This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരഭോജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നരഭോജി= Cannibal മനുഷ്യമാംസം ഭക്ഷിക്കുന്നവരെന്നു കരുതപ്പെടുന്ന മ...)
അടുത്ത വ്യത്യാസം →

07:49, 21 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നരഭോജി

Cannibal മനുഷ്യമാംസം ഭക്ഷിക്കുന്നവരെന്നു കരുതപ്പെടുന്ന മനുഷ്യവിഭാഗം. മറ്റ് മനുഷ്യരെ ഭക്ഷിക്കുന്ന സ്വഭാവമുള്ള ആളുകള്‍ എന്ന മട്ടിലാണ് നരഭോജികളെക്കുറിച്ചുള്ള കഥകള്‍ നിലനില്‍ക്കുന്നത്. അനുഷ്ഠാനത്തിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുന്ന ആന്ത്രപോഫാഗികള്‍ യൂറോപ്പിലും മറ്റുമുണ്ടായിരുന്നതായി പറയപ്പെടുന്നു. രണ്ടുതരത്തിലുള്ള നരഭോജനം ഉള്ളതായി കരുതപ്പെടുന്നു. സ്വഗോത്ര നരഭോജനവും, വിഗോത്ര നരഭോജനവും.

നെതര്‍ലന്‍ഡ്, യൂറോപ്പ്, ആഫ്രിക്ക, സൌത്ത് അമേരിക്ക, ഇന്ത്യ, ചൈന, ന്യൂസിലന്‍ഡ്, നോര്‍ത്ത് അമേരിക്ക, ആസ്റ്റ്രേലിയ, സോളമണ്‍ ദ്വീപുകള്‍, ന്യൂകാലിഡോണിയ, ന്യുഗിനിയ, സുമാത്ര, ഫിജി തുടങ്ങിയ സ്ഥലങ്ങളില്‍ ഗോത്രയുദ്ധങ്ങളുമായി ബന്ധപ്പെട്ട് ഈ അനുഷ്ഠാനം നിലനിന്നിരുന്നതായി കരുതപ്പെടുന്നു.

ക്ഷാമകാലങ്ങളില്‍ നരഭോജനം പ്രത്യക്ഷപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. 1930-കളില്‍ ഉക്രെയിനിലും രണ്ടാം ലോകയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ പട്ടാളക്കാരിലും, നാസി ക്യാമ്പുകളിലും, ജപ്പാന്‍ ട്രൂപ്പുകളിലും, ചൈനീസ് ആഭ്യന്തരയുദ്ധകാലത്തും ഇങ്ങനെ സംഭവിച്ചിട്ടുള്ളതായി ചില അഭ്യൂഗങ്ങളുണ്ട്. ഇന്ത്യയിലെ പ്രത്യേകവിഭാഗം ശൈവരായ അഘോരികളെക്കുറിച്ചും ഇത്തരം വിശ്വാസങ്ങളുണ്ട്.

കീഴടക്കേണ്ടുന്ന പ്രത്യേകവിഭാഗം ജനതയെ മാനവികതയില്‍നിന്ന് ഒറ്റപ്പെടുത്താന്‍ ബോധപൂര്‍വം നടത്തിയ പ്രചരണ ഫലമായാണ് നരഭോജികള്‍ എന്ന സങ്കല്പനം രൂപപ്പെട്ടതെന്ന വാദം നിലനില്‍ക്കുന്നു. കൊളോണിയല്‍ അധിനിവേശകാലത്താണ് ലോകവ്യാപകമായി ഇത്തരം കഥകള്‍ പ്രചരിക്കപ്പെട്ടത്. ക്ഷാമകാലത്ത് നരഭോജനം നടന്നിരിക്കാമെന്നും അപ്പോള്‍ അവിടെയെത്തിയ യൂറോപ്യര്‍ യാദൃച്ഛികതയെ രേഖീയ യുക്തിയും ഭാവനയും സന്നിവേശിപ്പിച്ച് നിറംകലര്‍ത്തി അവതരിപ്പിച്ചതാവാമെന്നും മാര്‍വിന്‍ ഹാരിസ് പറയുന്നു.

പുരാതനകാലത്ത് ഒരുപക്ഷേ നരഭോജനം നടന്നിരിക്കാം. എന്നാല്‍ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അത്തരമൊരു നിഗമനത്തിലെത്താന്‍ പ്രയാസമാണ്. മുന്‍വിധികളാല്‍ നിര്‍ണിതമായിരുന്നു മിക്ക ആഖ്യാനങ്ങളുമെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. വില്യം അറെന്‍സ് തന്റെ മാന്‍ ഈറ്റിങ് മിത്ത്, ആന്ത്രപോളജി ആന്‍ഡ് ആന്ത്രപോഫാഗി എന്ന പുസ്തകത്തില്‍ നരഭോജനത്തെക്കുറിച്ചുള്ള കഥകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. മിഷനറിമാരുടെയും, സഞ്ചാരികളുടെയും ഒട്ടേറെ നരവംശ ശാസ്ത്രജ്ഞരുടെയും റിപ്പോര്‍ട്ടുകള്‍ വംശീയമായ മുന്‍വിധികളും കേട്ടുകേള്‍വികളും കെട്ടുകഥകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതില്‍ ഒന്നുപോലും നേര്‍സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും മറിച്ച് സാംസ്കാരികാധിപത്യത്തിനുള്ള പ്രത്യയശാസ്ത്ര ഉപാധി എന്ന നിലയ്ക്ക് പ്രചരിപ്പിച്ചിട്ടുള്ളവയാണെന്നും ഇദ്ദേഹം വാദിക്കുന്നു. 'സാംസ്കാരമുള്ള' യൂറോപ്യര്‍ സംസ്കാര ശൂന്യനായ 'അന്യ' (other) നെ കണ്ടെത്തുകയായിരുന്നു ഈ കെട്ടുകഥകളിലൂടെ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B0%E0%B4%AD%E0%B5%8B%E0%B4%9C%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍