This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിപര്‍വതച്ചാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അഗ്നിപര്‍വതച്ചാരം = അഗ്നിപര്‍വതവിസ്ഫോടനത്തിന്റെ ഫലമായി ചിതറിപ്പരക...)
അടുത്ത വ്യത്യാസം →
04:48, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്നിപര്‍വതച്ചാരം
അഗ്നിപര്‍വതവിസ്ഫോടനത്തിന്റെ ഫലമായി ചിതറിപ്പരക്കുന്ന ഒരിനം പൈറോക്ളാസ്റ്റികങ്ങള്‍ (ു്യൃീരഹമശെേര ാമലൃേശമഹ). സൂക്ഷ്മരൂപമുള്ള ഇവ ധൂളീമാത്രകളല്ല; അല്പംകൂടി മുഴുപ്പുള്ള, എന്നാല്‍ മിനുസമേറിയ ലാവാ പദാര്‍ഥമാണ്. ചാരം എന്ന പദം സാര്‍ഥകമല്ല; അഗ്നിപര്‍വതങ്ങള്‍ കത്തിയെരിയുന്ന ഗിരിശൃംഗങ്ങളാണെന്ന ധാരണയില്‍ പൌരാണികന്‍മാര്‍ നല്കിയ സംജ്ഞ ഇപ്പോഴും പ്രാബല്യത്തില്‍ തുടരുന്നുവെന്നുമാത്രം. ചുരുക്കം ചില ഭൂവിജ്ഞാനികള്‍ ഇവയേയും അഗ്നിപര്‍വതധൂളിയില്‍ പെടുത്താറുണ്ട്. വിസ്ഫോടനഫലമായി ചാരം നാലുപാടും പരക്കുന്നു. ഗണ്യമായ കനത്തില്‍ വിസ്തൃതമേഖലകളെ മൂടിക്കളയാന്‍പോന്ന ചാരം വിസര്‍ജിക്കപ്പെടുക സാധാരണയാണ്. ക്രാകതാവോ വിസ്ഫോടനത്തില്‍ (1883) നിന്നും വമിച്ച ചാരത്തിന്റെ അളവ് 8 ഘന. കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഉദ്ദേശം 9 കി.മീ. ദൂരം ചുറ്റിലുമായി ഇവ നിക്ഷേപിക്കപ്പെട്ടു. അലാസ്കയിലെ കട്മൈ വിസ്ഫോടനത്തിലും (1912) ഏതാണ്ട് ഇതേ അളവു ചാരം വര്‍ഷിക്കപ്പെട്ടു. ഇന്തോനേഷ്യയിലെ താംബോരാസ്ഫോടനമാവട്ടെ 150 ഘന. കി.മീ. വസ്തുക്കളാണു വിസര്‍ജിച്ചത്. ഈ ചാരവര്‍ഷംമൂലമുണ്ടായ ആള്‍നാശം ഒരു ലക്ഷത്തോളമായിരുന്നു. പൊതുവേ ചാരവര്‍ഷം വിജനപ്രദേശങ്ങളിലായിരുന്നു അനുഭവപ്പെട്ടുപോന്നത്. 60 മീ. ലേറെ കനത്തില്‍ ചാരംമൂടിയ സ്ഥലങ്ങളും ഉണ്ട്. അഗ്നിപര്‍വതച്ചാരത്തിലെ 95 ശ.മാ.ത്തിലും മാഗ്മയുടെ ശിഥിലീകൃതകണങ്ങളാണുകാണുക. ഈ ചാരം വീണു നിലവിലുള്ള ഭൂരുപങ്ങള്‍ക്കു മാറ്റം വരാറില്ല. മറിച്ച് ഇതൊരു പുതപ്പുപോലെ വ്യാപിച്ചുകിടക്കുകയേയുള്ളൂ. ന്യൂസിലന്‍ഡിലെ മണ്ണ് പൊതുവേ ഇത്തരത്തില്‍ രൂപംകൊണ്ടതാണെന്ന് സി.എ. കോട്ടണ്‍ (1944) അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചാരവര്‍ഷം പൊതുവേ സാധാരണ ഊഷ്മാവിലുള്ളതായിരിക്കും. പക്ഷേ അത്യുഗ്ര ഊഷ്മാവിലുള്ള ചാരവും വീണിട്ടുണ്ട്. മൌണ്ട് പിലേ (1902) വിസ്ഫോടനത്തില്‍ വിസര്‍ജിക്കപ്പെട്ട പദാര്‍ഥങ്ങളുടെ ഊഷ്മാവ് 650ത്ഥഇ-നും 700ത്ഥഇ-നും ഇടയ്ക്കായിരുന്നു. നോ: അഗ്നിപര്‍വതം