This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നന്ദ, ഗുല്‍സാരിലാല്‍ (1898 - 1998)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =നന്ദ, ഗുല്‍സാരിലാല്‍ (1898 - 1998)= രണ്ടു തവണ ഇന്ത്യയുടെ താത്ക്കാലിക...)
അടുത്ത വ്യത്യാസം →
06:53, 20 നവംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം
നന്ദ, ഗുല്‍സാരിലാല്‍ (1898 - 1998)
രണ്ടു തവണ ഇന്ത്യയുടെ താത്ക്കാലിക പ്രധാനമന്ത്രിയായിരുന്ന ഭരണഘടനാ വിദഗ്ധന്‍. അവിഭക്ത പഞ്ചാബിലെ സിയാല്‍ കോട്ടില്‍ (ഇപ്പോള്‍ പാകിസ്താനില്‍) 1898 ജൂല. 4-ന് ജനിച്ചു. അലഹബാദിലെ വിദ്യാഭ്യാസത്തിനുശേഷം 1921-ല്‍ ബോംബെയിലെ നാഷണല്‍ കോളജില്‍ അധ്യാപകനായി. 1920-കളില്‍ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം അതില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട് നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
1937-ല്‍ ബോംബെ ലെജിസ്ളേറ്റീവ് അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി സെക്രട്ടറി (ബോംബെ), തൊഴില്‍ മന്ത്രി എന്നീ നിലകളില്‍ ബോംബെ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഇദ്ദേഹം 1952-ല്‍ നെഹ്റു മന്ത്രിസഭയില്‍ കേന്ദ്ര ആസൂത്രണ മന്ത്രിയായതോടെ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. നെഹ്റുവിന്റെ നാലാമത്തെ മന്ത്രിസഭയില്‍ ഇദ്ദേഹം തൊഴില്‍ വകുപ്പു മന്ത്രിയായിരുന്നു.
നെഹ്റുവിന്റെ മരണത്തെത്തുടര്‍ന്ന് 1964 മേയ് 27-ന് ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്റു. ലാല്‍ബഹദൂര്‍ ശാസ്ത്രി അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ (1964 ജൂണ്‍ 9) ഇദ്ദേഹം താത്കാലിക പ്രധാനമന്ത്രിയായി തുടരുകയുണ്ടായി. ശാസ്ത്രിയുടെ നിര്യാണത്തെത്തുടര്‍ന്ന് 1966 ജനു. 11 മുതല്‍ 24 വരെയും ഇദ്ദേഹം താത്കാലിക പ്രധാനമന്ത്രിയായിരുന്നു.
ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും മന്ത്രിസഭകളില്‍ നന്ദ അംഗമായിരുന്നു. ട്രേഡ് യൂണിയന് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. പ്ളാനിങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്മാന്, കസ്തൂര്‍ബാ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ട്രസ്റ്റി, ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘിന്റെ സെക്രട്ടറി, ബോംബെ ഹൌസിങ് ബോര്‍ഡ് ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 1997-ല്‍ രാഷ്ട്രം ഇദ്ദേഹത്തെ ഭാരതരത്നം ബഹുമതി നല്കി ആദരിക്കുകയുണ്ടായി.
1998 ജനു. 15-ന് നന്ദ അന്തരിച്ചു.