This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നിപര്‍വതധൂളി, അന്തരീക്ഷത്തില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: = അഗ്നിപര്‍വതധൂളി, അന്തരീക്ഷത്തില്‍ = അഗ്നിപര്‍വത സ്ഫോടനങ്ങളോടനുബന്...)
അടുത്ത വ്യത്യാസം →

04:49, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗ്നിപര്‍വതധൂളി, അന്തരീക്ഷത്തില്‍

അഗ്നിപര്‍വത സ്ഫോടനങ്ങളോടനുബന്ധിച്ചുണ്ടാകുന്ന ധൂളീമാത്രങ്ങളായ പൈറോക്ളാസ്റ്റികങ്ങള്‍ (ു്യൃീരഹമശെേര ാമലൃേശമഹ). ഇവയില്‍ പ്രത്യേകധൂളിയുടെ വ്യാസം ഒരു സെ.മീ. ന്റെ 1/4000-ല്‍ കുറവായിരിക്കും. ഉദ്ഗാരത്തിന്റെ ശക്തിക്കനുസരിച്ച് ഈ ധൂളികള്‍ അന്തരീക്ഷത്തിലെ ഉയര്‍ന്ന വിതാനങ്ങളോളം എത്തുന്നു. ഉപര്യന്തരീക്ഷത്തില്‍ ഏറിയ കാലം തങ്ങിനില്ക്കുന്നതിനും വളരെ ദൂരം വ്യാപിക്കുന്നതിനും ഇവയ്ക്കു കഴിയും. ഇവയുടെ വിസരണം (റശളളൌശീിെ) സ്റ്റ്രാറ്റോസ്ഫിയറില്‍ (ടൃമീുവലൃല) വിസ്തൃതമായ ധൂളീമണ്ഡലം സൃഷ്ടിക്കുന്നു. മൂടല്‍മഞ്ഞുപോലെ പടരുന്ന ഇവ ക്രമേണ തടിച്ചുകൂടി ചിന്നിച്ചിതറിയ മേഘ ശകലങ്ങളെപ്പോലെ ദൃശ്യമാവാം.

സൌരവികിരണത്തെ മടക്കി അയയ്ക്കുന്നതില്‍ അഗ്നിപര്‍വതധൂളികള്‍ ഗണ്യമായ പങ്കുവഹിക്കുന്നു. ഇവയുടെ പ്രതിപതന സ്വഭാവം ആദ്യം നിര്‍ണയിച്ചത് ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ (1784) ആയിരുന്നു. അഗ്നിപര്‍വതധൂളീ പ്രസരണം ആ വര്‍ഷത്തെ ശിശിരകാലത്ത് അതിശൈത്യത്തിനു കാരണമായി. 1815-ല്‍ മായാണ്‍ (ഫിലിപ്പീന്‍സ്), താംബോരാ (ഇന്തോനേഷ്യ) എന്നീ അഗ്നിപര്‍വതസ്ഫോടനങ്ങളെ തുടര്‍ന്ന് ഗ്രീഷ്മകാലം ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. 1912-ല്‍ കട്മൈ (അലാസ്ക) വിസ്ഫോടനത്തിലെ ധൂളീപ്രസരണം ആഗോളവ്യാപകമായിരുന്നു; സൂര്യാതപത്തില്‍ 20 ശ.മാ. കുറവുവരുവാന്‍ ഇതു ഹേതുവായി. ഈ ധൂളികള്‍ കുറേക്കാലംകൂടി അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നുവെങ്കില്‍ ഭൂമിയിലെ ചൂട് ശ.ശ. 13ത്ഥഇ വച്ചു കുറയുമായിരുന്നുവെന്ന് സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (വാഷിങ്ടണ്‍) വിദഗ്ധന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിമയുഗത്തിന്റെ ആരംഭം അന്തരീക്ഷത്തില്‍ അഗ്നിപര്‍വതധൂളി വ്യാപിക്കുന്നതിലൂടെയാണെന്ന് ഒരു വാദമുണ്ട്. പുരാകാലാവസ്ഥയെ സംബന്ധിച്ച നിരവധി പരികല്പനകളിലൊന്നാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍