This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍മല്‍ കുമാര്‍, കെ.പി. (1947 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നിര്‍മല്‍ കുമാര്‍, കെ.പി. (1947 - )= മലയാള ചെറുകഥാകൃത്ത്. 1947-ല്‍ ജനിച...)
അടുത്ത വ്യത്യാസം →

06:19, 17 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിര്‍മല്‍ കുമാര്‍, കെ.പി. (1947 - )

മലയാള ചെറുകഥാകൃത്ത്. 1947-ല്‍ ജനിച്ചു. ബി.കോം. പാസ്സായശേഷം ബാങ്കില്‍ ജോലി സ്വീകരിച്ചു. ബറോഡാ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയില്‍ ഉദ്യോഗസ്ഥനായിരുന്നു ഏറെക്കാലം. ആധുനിക ജീവിതത്തിലെ സങ്കീര്‍ണതയും പുതിയ സംസ്കൃതിയില്‍ നഷ്ടപ്പെടുന്ന ജീവിതത്തനിമയും ചിത്രീകരിക്കുന്ന നിരവധി കഥകള്‍ നിര്‍മല്‍ കുമാര്‍ രചിച്ചിട്ടുണ്ട്. ചേലക്കരയുടെ അതീതസ്വപ്നങ്ങള്‍, ജലം, ഒരു സംഘം അഭയാര്‍ഥികള്‍, കൃഷ്ണഗന്ധകജ്വാലകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. സമ്മര്‍ ഇന്‍ കല്‍ക്കത്ത എന്ന ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

നിശിതവും സംക്ഷിപ്തവുമാണ് നിര്‍മല്‍ കുമാറിന്റെ ആദ്യകാല കഥകളില്‍ അധികവും. 'ജലം', 'ഇരുമ്പിന്റെ സംഗീതം', 'കാലം ഒരു മൃതശരീരം', 'ചേലക്കരയുടെ അതീത സ്വപ്നങ്ങള്‍' എന്നിവയാണ് ചില പ്രധാന കഥകള്‍. ഒന്നിലേറെ ഭാഗങ്ങളുള്ള ചില നീണ്ടകഥകളും എഴുതിയിട്ടുണ്ട്. ആമുഖപരാമര്‍ശങ്ങളോ വര്‍ണനകളോ കൂടാതെ നേരിട്ട് ക്രിയാഘടനയിലേക്ക് കടക്കുന്ന ഒരു നൂതന ശൈലിയാണ് ഇദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. കല്‍ക്കത്തയുടെ യാന്ത്രികവും പിരിമുറുക്കം നിറഞ്ഞതുമായ അന്തരീക്ഷം പല കഥകളിലും കാണാം. എന്നാല്‍ ആ അന്തരീക്ഷത്തിലേക്ക് ചേലക്കരയുടെ ഗ്രാമീണഭാവങ്ങള്‍ ഇടയ്ക്കിടയ്ക്ക് കടന്നുവരുന്നുമുണ്ട്. പില്ക്കാല കഥകളില്‍ ഈ ശില്പ ഭദ്രതയോ ഏകാഗ്രതയോ ഇല്ലെന്നാണ് നിരൂപകരുടെ അഭിപ്രായം. സാമൂഹികോപഹാസവും കഥകളില്‍ ലക്ഷ്യമാക്കിയിട്ടുണ്ട്. മലയാള കഥാപാരമ്പര്യത്തില്‍ നിന്ന് ഒട്ടൊക്കെ വിഘടിച്ചതും പലപ്പോഴും അനുകരണാത്മകമെന്നു തോന്നിപ്പിക്കുന്ന കൃത്രിമത്വമുള്ളതും ആണ് ഇദ്ദേഹത്തിന്റെ ഭാഷ. 1971-ല്‍ നിര്‍മല്‍ കുമാറിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു (ജലം).

(പി. നാരായണക്കുറുപ്പ്, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍