This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നിതലസ്ഥമേഖല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നിതലസ്ഥമേഖല= Benthic division സമുദ്രപരിസ്ഥിതിയുടെ രണ്ടു വിഭാഗങ്ങളിലൊ...)
അടുത്ത വ്യത്യാസം →
10:40, 22 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നിതലസ്ഥമേഖല
Benthic division
സമുദ്രപരിസ്ഥിതിയുടെ രണ്ടു വിഭാഗങ്ങളിലൊന്ന്. തീരത്തോടടുത്തുകാണുന്ന സമുദ്രാടിത്തട്ടും, ആഴക്കടല്‍ത്തട്ടും ഉള്‍പ്പെടെയുള്ള ആഴമേറിയ എല്ലാ സമുദ്രഭാഗങ്ങളും നിതലസ്ഥമേഖലയില്‍ ഉള്‍പ്പെടുന്നു. പ്രധാനമായും രണ്ടു വ്യവസ്ഥകള്‍ (systems) ഉള്‍ക്കൊള്ളുന്ന മേഖലയാണിത്; കടലോര വ്യവസ്ഥയും (littoral), ആഴക്കടല്‍ വ്യവസ്ഥയും. കടലോര വ്യവസ്ഥ യൂലിറ്ററല്‍ മേഖല (Eulittoral zone), ഉപലിറ്ററല്‍ മേഖല (Sub littoral zone) എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വേലിയേറ്റാതിര്‍ത്തി മുതല്‍ സു. 60 മീ. വരെ വ്യാപിച്ചിരിക്കുന്ന യൂലിറ്ററല്‍ മേഖല സമുദ്രപരിസ്ഥിതിയുടെ കാര്യത്തില്‍ അതിസമ്പന്നമാണ്. പൊതുവേ 40-60 മീ. മുതല്‍ 200 മീ. വരെ ആഴത്തില്‍ കാണുന്ന മേഖലയാണ് ഉപലിറ്ററല്‍ മേഖല. ഉപരിഭാഗം, അധോഭാഗം എന്നീ രണ്ടു ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആഴക്കടല്‍ വ്യവസ്ഥ. ഉപരിഭാഗം ആദിനിതല മേഖല അഥവാ കോണ്ടിനെന്റല്‍ ഡീപ് (Archibenthic or Continental deep) എന്നറിയപ്പെടുന്നു. 200-400 മീ. വരെ വ്യാപിച്ചിരിക്കുന്ന ആദിനിതലമേഖലയ്ക്ക് വന്‍കരാതിട്ടിന്റെ അഗ്രത്തുനിന്നും സു. 800-1100 മീ. വരെ ആഴമുണ്ട്. അധോഭാഗം വിതലബെന്തിക് മേഖല (Abyssal benthic zone) എന്നാണറിയപ്പെടുന്നത്. ആദിനിതല മേഖല കഴിഞ്ഞുള്ള എല്ലാ ആഴക്കടല്‍ സമുദ്ര ഭാഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിതലസ്ഥമേഖലയിലെ ജീവജാലങ്ങളെ പൊതുവേ, ബെന്തോസ് (Benthos) എന്നാണ് വിശേഷിപ്പിക്കുന്നത്.