This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബട്രോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അല്‍ബട്രോസ് = Albatross ഏറ്റവും വലുപ്പംകൂടിയ കടല്‍പ്പക്ഷി. വളരെദൂ...)
(അല്‍ബട്രോസ്)
 
വരി 4: വരി 4:
ഏറ്റവും വലുപ്പംകൂടിയ കടല്‍പ്പക്ഷി. വളരെദൂരം വിശ്രമമില്ലാതെ അന്തരീക്ഷത്തിലൂടെ ഒഴുകിപ്പറക്കാന്‍ ഇവയ്ക്കു കഴിയും. ചിലതരം അല്‍ബട്രോസുകളില്‍ ഉദാ. 'അലയുന്ന' അല്‍ബട്രോസ് (Wandering Albatross). വിടര്‍ത്തിയ ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം മൂന്നര മീറ്ററില്‍ കൂടുതലായിരിക്കും. തൂവലുകള്‍ വെള്ളയും കറുപ്പും കലര്‍ന്നതോ, കറുപ്പും തവിട്ടുനിറവും ചേര്‍ന്നതോ, വെറും വെള്ളയോ, വെറും തവിട്ടുനിറമുള്ളതോ ആകാം. ദക്ഷിണാര്‍ധഗോളത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. അല്‍ബട്രോസ് കുടുംബത്തില്‍ ഡയോമീഡിയ എന്നും ഹീബെട്രിയ എന്നും രണ്ടു ജീനസുകളുണ്ട്. കപ്പല്‍ക്കാര്‍ എറിഞ്ഞുകളയുന്ന ഭക്ഷണസാധനങ്ങള്‍, ചെറിയ കടല്‍ജീവികള്‍ എന്നിവയാണ് അല്‍ബട്രോസിന്റെ ആഹാരം. ഇവ വെള്ളത്തിന്റെ മുകളിലിരുന്നുറങ്ങുന്നു. ചിറകുകളനക്കാതെ വളരെദൂരം പറക്കാന്‍ ഇവയ്ക്കു കഴിയും.  

-
 
+
[[Image:Albastros.png|200px|right|thumb|അല്‍ബട്രോസ്]]
ഇണചേരുന്നതിനു മുന്‍പ് കൂജനവും കൊക്കുരുമ്മലും ഇവയ്ക്കു പതിവുണ്ട്. ആണും പെണ്ണും ഒരുമിച്ചു കൂടുണ്ടാക്കുന്നു. ദക്ഷിണ അത് ലാന്തിക്-ശാന്തസമുദ്രങ്ങളിലെ ചെറുദ്വീപുകളിലും പാറക്കെട്ടുകളിലുമാണ് ഇവ കൂടുകെട്ടുന്നത്. കൂടുകള്‍ കൂട്ടമായാണു കാണുക പതിവ്. ഒരു മുട്ട വിരിയാന്‍ ഏകദേശം എട്ട് ആഴ്ച വേണം. കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നത് 10 മാസങ്ങള്‍ക്കു ശേഷമാണ്. 'അലയുന്ന' അല്‍ബട്രോസ് വര്‍ഷത്തിലൊരിക്കല്‍മാത്രം മുട്ടയിടുന്നു. ചെറിയതരം അല്‍ബട്രോസുകള്‍ കൂടുതല്‍ തവണ മുട്ടയിടും.  

നാവികരുടെ ഇടയില്‍ ഇവയെപ്പറ്റി അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ ധാരാളം കഥകള്‍ നിലവിലുണ്ട്. അല്‍ബട്രോസ് കപ്പലിനെ പിന്തുടരുന്നത് ശുഭസൂചകമാണെന്നും അതിനെ ഉപദ്രവിച്ചാല്‍ തങ്ങള്‍ക്കു ദുര്യോഗമുണ്ടാകുമെന്നും സമുദ്രസഞ്ചാരികള്‍ വിശ്വസിക്കുന്നു. കോളറിഡ്ജിന്റെ ''പ്രാചീന നാവികന്‍ (The Ancient Mariner)'' ഈ പ്രമേയത്തെ ആസ്പദമാക്കിയുള്ള ഒരു കാവ്യമാണ്.

Current revision as of 05:12, 19 നവംബര്‍ 2009

അല്‍ബട്രോസ്

Albatross

ഏറ്റവും വലുപ്പംകൂടിയ കടല്‍പ്പക്ഷി. വളരെദൂരം വിശ്രമമില്ലാതെ അന്തരീക്ഷത്തിലൂടെ ഒഴുകിപ്പറക്കാന്‍ ഇവയ്ക്കു കഴിയും. ചിലതരം അല്‍ബട്രോസുകളില്‍ ഉദാ. 'അലയുന്ന' അല്‍ബട്രോസ് (Wandering Albatross). വിടര്‍ത്തിയ ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം മൂന്നര മീറ്ററില്‍ കൂടുതലായിരിക്കും. തൂവലുകള്‍ വെള്ളയും കറുപ്പും കലര്‍ന്നതോ, കറുപ്പും തവിട്ടുനിറവും ചേര്‍ന്നതോ, വെറും വെള്ളയോ, വെറും തവിട്ടുനിറമുള്ളതോ ആകാം. ദക്ഷിണാര്‍ധഗോളത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. അല്‍ബട്രോസ് കുടുംബത്തില്‍ ഡയോമീഡിയ എന്നും ഹീബെട്രിയ എന്നും രണ്ടു ജീനസുകളുണ്ട്. കപ്പല്‍ക്കാര്‍ എറിഞ്ഞുകളയുന്ന ഭക്ഷണസാധനങ്ങള്‍, ചെറിയ കടല്‍ജീവികള്‍ എന്നിവയാണ് അല്‍ബട്രോസിന്റെ ആഹാരം. ഇവ വെള്ളത്തിന്റെ മുകളിലിരുന്നുറങ്ങുന്നു. ചിറകുകളനക്കാതെ വളരെദൂരം പറക്കാന്‍ ഇവയ്ക്കു കഴിയും.

അല്‍ബട്രോസ്

ഇണചേരുന്നതിനു മുന്‍പ് കൂജനവും കൊക്കുരുമ്മലും ഇവയ്ക്കു പതിവുണ്ട്. ആണും പെണ്ണും ഒരുമിച്ചു കൂടുണ്ടാക്കുന്നു. ദക്ഷിണ അത് ലാന്തിക്-ശാന്തസമുദ്രങ്ങളിലെ ചെറുദ്വീപുകളിലും പാറക്കെട്ടുകളിലുമാണ് ഇവ കൂടുകെട്ടുന്നത്. കൂടുകള്‍ കൂട്ടമായാണു കാണുക പതിവ്. ഒരു മുട്ട വിരിയാന്‍ ഏകദേശം എട്ട് ആഴ്ച വേണം. കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നത് 10 മാസങ്ങള്‍ക്കു ശേഷമാണ്. 'അലയുന്ന' അല്‍ബട്രോസ് വര്‍ഷത്തിലൊരിക്കല്‍മാത്രം മുട്ടയിടുന്നു. ചെറിയതരം അല്‍ബട്രോസുകള്‍ കൂടുതല്‍ തവണ മുട്ടയിടും.

നാവികരുടെ ഇടയില്‍ ഇവയെപ്പറ്റി അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ ധാരാളം കഥകള്‍ നിലവിലുണ്ട്. അല്‍ബട്രോസ് കപ്പലിനെ പിന്തുടരുന്നത് ശുഭസൂചകമാണെന്നും അതിനെ ഉപദ്രവിച്ചാല്‍ തങ്ങള്‍ക്കു ദുര്യോഗമുണ്ടാകുമെന്നും സമുദ്രസഞ്ചാരികള്‍ വിശ്വസിക്കുന്നു. കോളറിഡ്ജിന്റെ പ്രാചീന നാവികന്‍ (The Ancient Mariner) ഈ പ്രമേയത്തെ ആസ്പദമാക്കിയുള്ള ഒരു കാവ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍