This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാരായണക്കുറുപ്പ്, പി. (1934 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാരായണക്കുറുപ്പ്, പി. (1934 - )= മലയാളകവി. വിമര്‍ശകന്‍, വിവര്‍ത്തക...)
അടുത്ത വ്യത്യാസം →
09:58, 25 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നാരായണക്കുറുപ്പ്, പി. (1934 - )
മലയാളകവി. വിമര്‍ശകന്‍, വിവര്‍ത്തകന്‍, സാംസ്കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. 1934 സെപ്. 5-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസം കരുവാറ്റ എന്‍.എസ്.എസ്. ഹൈസ്കൂളിലും, കോളജ് വിദ്യാഭ്യാസം ആലപ്പുഴ എസ്.ഡി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ട്രെയിനിംഗ് കോളജ്, ഗാസിയാബാദിലെ എം. എം. കോളജ് എന്നിവിടങ്ങളിലും പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ബി.എഡും പാസ്സായ നാരായണക്കുറുപ്പ് 1956-ല്‍ അധ്യാപകനായാണ് ജോലിയില്‍ പ്രവേശിച്ചത്. 1957-ല്‍ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് സര്‍വീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും (റിസര്‍ച്ച് ഓഫീസര്‍) പ്രവര്‍ത്തിച്ച ഇദ്ദേഹം, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ എഡിറ്റര്‍, വിശ്വവിജ്ഞാനകോശം, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഗസ്റ്റ് എഡിറ്റര്‍, ആഗ്രയിലെ സാന്‍സ്കാര്‍ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അസ്ത്രമാല്യം, അപൂര്‍ണതയുടെ സൗന്ദര്യം, നാറാണത്തുകവിത, കുറുംകവിത, ഭൂപാളം, നിശാഗന്ധി, ഹംസധ്വനി, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമസുന്ദരം, ആയര്‍കുലത്തിലെ വെണ്ണ എന്നിവയാണ് പ്രധാന കാവ്യസമാഹാരങ്ങള്‍. കവിയും കവിതയും, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത, തനതുനാടകം, കവിതയിലെ റിയലിസം തുടങ്ങിയ നിരൂപണ ഗ്രന്ഥങ്ങളും, ഈശ്വരന്റെ സ്വന്തം നാട് (യാത്രാവിവരണം), ജവഹര്‍ലാല്‍ നെഹ്റു (ജീവചരിത്രം), ഉണ്ണായിവാര്യര്‍ (ഇംഗ്ലീഷിലുള്ള ജീവചരിത്രവും കാവ്യപഠനവും), ബ്ലാക്ക്മണി (നോവല്‍), ഝാന്‍സിറാണി (ആട്ടക്കഥ) എന്നിവയും ആറ് ഷെയ്ക്സ്പിയര്‍ നാടകങ്ങള്‍, ഗേഥേയുടെ ഫൌസ്റ്റ് കാവ്യനാടകം തുടങ്ങിയ വിവര്‍ത്തന ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറുപ്പിന്റെ കവിതകളുടെ മുഖ്യഭാവം ആക്ഷേപഹാസ്യമാണ്. മറ്റൊരു ഘടകം കുറുപ്പിന്റെ ഭാഷാരീതിയാണ്. ഇംഗ്ലീഷ് കലര്‍ന്ന ഭാഷണരീതി, നാടന്‍ വ്യവഹാര ശൈലി മുതലായവ. ലഘുവായ ഒന്നിനെ ഗുരുപ്പെടുത്തുക, ഗുരുവായ ഒന്നിനെ ലഘുപ്പെടുത്തുക- ഈ വിദ്യയും അദ്ദേഹം ഉപയോഗിക്കുന്നു. കവിയും കവിതയും എന്ന ഗ്രന്ഥത്തിന് 1986-ലെ നിരൂപണശാഖയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1990-ല്‍ നിശാഗന്ധി എന്ന കാവ്യസമാഹാരത്തിന് ഓടക്കുഴല്‍ അവാര്‍ഡ്, മലയാള വൃത്തപഠനത്തിന് കേരള പാണിനി പുരസ്കാരം (2000), കോലപ്പന്‍ പാണ്ടിത്തട്ടാന്‍ എന്ന കൃതിക്ക് ബാലസാഹിത്യ കൃതി (കവിത)ക്കുള്ള സംസ്ഥാന അവാര്‍ഡ് (2002), സാമം സംഘര്‍ഷം എന്ന കവിതാസമാഹാരത്തിന് (2005) ഉള്ളൂര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.