This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാനാസാഹിബ് (1800 - 59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാനാസാഹിബ് (1800 - 59)= ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന 1857-ലെ ഇന്ത്യ...)
അടുത്ത വ്യത്യാസം →

07:16, 11 ഡിസംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാനാസാഹിബ് (1800 - 59)

ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന 1857-ലെ ഇന്ത്യന്‍ കലാപത്തിനു നേതൃത്വം നല്കിയ നേതാക്കളില്‍ ഒരാള്‍. 1857-ലെ കലാപത്തില്‍ സജീവമായി പങ്കെടുത്ത റാണി ലക്ഷ്മീഭായ്, താന്തിയടോപ്പി, ബീഗം ഹസ്റത്ത് മഹല്‍, കന്‍വര്‍ സിംഗ് തുടങ്ങിയവരോടൊപ്പം ചരിത്രത്തില്‍ സ്ഥാനം നേടിയ ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമം ഗോവിന്ദ് പന്ത് എന്നാണ്. അവസാനത്തെ പേഷ്വയായ ബാജിറാവു രണ്ടാമന്റെ ദത്തുപുത്രനായിരുന്നു നാനാസാഹിബ്. 1818-ലെ ആംഗ്ലോ മറാത്താ യുദ്ധത്തില്‍ പരാജയപ്പെട്ട ബാജിറാവു II-ന്റെ പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യാക്കമ്പനി അദ്ദേഹത്തിന് 8 ലക്ഷം ഉറുപ്പിക വാര്‍ഷിക പെന്‍ഷനായി അനുവദിച്ചിരുന്നു. പേഷ്വയുടെ മരണശേഷം അദ്ദേഹത്തിന്റെ വളര്‍ത്തുമകനായ നാനാ സാഹിബിനു ഈ പെന്‍ഷന്‍ ലഭിച്ചുതുടങ്ങി. എന്നാല്‍ ഡല്‍ഹൗസിപ്രഭു ഏര്‍പ്പെടുത്തിയ ദത്താപഹാരനയത്തിന്റെ ഫലമായി നാനാസാഹിബിനു ലഭിക്കേണ്ടിയിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കപ്പെട്ടതോടെ ഇദ്ദേഹം ബ്രിട്ടീഷുകാരുമായി ശത്രുതയിലായി. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് ഭരണത്തില്‍ അസന്തുഷ്ടരായിത്തീര്‍ന്ന ശിപായികളുമായി ചേര്‍ന്ന് നാനാസാഹിബ് ബ്രിട്ടീഷുകാര്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയത്. 1857-ന്റെ തുടക്കത്തില്‍ വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളും സന്ദര്‍ശിച്ച ഇദ്ദേഹം ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശിപായികള്‍ ബ്രിട്ടീഷ് സൈനികത്താവളമായ കാണ്‍പൂര്‍ ഉപരോധിച്ചു (1857 ജൂണ്‍). 19 ദിവസം നീണ്ടുനിന്ന ഉപരോധത്തിനിടയില്‍, അലഹബാദില്‍ സുരക്ഷിതമായി എത്തിച്ചുകൊള്ളാമെന്ന ലഹളക്കാരുടെ ഉറപ്പിന്മേല്‍ ബ്രിട്ടീഷ് ഗാരിസണ്‍ കീഴടങ്ങി. എന്നാല്‍ ഉറപ്പ് ലംഘിച്ച ലഹളക്കാര്‍ ഭൂരിഭാഗം ബ്രിട്ടീഷ് ഭടന്മാരെയും വധിച്ച സംഭവത്തെ ചരിത്രകാരന്മാര്‍ 'കാണ്‍പൂര്‍ കൂട്ടക്കൊല' എന്നാണ് വിശേഷിപ്പിച്ചത്. ഇതിലെ പങ്ക് നാനാസാഹിബ് നിഷേധിച്ചെങ്കിലും പ്രതികാരനടപടികള്‍ കൈക്കൊണ്ട ബ്രിട്ടീഷുകാര്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരെയും പീഡനത്തിനു വിധേയമാക്കി.

ബ്രിട്ടീഷുകാര്‍ കാണ്‍പൂര്‍ തിരിച്ചുപിടിച്ചശേഷം അവര്‍ക്കെതിരെ ഔധിലെ ബീഗവുമായി ചേര്‍ന്ന് നാനാസാഹിബ് പോരാട്ടം തുടര്‍ന്നെങ്കിലും 1857-ലെ കലാപം അടിച്ചമര്‍ത്തപ്പെട്ടതിനെ ത്തുടര്‍ന്ന് നേപ്പാളിലേക്ക് പലായനം ചെയ്യാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. അവിടെവച്ച് ഇദ്ദേഹം മരണമടഞ്ഞതായി കരുതപ്പെടുന്നു (1859).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍