരുന്നു നായാട്ട്. കാടും മേടും കല്ലും കരടും നിറഞ്ഞ വനാന്തരത്തില്‍ച്ചെന്ന് മൃഗങ്ങളെ വേട്ടയാടുവാനോ മുള്‍പ്പടര്‍പ്പുകളും ചതുപ്പ് നിലവുമുള്ള നദീതീരങ്ങളില്‍ച്ചെന്ന് മത്സ്യബന്ധനം ചെയ്യാനോ എളുപ്പമായിരുന്നില്ല. ജീവിതവൃത്തിക്ക് അത് അത്യന്താപേക്ഷിതമായിരുന്നു. നരി, പുലി തുടങ്ങിയ വന്‍മൃഗങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലുമുണ്ടായിരുന്നു. ആ അനര്‍ഥങ്ങള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് ദേവതകളുടെ ചുമതലയായിരുന്നു എന്ന വിശ്വാസത്തില്‍ നിന്നാണ് നായാട്ടു ദൈവങ്ങള്‍ പ്രധാനമായും പിറവികൊണ്ടത്.
കേരളത്തിലെന്നു മാത്രമല്ല, ലോകത്തിലെ ഇതര കൂട്ടായ്മകളിലും വൈവിധ്യങ്ങളോടെ ഇത്തരം ദേവതാസങ്കല്പം നിലനില്ക്കുന്നുണ്ട്.