This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ദിനി സത്പതി (1931 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നന്ദിനി സത്പതി (1931 - 2006)= ഒറീസ്സയിലെ മുന്‍ മുഖ്യമന്ത്രിയും പ്രമ...)
(നന്ദിനി സത്പതി (1931 - 2006))
 
വരി 5: വരി 5:
ഒറിയ സാഹിത്യത്തിലെ അതികായകനായ പദ്മഭൂഷണ്‍ കാളിന്ദി ചരണ്‍ പാണിഗ്രാഹിയുടെ മൂത്തമകളായി 1931 ജൂണ്‍ 9-ന് ജനിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതമാരംഭിച്ച നന്ദിനി 1962-ല്‍ രാജ്യസഭാംഗമായി. രാഷ്ട്രീയ വൃത്തങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ അടുത്ത സുഹൃത്തായി അറിയപ്പെട്ട ഇവര്‍ ഇന്ദിരാഗാന്ധിയുടെ ആദ്യത്തെ മന്ത്രിസഭയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയായിരുന്നു. 1972-നും 2000-ത്തിനുമിടയ്ക്ക് ഏഴു തവണ ഒറീസ്സാ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നന്ദിനി രണ്ടു തവണ മുഖ്യമന്ത്രിയായി. സ്വതന്ത്രഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവര്‍.  

-
ഒറിയ ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരിയായ നന്ദിനിയുടെ ഗ്രന്ഥങ്ങള്‍ മറ്റ് ഭാഷകളിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്. ഒറിയ സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 1998-ല്‍ ഇവര്‍ക്ക് സാഹിത്യഭാരതി സമ്മാന്‍ ലഭിച്ചു. തസ്ളീമാ നസ്റീന്റെ ലജ്ജ ഒറിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തായിരുന്നു നന്ദിനിയുടെ അവസാന കാലത്തെ സാഹിത്യസംഭാവന. 2006 ആഗ. 4-ന് ഭുവനേശ്വറില്‍ അന്തരിച്ചു.
+
ഒറിയ ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരിയായ നന്ദിനിയുടെ ഗ്രന്ഥങ്ങള്‍ മറ്റ് ഭാഷകളിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്. ഒറിയ സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 1998-ല്‍ ഇവര്‍ക്ക് സാഹിത്യഭാരതി സമ്മാന്‍ ലഭിച്ചു. തസ്ലീമാ നസ്റീന്റെ ലജ്ജ ഒറിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തായിരുന്നു നന്ദിനിയുടെ അവസാന കാലത്തെ സാഹിത്യസംഭാവന. 2006 ആഗ. 4-ന് ഭുവനേശ്വറില്‍ അന്തരിച്ചു.

Current revision as of 07:09, 13 ജനുവരി 2011

നന്ദിനി സത്പതി (1931 - 2006)

ഒറീസ്സയിലെ മുന്‍ മുഖ്യമന്ത്രിയും പ്രമുഖ സാഹിത്യകാരിയും. ഒറീസ്സയുടെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ഇവര്‍ 'ഒറീസ്സയിലെ ഉരുക്കു വനിത' എന്നാണ് അറിയപ്പെടുന്നത്.

ഒറിയ സാഹിത്യത്തിലെ അതികായകനായ പദ്മഭൂഷണ്‍ കാളിന്ദി ചരണ്‍ പാണിഗ്രാഹിയുടെ മൂത്തമകളായി 1931 ജൂണ്‍ 9-ന് ജനിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതമാരംഭിച്ച നന്ദിനി 1962-ല്‍ രാജ്യസഭാംഗമായി. രാഷ്ട്രീയ വൃത്തങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ അടുത്ത സുഹൃത്തായി അറിയപ്പെട്ട ഇവര്‍ ഇന്ദിരാഗാന്ധിയുടെ ആദ്യത്തെ മന്ത്രിസഭയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയായിരുന്നു. 1972-നും 2000-ത്തിനുമിടയ്ക്ക് ഏഴു തവണ ഒറീസ്സാ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നന്ദിനി രണ്ടു തവണ മുഖ്യമന്ത്രിയായി. സ്വതന്ത്രഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവര്‍.

ഒറിയ ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരിയായ നന്ദിനിയുടെ ഗ്രന്ഥങ്ങള്‍ മറ്റ് ഭാഷകളിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്. ഒറിയ സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 1998-ല്‍ ഇവര്‍ക്ക് സാഹിത്യഭാരതി സമ്മാന്‍ ലഭിച്ചു. തസ്ലീമാ നസ്റീന്റെ ലജ്ജ ഒറിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തായിരുന്നു നന്ദിനിയുടെ അവസാന കാലത്തെ സാഹിത്യസംഭാവന. 2006 ആഗ. 4-ന് ഭുവനേശ്വറില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍