This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഴ്സ്, പോള്‍ എം (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നഴ്സ്, പോള്‍ എം (1949 - )= Nurse,Paul M നോബല്‍ സമ്മാനിതനായ ഇംഗ്ളീഷ് രസതന്ത...)
അടുത്ത വ്യത്യാസം →

05:29, 4 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നഴ്സ്, പോള്‍ എം (1949 - )

Nurse,Paul M

നോബല്‍ സമ്മാനിതനായ ഇംഗ്ളീഷ് രസതന്ത്രജ്ഞന്‍. കോശചക്രത്തിന്റെ പ്രമുഖ നിയന്ത്രണഘടകങ്ങള്‍ കണ്ടെത്തിയതിന് ഹാര്‍ട്ട്വെല്‍ ലീലാന്റ്, തിമോത്തിഹണ്ട് എന്നിവരുമായി ശരീരശാസ്ത്രം അഥവാ വൈദ്യശാസ്ത്രത്തിനുള്ള 2001-ലെ നോബല്‍ സമ്മാനം പങ്കിട്ടു.

1949 ജനു. 25-ന് ലണ്ടനിലെ വെംബ്ളിയില്‍ ജനിച്ചു. ബര്‍മിങ് ഹാം സര്‍വകലാശാല, ഈസ്റ്റ് ആംഗ്ളിക്കന്‍ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1996-ല്‍ ഇദ്ദേഹം ലണ്ടനിലെ ഇംപീരിയല്‍ കാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്റെ ഡയറക്ടര്‍ ജനറലായി.

ജീവശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളില്‍ വ്യാപകമായ പ്രയോഗസാധ്യതകള്‍ക്ക് വഴിതെളിക്കാനിടയുള്ള വിധത്തില്‍ കോശ ജീവശാസ്ത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നവയാണ് നഴ്സിന്റെയും സഹപ്രവര്‍ത്തകരുടെയും പഠനഫലങ്ങള്‍.

ജീവന്റെ അടിസ്ഥാന പ്രക്രിയയാണ് കോശവിഭജനം. മൂന്ന് ദശലക്ഷം വര്‍ഷം മുമ്പ് ഭൂമുഖത്തുണ്ടായ ഒരു കോശത്തില്‍ നിന്നാണ് എല്ലാ ജീവജാലങ്ങളും ഉദ്ഭവിച്ചതെന്നു കരുതപ്പെടുന്നു. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ ശരീരത്തില്‍ സു. 10,000 കോടി കോശങ്ങളുണ്ടായിരിക്കും. ഇവയെല്ലാം തന്നെ ആദ്യമായുണ്ടാകുന്ന ഒരു കോശത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. മനുഷ്യ ശരീരത്തില്‍ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിനു കോശങ്ങള്‍ വിഭജിച്ചുകൊണ്ടിരിക്കുന്നു. ഓരോ വിഭജനത്തിനുമിടയില്‍ കോശത്തിനുള്ളില്‍ നടക്കുന്ന വിവിധ പ്രതിഭാസങ്ങളാണ് കോശചക്രമെന്നറിയപ്പെടുന്നത്. ഒരു കോശചക്രത്തിന്റെ ആദ്യഘട്ടത്തില്‍ കോശം വളര്‍ന്ന് വലുപ്പമാര്‍ജിക്കുന്നു. തുടര്‍ന്ന്, ക്രോമസോമുകളിലെ ഡിഎന്‍എ തന്മാത്രകളുടെ പകര്‍പ്പ് ഉണ്ടാക്കിയ ശേഷം ക്രോമസോമുകളെ വിഭജിച്ച് രണ്ട് സന്താന കോശങ്ങളിലേക്ക് തുല്യമായി വിതരണം ചെയ്യുന്നു. ഈ വിധ പ്രക്രിയകളെല്ലാം ഏകോപിച്ചുണ്ടാകുന്ന ചാക്രിക പ്രവര്‍ത്തനമാണ് ഒരു കോശചക്രം. പോള്‍ നഴ്സും സഹപ്രവര്‍ത്തകരും യീസ്റ്റ്, സസ്യങ്ങള്‍, മനുഷ്യര്‍, മറ്റു മൃഗങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന യൂകാരിയോട്ടിക് ജീവജാലങ്ങളിലെ കോശചക്രനിയന്ത്രണത്തെ സംബന്ധിക്കുന്ന ചില സുപ്രധാന കണ്ടെത്തുലുകളാണ് നടത്തിയിട്ടുള്ളത്. നഴ്സും ഇദ്ദേഹത്തോടൊപ്പം നോബല്‍ സമ്മാനം പങ്കിട്ട മറ്റു രണ്ട് ശാസ്ത്രജ്ഞരും ചേര്‍ന്ന് കോശചക്രത്തിലെ വിവിധ പ്രക്രിയകളെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളായ സൈക്ലിനും (cyclin) സൈക്ലിന്‍ ആശ്രിത കെനേസും (സിഡികെ- cyclin dependent kinase) കണ്ടെത്തി. സിഡികെ-യെ ഒരു തന്മാത്രീയ എന്‍ജിനോടാണ് നഴ്സ് ഉപമിച്ചിരിക്കുന്നത്. കോശത്തിലെ മറ്റു പ്രോട്ടീനുകളുടെ ഘടനയെയും പ്രവര്‍ത്തനത്തെയും വ്യതിചലിപ്പിക്കുകവഴി കോശത്തിനെ കോശചക്രത്തിലൂടെ നയിക്കുന്നത് സിഡികെ ആണ്. ഈ സിഡികെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്വിച്ച് ആയി സൈക്ളിനെ ഉപമിച്ചിരിക്കുന്നു.

കോശചക്ര പഠനങ്ങളില്‍ ജനിതകമായ ഒരു സമീപനം ആണ് നഴ്സ് കൈക്കൊണ്ടത്. ജീനുകള്‍ക്ക് മ്യൂട്ടേഷന്‍ വരുത്തി കോശവിഭജനം നിയന്ത്രിക്കുന്ന കോശങ്ങളെ കണ്ടെത്തുവാന്‍ നഴ്സിനു സാധിച്ചു.

ജനിതകവും തന്മാത്രികവുമായ മാര്‍ഗങ്ങളിലൂടെ കോശചക്ര നിയന്ത്രണ ഘടകമായ സിഡികെ കണ്ടെത്തുക, ക്ളോണ്‍ചെയ്യുക, ഗുണധര്‍മങ്ങള്‍ വിശകലനം ചെയ്യുക തുടങ്ങിയ നേട്ടങ്ങളാണ് നഴ്സ് കൈവരിച്ചത്. പരിണാമപ്രക്രിയകളിലുടനീളം സിഡികെ-യുടെ ധര്‍മം നിലനില്‍ക്കുന്നുണ്ടെന്നും നഴ്സ് തെളിയിച്ചു. ഫോസ്ഫോറിലേഷന്‍ വഴി പ്രോട്ടീനുകളെ രാസികമായി വ്യതിചലിപ്പിച്ചാണ് ഒരു കോശത്തെ കോശചക്ര പ്രക്രിയകളിലൂടെ സിഡികെ നയിക്കുന്നത് എന്ന നഴ്സിന്റെ കണ്ടെത്തലും പ്രാധാന്യമര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍