This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കബിള്‍ ഡിസീസസ് (NICD)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കബിള്‍ ഡിസീസസ് (NI...)
അടുത്ത വ്യത്യാസം →

08:31, 26 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കബിള്‍ ഡിസീസസ് (NICD)

ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനം. 1963 ജൂല. 30-ന് ന്യൂഡല്‍ഹിയില്‍ സ്ഥാപിതമായി. 1909-ല്‍ സ്ഥാപിക്കപ്പെട്ട മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (MII)യുടെ പുനഃസംഘടിത രൂപമാണിത്. വിവിധ പകര്‍ച്ചവ്യാധികളെക്കുറിച്ചും അവയുടെ നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും ഗവേഷണങ്ങള്‍ നടത്തുന്ന ദേശീയകേന്ദ്രമായി എന്‍.ഐ.സി.ഡി. വളര്‍ന്നിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് നൂതനവും സൌകര്യപ്രദവുമായ അടിയന്തിര മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിലും അവ ഫലപ്രദമായി പ്രായോഗികമാക്കുന്നതിലും എന്‍.ഐ.സി.ഡി. വിജയിച്ചിട്ടുണ്ട്.

എയ്ഡ്സ്-എയ്ഡ്സനുബന്ധ രോഗപഠന വിഭാഗം, ജൈവരസതന്ത്ര-ജൈവസാങ്കേതിക വിദ്യാവിഭാഗം, സാംക്രമിക രോഗശാസ്ത്രവിഭാഗം, പരാദജന്യ രോഗപഠനവിഭാഗം, മെഡിക്കല്‍ എന്റമോളജി-വെക്ടര്‍ മാനേജ്മെന്റ് പഠനവിഭാഗം, സൂക്ഷ്മാണു ജീവശാസ്ത്രവിഭാഗം, ജന്തുജന്യരോഗവിഭാഗം, മലേറിയോളജി വിഭാഗം എന്നിവയാണ് എന്‍.ഐ.സി.ഡി.യുടെ ഗവേഷണ വിഭാഗങ്ങള്‍. രാജ്യത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന ആരോഗ്യവകുപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്കുകയും ബോധവത്കരണ പരിപാടിയുടെ ഭാഗമായി പരിശീലനക്ളാസുകള്‍ സംഘടിപ്പിക്കുകയും രോഗങ്ങളെക്കുറിച്ച് ലഘുലേഖകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നതെല്ലാം എന്‍.ഐ.സി.ഡി.യുടെ ചുമതലകളില്‍ ചിലതാണ്. എന്‍.ഐ.സി.ഡി.യുടെ ശാഖകള്‍ ആള്‍വാര്‍, ബംഗ്ളൂരു, കൂനൂര്‍, ജഗ്ദല്‍പൂര്‍, പാറ്റ്ന, രാജമുന്ദ്രി എന്നിവിടങ്ങളിലും റീജിയണല്‍ ഫൈലേറിയ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (RFTRC) എന്ന പേരില്‍ കോഴിക്കോട്ടും വാരാണസിയിലും പ്രവര്‍ത്തിക്കുന്നു. പല സര്‍വകലാശാലകളുടെയും ഗവേഷണ കേന്ദ്രം കൂടിയാണ് എന്‍.ഐ.സി.ഡി.

ജന്തുജന്യ രോഗങ്ങളായ പ്ലേഗ്, പേപ്പട്ടിവിഷബാധ, ആന്ത്രാക്സ്, ആര്‍ബോവൈറല്‍ രോഗമായ ചിക്കുന്‍ഗുനിയ, ലെപ്റ്റോസ്പൈറോസിസ് തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി പ്രത്യേക പരീക്ഷണശാലകള്‍ ജന്തുജന്യരോഗപഠന വിഭാഗത്തില്‍ ഉണ്ട്. പ്രസ്തുത വിഭാഗത്തിന്റെ കീഴില്‍ ബംഗ്ളൂരുവില്‍ പ്ളേഗ് ജാഗ്രതായൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.ഐ.സി.ഡി.യുടെ മലേറിയോളജിക്കല്‍ വിഭാഗം മലേറിയോളജിയില്‍ ദേശീയ, അന്തര്‍ദേശീയ പ്രായോഗിക പരിശീലനം നല്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. രാജ്യത്തെ വിവിധ സംസ്ഥാന, ജില്ലാതല മലേറിയ ഓഫീസര്‍മാര്‍ക്ക് നല്കുന്ന പരിശീലനത്തിലൂടെ ദേശീയ മലമ്പനി നിര്‍മാര്‍ജന പദ്ധതിക്ക് പിന്തുണ നല്കുവാന്‍ ഈ വിഭാഗത്തിന് കഴിയുന്നുണ്ട്. 2000-ല്‍ ഇന്ത്യ, ബാംഗ്ളദേശ്, മ്യാന്മാര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത ഒരു മാസത്തെ അന്തര്‍ദേശീയ പരിശീലനപരിപാടി മലേറിയോളജിക്കല്‍ വിഭാഗം സംഘടിപ്പിക്കുകയുണ്ടായി.

പോളിയോമൈലിറ്റിസ്, കോളറ, ഡിഫ്തീരിയ, ക്ഷയം, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് സൂക്ഷ്മാണു ജീവശാസ്ത്ര വിഭാഗത്തില്‍ നടക്കുന്നത്. പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന് സാങ്കേതിക സഹായം നല്കുന്നത് പ്രസ്തുത വിഭാഗമാണ്. ഇന്ത്യയിലെ ആദ്യത്തെ എയ്ഡ്സ് റഫറന്‍സ് ലബോറട്ടറികളിലൊന്നായ എന്‍.ഐ.സി.ഡി.യിലെ എയ്ഡ്സ്-എയ്ഡ്സനുബന്ധ രോഗപഠനവിഭാഗം, 2002-ല്‍ നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (NACO) നിര്‍ദേശപ്രകാരം നാഷണല്‍ റഫറന്‍സ് ലബോറട്ടറി ആയി വിപുലീകരിച്ചു. എയ്ഡ്സ് രോഗനിര്‍ണയത്തിനും അനുബന്ധ അസുഖങ്ങളുടെ പഠനങ്ങള്‍ക്കുമായി നിരവധി യൂണിറ്റുകള്‍ പ്രസ്തുത വിഭാഗവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 'എച്ച്.ഐ.വി. ടെസ്റ്റിങ് മാനുവല്‍' എന്ന പേരില്‍ എന്‍.ഐ.സി.ഡി. പ്രസിദ്ധീകരിച്ച ലഘുലേഖ നാകോ(NACO)യുടെ നിയന്ത്രണത്തിലുള്ള ദേശീയ ലിഖിതമായി കണക്കാക്കപ്പെടുന്നു.

രോഗവാഹകരായ ഷഡ്പദങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണം എന്റമോളജി-വെക്ടര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ ചുമതലയാണ്. ഷഡ്പദജന്യ അസുഖങ്ങളായ മലേറിയ, മന്ത് തുടങ്ങിയവയുടെ വ്യാപന നിയന്ത്രണ-നിരോധന മാര്‍ഗങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ രാജ്യത്തെ ഷഡ്പദജന്യ അസുഖനിര്‍മാര്‍ജനത്തില്‍ പ്രമുഖപങ്ക് വഹിക്കുവാന്‍ പ്രസ്തുത വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. ഒട്ടനവധി ഷഡ്പദ സ്പീഷീസുകളുള്‍ക്കൊള്ളുന്ന ഒരു എന്റമോളജിക്കല്‍ മ്യൂസിയവും ഇവിടെയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍