This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസ്വാന്‍ അണക്കെട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അസ്വാന്‍ അണക്കെട്ട്) |
|||
വരി 6: | വരി 6: | ||
ക്രിസ്തുവിന് 3000 വര്‍ഷം മുന്‍പുതന്നെ നൈല്‍നദിയെ നിയന്ത്രിക്കുന്നതിനും അതിലെ ജലം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും ഈജിപ്തിലെ ജനങ്ങളും ഭരണകര്‍ത്താക്കളും ശ്രമിച്ചിരുന്നതായി രേഖകളുണ്ട്. ഫയും എന്ന സ്ഥലത്ത് അമന്മെഹാറ്റ് എന്ന ഫറോവ നിര്‍മിച്ച അണക്കെട്ട്, അണക്കെട്ടുനിര്മാണത്തിലെ ഒരു അദ്ഭുതമായി ഗണിക്കപ്പെട്ടിരുന്നു. എ.ഡി. 1805-ല്‍ തുര്‍ക്കിസുല്‍ത്താന്റെ വൈസ്രായി ആയിരുന്ന മുഹമ്മദാലിയുടെ കാലത്ത് രണ്ടു യൂറോപ്യന്‍ എന്‍ജിനീയര്‍മാരുടെ ഉപദേശപ്രകാരം കെയ്റോയുടെ തെ. ആധുനികരീതിയിലുള്ള ഒരു അണക്കെട്ടു പണിതു. അതിന്റെ ഫലം അത്ര തൃപ്തികരമല്ലാതിരുന്നതിനാല്‍ ബ്രിട്ടീഷ്ഭരണകാലത്ത് സര് കോളിന് മോണ്‍ക്രീഫ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സഹായത്തോടുകൂടി 1890-ല്‍ ഈ അണക്കെട്ടിന്റെ ചില കേടുപാടുകള്‍ തീര്‍ത്ത് ഒരു ജലസേചന പദ്ധതി നടപ്പില്‍ വരുത്തി. | ക്രിസ്തുവിന് 3000 വര്‍ഷം മുന്‍പുതന്നെ നൈല്‍നദിയെ നിയന്ത്രിക്കുന്നതിനും അതിലെ ജലം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും ഈജിപ്തിലെ ജനങ്ങളും ഭരണകര്‍ത്താക്കളും ശ്രമിച്ചിരുന്നതായി രേഖകളുണ്ട്. ഫയും എന്ന സ്ഥലത്ത് അമന്മെഹാറ്റ് എന്ന ഫറോവ നിര്‍മിച്ച അണക്കെട്ട്, അണക്കെട്ടുനിര്മാണത്തിലെ ഒരു അദ്ഭുതമായി ഗണിക്കപ്പെട്ടിരുന്നു. എ.ഡി. 1805-ല്‍ തുര്‍ക്കിസുല്‍ത്താന്റെ വൈസ്രായി ആയിരുന്ന മുഹമ്മദാലിയുടെ കാലത്ത് രണ്ടു യൂറോപ്യന്‍ എന്‍ജിനീയര്‍മാരുടെ ഉപദേശപ്രകാരം കെയ്റോയുടെ തെ. ആധുനികരീതിയിലുള്ള ഒരു അണക്കെട്ടു പണിതു. അതിന്റെ ഫലം അത്ര തൃപ്തികരമല്ലാതിരുന്നതിനാല്‍ ബ്രിട്ടീഷ്ഭരണകാലത്ത് സര് കോളിന് മോണ്‍ക്രീഫ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സഹായത്തോടുകൂടി 1890-ല്‍ ഈ അണക്കെട്ടിന്റെ ചില കേടുപാടുകള്‍ തീര്‍ത്ത് ഒരു ജലസേചന പദ്ധതി നടപ്പില്‍ വരുത്തി. | ||
- | + | [[Image:Aswan Dam.png|200px|right|thumb|അസ്വാന്‍ അണക്കെട്ട്]] | |
1902-ല്‍ അസ്വാന്‍ എന്ന സ്ഥലത്തിനടുത്ത് 27.4 മീ. ഉയരമുള്ള ഒരണക്കെട്ടു നിര്‍മിച്ചു. അക്കാലത്തെ എന്‍ജിനീയറിങ് പണികളില്‍ ഉന്നതസ്ഥാനം ആര്‍ജിച്ച ഈ അണക്കെട്ടിന് 9.1 മീ. ആഴത്തിലാണ് അസ്തിവാരമിട്ടത്. 100 കോടി ഘ.മീ. ജലം ഇതിന്റെ ജലസംഭരണിയില്‍ ശേഖരിക്കപ്പെട്ടിരുന്നു. നൈല്‍നദിയുടെ വെള്ളത്തില്‍ വളരെയധികം ചേറുണ്ടായിരുന്നതുകൊണ്ട് വെള്ളം തടസ്സംകൂടാതെ വാര്ന്നുപോകത്തക്കവണ്ണം അണക്കെട്ടിന് സ്ലൂയിസു(Sluice)കളും കവാട(Shutter)ങ്ങളും നിര്‍മിച്ചിരുന്നു. നൈല്‍നദിയില്‍ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഒരു ചെറിയ പങ്കു സംഭരിക്കുവാന്‍ മാത്രമേ ഈ ജലസംഭരണിക്കു കഴിവുണ്ടായിരുന്നുള്ളു. അതിനാല്‍ 1912-ല്‍ ഈ അണക്കെട്ട് 7 മീ. കൂടെ ഉയര്‍ത്തി ജലസംഭരണം 250 കോടി ഘ.മീ. ആയി വര്‍ധിപ്പിച്ചു. 1934-ല്‍ ഈ അണക്കെട്ട് 8 മീ. പിന്നെയും ഉയര്‍ത്തി ജലസംഭരണം 500 കോടി ഘ.മീ. ആക്കി. | 1902-ല്‍ അസ്വാന്‍ എന്ന സ്ഥലത്തിനടുത്ത് 27.4 മീ. ഉയരമുള്ള ഒരണക്കെട്ടു നിര്‍മിച്ചു. അക്കാലത്തെ എന്‍ജിനീയറിങ് പണികളില്‍ ഉന്നതസ്ഥാനം ആര്‍ജിച്ച ഈ അണക്കെട്ടിന് 9.1 മീ. ആഴത്തിലാണ് അസ്തിവാരമിട്ടത്. 100 കോടി ഘ.മീ. ജലം ഇതിന്റെ ജലസംഭരണിയില്‍ ശേഖരിക്കപ്പെട്ടിരുന്നു. നൈല്‍നദിയുടെ വെള്ളത്തില്‍ വളരെയധികം ചേറുണ്ടായിരുന്നതുകൊണ്ട് വെള്ളം തടസ്സംകൂടാതെ വാര്ന്നുപോകത്തക്കവണ്ണം അണക്കെട്ടിന് സ്ലൂയിസു(Sluice)കളും കവാട(Shutter)ങ്ങളും നിര്‍മിച്ചിരുന്നു. നൈല്‍നദിയില്‍ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഒരു ചെറിയ പങ്കു സംഭരിക്കുവാന്‍ മാത്രമേ ഈ ജലസംഭരണിക്കു കഴിവുണ്ടായിരുന്നുള്ളു. അതിനാല്‍ 1912-ല്‍ ഈ അണക്കെട്ട് 7 മീ. കൂടെ ഉയര്‍ത്തി ജലസംഭരണം 250 കോടി ഘ.മീ. ആയി വര്‍ധിപ്പിച്ചു. 1934-ല്‍ ഈ അണക്കെട്ട് 8 മീ. പിന്നെയും ഉയര്‍ത്തി ജലസംഭരണം 500 കോടി ഘ.മീ. ആക്കി. | ||
Current revision as of 05:03, 23 നവംബര്‍ 2009
അസ്വാന്‍ അണക്കെട്ട്
Aswan Dam
ഈജിപ്തില്‍ നൈല്‍നദിക്കു കുറുകെ പണിതിരിക്കുന്ന ലോകപ്രസിദ്ധമായ അണക്കെട്ട്.
ക്രിസ്തുവിന് 3000 വര്‍ഷം മുന്‍പുതന്നെ നൈല്‍നദിയെ നിയന്ത്രിക്കുന്നതിനും അതിലെ ജലം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും ഈജിപ്തിലെ ജനങ്ങളും ഭരണകര്‍ത്താക്കളും ശ്രമിച്ചിരുന്നതായി രേഖകളുണ്ട്. ഫയും എന്ന സ്ഥലത്ത് അമന്മെഹാറ്റ് എന്ന ഫറോവ നിര്‍മിച്ച അണക്കെട്ട്, അണക്കെട്ടുനിര്മാണത്തിലെ ഒരു അദ്ഭുതമായി ഗണിക്കപ്പെട്ടിരുന്നു. എ.ഡി. 1805-ല്‍ തുര്‍ക്കിസുല്‍ത്താന്റെ വൈസ്രായി ആയിരുന്ന മുഹമ്മദാലിയുടെ കാലത്ത് രണ്ടു യൂറോപ്യന്‍ എന്‍ജിനീയര്‍മാരുടെ ഉപദേശപ്രകാരം കെയ്റോയുടെ തെ. ആധുനികരീതിയിലുള്ള ഒരു അണക്കെട്ടു പണിതു. അതിന്റെ ഫലം അത്ര തൃപ്തികരമല്ലാതിരുന്നതിനാല്‍ ബ്രിട്ടീഷ്ഭരണകാലത്ത് സര് കോളിന് മോണ്‍ക്രീഫ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സഹായത്തോടുകൂടി 1890-ല്‍ ഈ അണക്കെട്ടിന്റെ ചില കേടുപാടുകള്‍ തീര്‍ത്ത് ഒരു ജലസേചന പദ്ധതി നടപ്പില്‍ വരുത്തി.
1902-ല്‍ അസ്വാന്‍ എന്ന സ്ഥലത്തിനടുത്ത് 27.4 മീ. ഉയരമുള്ള ഒരണക്കെട്ടു നിര്‍മിച്ചു. അക്കാലത്തെ എന്‍ജിനീയറിങ് പണികളില്‍ ഉന്നതസ്ഥാനം ആര്‍ജിച്ച ഈ അണക്കെട്ടിന് 9.1 മീ. ആഴത്തിലാണ് അസ്തിവാരമിട്ടത്. 100 കോടി ഘ.മീ. ജലം ഇതിന്റെ ജലസംഭരണിയില്‍ ശേഖരിക്കപ്പെട്ടിരുന്നു. നൈല്‍നദിയുടെ വെള്ളത്തില്‍ വളരെയധികം ചേറുണ്ടായിരുന്നതുകൊണ്ട് വെള്ളം തടസ്സംകൂടാതെ വാര്ന്നുപോകത്തക്കവണ്ണം അണക്കെട്ടിന് സ്ലൂയിസു(Sluice)കളും കവാട(Shutter)ങ്ങളും നിര്‍മിച്ചിരുന്നു. നൈല്‍നദിയില്‍ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഒരു ചെറിയ പങ്കു സംഭരിക്കുവാന്‍ മാത്രമേ ഈ ജലസംഭരണിക്കു കഴിവുണ്ടായിരുന്നുള്ളു. അതിനാല്‍ 1912-ല്‍ ഈ അണക്കെട്ട് 7 മീ. കൂടെ ഉയര്‍ത്തി ജലസംഭരണം 250 കോടി ഘ.മീ. ആയി വര്‍ധിപ്പിച്ചു. 1934-ല്‍ ഈ അണക്കെട്ട് 8 മീ. പിന്നെയും ഉയര്‍ത്തി ജലസംഭരണം 500 കോടി ഘ.മീ. ആക്കി.
നൈല്‍ പരിപൂര്‍ണമായി നിയന്ത്രിക്കുന്നതിനു പല പദ്ധതികളും 1938 മുതല്‍ ആവിഷ്കരിക്കപ്പെട്ടുവന്നു. സാങ്കേതിക വിദഗ്ധന്മാരുടെ അഭാവവും, ഈജിപ്തിന്റെ സാമ്പത്തികവൈഷമ്യവും ഒരു വലിയ പദ്ധതി ഏറ്റെടുക്കുന്നതിന് തടസ്സമായിരുന്നു. 1952-ല്‍ ഈ പ്രശ്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിശദപഠനങ്ങള്‍ ആരംഭിച്ചു. പദ്ധതിയുടെ പ്രയോജനവും ഭാരിച്ച ചെലവും കണക്കിലെടുത്ത് ഈജിപ്ത് ലോകബാങ്കിനോടും യുണൈറ്റഡ് സ്റ്റേറ്റ്സിനോടും ഇംഗ്ലണ്ടിനോടും സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അഭ്യര്‍ഥനകള്‍ എല്ലാം നിരസിക്കപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് 1956 ജൂല. 26-ന് ഈജിപ്ത് സൂയസ്കനാല് ദേശസാത്കരിക്കുകയും, സോവിയറ്റ് റഷ്യയുമായി നൈല്‍ നിയന്ത്രണപദ്ധതി നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഈജിപ്തും സോവിയറ്റ് റഷ്യയുമായി ഉണ്ടാക്കിയ ആദ്യ ഉടമ്പടി 1958 ഡി. 27-ന് ഒപ്പുവച്ചു. 1960 ജനു. 9-ന് അസ്വാന്‍ ഹൈഡാമിന്റെ പണി ആരംഭിച്ചു. 1968 ജനു.-ല്‍ പണി പൂര്‍ത്തിയാക്കി. 1971 ജനു. 15-ന് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
1902-ല്‍ പണിത ആദ്യത്തെ അസ്വാന്‍ അണക്കെട്ടിന് ഏകദേശം 6 കി.മീ. ദൂരെ മേല്‍ചാല്‍ ഭാഗത്താണ് പുതിയ അണക്കെട്ടു നിര്‍മിച്ചിട്ടുള്ളത്. നിര്‍മാണ കാലഘട്ടത്തില്‍ നൈല്‍ നദീജലം തിരിച്ചുവിട്ടതും ജലനിയന്ത്രണം നിര്‍വഹിച്ചതും വളരെ വൈഷമ്യമേറിയ സാങ്കേതിക പ്രവര്‍ത്തനങ്ങളായിരുന്നു. അസ്വാന്‍ ജലസംഭരണി സുഡാനിലേക്കു വ്യാപിച്ചിരിക്കുന്നതിനാല്‍ ഇതില്‍ ശേഖരിക്കുന്ന വെളളം സുഡാനിലെ ജലസേചനാവശ്യങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ ഈജിപ്തും സുഡാനും തമ്മില്‍ ഒരു കരാര്‍മൂലം വ്യവസ്ഥചെയ്തിട്ടുണ്ട്. നോ: അണക്കെട്ടുകള്‍; അസ്വാന്‍; നൈല്‍നദി
(കെ.ആര്. വാര്യര്‍)