This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാരായണസ്വാമി, കെ.വി. പാലക്കാട് (1923 - 2002)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാരായണസ്വാമി, കെ.വി. പാലക്കാട് (1923 - 2002)= കേരളീയ സംഗീതജ്ഞന്‍. 1923 നവ...)
അടുത്ത വ്യത്യാസം →
08:23, 25 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നാരായണസ്വാമി, കെ.വി. പാലക്കാട് (1923 - 2002)
കേരളീയ സംഗീതജ്ഞന്‍. 1923 നവ. 15-ന് പാലക്കാട് ജില്ലയില്‍ ജനിച്ചു. കൊല്ലങ്കോട് വിശ്വനാഥ നാരായണസ്വാമി എന്നായിരുന്നു പൂര്‍ണനാമധേയം. പിതാമഹനായ നാരായണ ഭാഗവതരുടെ ശിക്ഷണത്തിലാണ് സംഗീതാഭ്യസനം നടത്തിത്തുടങ്ങിയത്. ഉപരിപഠനം അരിയക്കുടി രാമാനുജം അയ്യങ്കാരുടെ കീഴിലായിരുന്നു.
1962-ല്‍ പാലക്കാട് സംഗീത കോളജില്‍ അധ്യാപകനായി. 1964-ല്‍ ഡല്‍ഹിയില്‍ നടന്ന പാശ്ചാത്യ-പൗരസ്ത്യ മേളയില്‍ പങ്കെടുത്ത് കച്ചേരി അവതരിപ്പിച്ചു. ബെര്‍ലിനിലും എഡിന്‍ബറോയിലും കോമണ്‍വെല്‍ത്ത് സംഗീതമേളകളിലും കച്ചേരികളവതരിപ്പിച്ചിട്ടുണ്ട്. കുറച്ചുകാലം വെസ്ലിന്‍ സര്‍വകലാശാലയില്‍ കര്‍ണാടക സംഗീതാധ്യാപകനായിരുന്നു.
കീര്‍ത്തനം, രാഗാലാപനം, നിരവല്‍, സ്വരപ്രസ്താരം എന്നിവയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മഹാഗായകരിലൊരാളാണ് ഇദ്ദേഹം. ശ്രുതിശുദ്ധമായ ആലാപനം ഇദ്ദേഹത്തിന്റെ ശൈലിയെ കൂടുതല്‍ ദീപ്തമാക്കുന്ന ഒന്നായിരുന്നു. കര്‍ണാടക സംഗീതത്തിലെ അരിയക്കുടി ശൈലിയുടെ പ്രസാദമധുരിമ ആലാപനത്തിലുടനീളം പുലര്‍ത്തിയിരുന്ന ഗായകന്‍കൂടിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അനശ്വരമായ നാദോപഹാരമാണ് ഉത്സവപ്രബന്ധാലാപനം.
1970-ല്‍ കേരള സംഗീത നാടകഅക്കാദമി അവാര്‍ഡും 1977-ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്; 1976-ല്‍ രാഷ്ട്രം പദ്മശ്രീ നല്കി ആദരിക്കുകയും ചെയ്തു. 2002 ഏപ്രിലില്‍ ഇദ്ദേഹം അന്തരിച്ചു.