This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നമ്പൂതിരി, ആര്‍ട്ടിസ്റ്റ് (1925 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =നമ്പൂതിരി, ആര്‍ട്ടിസ്റ്റ് (1925 - )= കേരളീയ രേഖാചിത്രകാരന്. ഇന്ത...) |
(→നമ്പൂതിരി, ആര്‍ട്ടിസ്റ്റ് (1925 - )) |
||
വരി 1: | വരി 1: | ||
=നമ്പൂതിരി, ആര്‍ട്ടിസ്റ്റ് (1925 - )= | =നമ്പൂതിരി, ആര്‍ട്ടിസ്റ്റ് (1925 - )= | ||
- | കേരളീയ രേഖാചിത്രകാരന്. ഇന്ത്യന്‍ രേഖാചിത്രകലയിലെതന്നെ മുന്‍നിരയിലുള്ള ഇദ്ദേഹം ചിത്രീകരണകലയിലും ശില്പകലയിലും | + | കേരളീയ രേഖാചിത്രകാരന്. ഇന്ത്യന്‍ രേഖാചിത്രകലയിലെതന്നെ മുന്‍നിരയിലുള്ള ഇദ്ദേഹം ചിത്രീകരണകലയിലും ശില്പകലയിലും മൗലികസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. |
1925 സെപ്. 13-ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, കരുവാട്ട് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന് നമ്പൂതിരി. മാതാവ് ശ്രീദേവി അന്തര്‍ജനം. യഥാര്‍ഥനാമധേയം കെ.എം. വാസുദേവന്‍ നമ്പൂതിരി. | 1925 സെപ്. 13-ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, കരുവാട്ട് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന് നമ്പൂതിരി. മാതാവ് ശ്രീദേവി അന്തര്‍ജനം. യഥാര്‍ഥനാമധേയം കെ.എം. വാസുദേവന്‍ നമ്പൂതിരി. |
Current revision as of 04:22, 21 ജനുവരി 2011
നമ്പൂതിരി, ആര്‍ട്ടിസ്റ്റ് (1925 - )
കേരളീയ രേഖാചിത്രകാരന്. ഇന്ത്യന്‍ രേഖാചിത്രകലയിലെതന്നെ മുന്‍നിരയിലുള്ള ഇദ്ദേഹം ചിത്രീകരണകലയിലും ശില്പകലയിലും മൗലികസംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
1925 സെപ്. 13-ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, കരുവാട്ട് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന് നമ്പൂതിരി. മാതാവ് ശ്രീദേവി അന്തര്‍ജനം. യഥാര്‍ഥനാമധേയം കെ.എം. വാസുദേവന്‍ നമ്പൂതിരി.
ഔപചാരിക വിദ്യാഭ്യാസം നടത്തിയിട്ടില്ല. വരിക്കാശ്ശേരി മനയില്‍ നിന്ന് പരമ്പരാഗതരീതിയിലുള്ള സംസ്കൃതപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിന്നീട് വൈദ്യപഠനം തുടങ്ങിയെങ്കിലും ഒരാഴ്ചയ്ക്കകം അതവസാനിപ്പിച്ചു. എന്നാല്‍ ഗ്രന്ഥപാരായണത്തിലൂടെ മികച്ച ലോക-കലാ പരിജ്ഞാനം നേടി. അതിനുള്ള സൗകര്യം സ്വന്തം വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. ധനപരമായി മെച്ചപ്പെട്ട നിലയിലായിരുന്നില്ലെങ്കിലും പിതാവ് ഒരു വലിയ ഗ്രന്ഥശേഖരത്തിനുടമയായിരുന്നു. മഹാപണ്ഡിതനായ അദ്ദേഹത്തിന്റെ സ്വകാര്യ ഗ്രന്ഥശാല ഓറിയന്റല്‍ റിസര്‍ച്ച് ലൈബ്രറി എന്നാണറിയപ്പെട്ടിരുന്നത്.
ബാല്യത്തിലേ ചിത്രകലാവാസന പല മട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വീട് പൊന്നാനിപ്പുഴയോരത്തായതിനാല് ബാല്യത്തിലെ ക്യാന്‍വാസ് പുഴമണല്പ്പരപ്പായിരുന്നു. ആ ചിത്രകലാവാസനയെ അമ്മ, അച്ഛന്പെങ്ങള് തുടങ്ങിയ ബന്ധുക്കളായ സ്ത്രീകളായിരുന്നു ഏറെയും പ്രോത്സാഹിപ്പിച്ചത്. അച്ഛന്റെ ഗ്രന്ഥശേഖരം ഡാവിഞ്ചി, മൈക്കലാഞ്ജലോ തുടങ്ങിയ വിശ്വചിത്രകാരന്മാരുടെ ലോകത്തിലേക്ക് ആനയിക്കുകയും ചെയ്തു. എങ്കിലും വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയിലേക്കുള്ള മാറ്റത്തിനു നിദാനമായത് കെ.സി.എസ്. പണിക്കരുമായുണ്ടായ ഗാഢബന്ധമാണ്.