This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡേഴ്സണ്‍, കാള്‍ ഡേവിഡ് (1905 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആന്‍ഡേഴ്സണ്‍, കാള്‍ ഡേവിഡ് (1905 - 91))

വരി 5: വരി 5:
1936-ല്‍ നോബല്‍ സമ്മാനാര്‍ഹനായ ഭൗതികശാസ്ത്രജ്ഞന്‍. 1905 സെപ്. 3-ന് ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1922-ല്‍ ഗ്രാഡുവേറ്റ് ബിരുദവും 1930-ല്‍ ഡോക്ടറേറ്റ് ബിരുദവും സമ്പാദിച്ചു. അവിടെത്തന്നെ 1933-ല്‍ അസിസ്റ്റന്റ് പ്രൊഫസറായും 1937-ല്‍ അസോസിയേറ്റ് പ്രൊഫസറായും 1939-ല്‍ പ്രൊഫസറായും ഇദ്ദേഹം നിയമിക്കപ്പെട്ടു.  

-
1927 മുതല്‍ 1930 വരെ എക്സ്റേ ഫോട്ടോ ഇലക്ട്രോണുകളെ സംബന്ധിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം. അതില്‍പ്പിന്നെ ഗാമാ രശ്മികളെക്കുറിച്ചും കോസ്മികരശ്മികളെക്കുറിച്ചും (cosmic rays) പഠനം നടത്തി. തത്ഫലമായി 1932-ല്‍ പോസിട്രോണ്‍ (positron) എന്ന മൂലകണം കണ്ടുപിടിച്ചു. സ്തുത്യര്‍ഹമായ ഈ കണ്ടുപിടിത്തത്തിന് ഇദ്ദേഹത്തിനും വിക്റ്റര്‍ ഫ്രാന്‍സ് ഹെസ്സിനും 1936-ലെ നോബല്‍സമ്മാനം കൂട്ടായി ലഭിച്ചു. വില്‍സന്‍ ക്ലൗഡ് ചേംബറില്‍ (Cloud chamber) കൂടിയുള്ള കോസ്മികകിരണങ്ങളുടെ ഗതിപഥങ്ങ(tracks)ളെ  വിശകലനം ചെയ്തപ്പോഴാണ് പോസിട്രോണ്‍ കണ്ടെത്തിയത്.
 
[[Image:Anderson, carl david-.png|200px|right|thumb|കാള്‍ ഡേവിഡ് ആന്‍ഡേഴ് സണ്‍]]

 +
1927 മുതല്‍ 1930 വരെ എക്സ്റേ ഫോട്ടോ ഇലക്ട്രോണുകളെ സംബന്ധിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം. അതില്‍പ്പിന്നെ ഗാമാ രശ്മികളെക്കുറിച്ചും കോസ്മികരശ്മികളെക്കുറിച്ചും (cosmic rays) പഠനം നടത്തി. തത്ഫലമായി 1932-ല്‍ പോസിട്രോണ്‍ (positron) എന്ന മൂലകണം കണ്ടുപിടിച്ചു. സ്തുത്യര്‍ഹമായ ഈ കണ്ടുപിടിത്തത്തിന് ഇദ്ദേഹത്തിനും വിക്റ്റര്‍ ഫ്രാന്‍സ് ഹെസ്സിനും 1936-ലെ നോബല്‍സമ്മാനം കൂട്ടായി ലഭിച്ചു. വില്‍സന്‍ ക്ലൗഡ് ചേംബറില്‍ (Cloud chamber) കൂടിയുള്ള കോസ്മികകിരണങ്ങളുടെ ഗതിപഥങ്ങ(tracks)ളെ  വിശകലനം ചെയ്തപ്പോഴാണ് പോസിട്രോണ്‍ കണ്ടെത്തിയത്.
 +
1937-ല്‍ മെസോണ്‍ (meson) കണം കണ്ടുപിടിച്ചതിലും ഇദ്ദേഹത്തിനു പ്രധാന പങ്കുണ്ട്. അതിനെത്തുടര്‍ന്ന് കോസ്മികരശ്മിയില്‍ അടങ്ങിയിരിക്കുന്ന നൂതനകണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധചെലുത്തി. അണുകേന്ദ്ര പ്രക്രിയയെക്കുറിച്ചുള്ള ഗവേഷണങ്ങളിലും ഇദ്ദേഹം നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. യുറേനിയം അണുകേന്ദ്രത്തിനു വിഖണ്ഡനം ഉണ്ടാകുമ്പോള്‍ രണ്ടോ മൂന്നോ ന്യൂട്രോണുകള്‍ ഉദ്ഭവിക്കുമെന്ന പോളി(Pauli)യുടെ സങ്കല്പനത്തെയും ഹെന്റിക്കോ ഫെര്‍മിയുടെ സിദ്ധാന്തത്തെയും ആന്‍ഡേഴ്സണ്‍ സ്വന്തം ഗവേഷണങ്ങളിലൂടെ പില്ക്കാലത്ത് സ്ഥീരീകരിച്ചു.

Current revision as of 10:28, 18 നവംബര്‍ 2009

ആന്‍ഡേഴ്സണ്‍, കാള്‍ ഡേവിഡ് (1905 - 91)

Anderson,Carl David

1936-ല്‍ നോബല്‍ സമ്മാനാര്‍ഹനായ ഭൗതികശാസ്ത്രജ്ഞന്‍. 1905 സെപ്. 3-ന് ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1922-ല്‍ ഗ്രാഡുവേറ്റ് ബിരുദവും 1930-ല്‍ ഡോക്ടറേറ്റ് ബിരുദവും സമ്പാദിച്ചു. അവിടെത്തന്നെ 1933-ല്‍ അസിസ്റ്റന്റ് പ്രൊഫസറായും 1937-ല്‍ അസോസിയേറ്റ് പ്രൊഫസറായും 1939-ല്‍ പ്രൊഫസറായും ഇദ്ദേഹം നിയമിക്കപ്പെട്ടു.

കാള്‍ ഡേവിഡ് ആന്‍ഡേഴ് സണ്‍

1927 മുതല്‍ 1930 വരെ എക്സ്റേ ഫോട്ടോ ഇലക്ട്രോണുകളെ സംബന്ധിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം. അതില്‍പ്പിന്നെ ഗാമാ രശ്മികളെക്കുറിച്ചും കോസ്മികരശ്മികളെക്കുറിച്ചും (cosmic rays) പഠനം നടത്തി. തത്ഫലമായി 1932-ല്‍ പോസിട്രോണ്‍ (positron) എന്ന മൂലകണം കണ്ടുപിടിച്ചു. സ്തുത്യര്‍ഹമായ ഈ കണ്ടുപിടിത്തത്തിന് ഇദ്ദേഹത്തിനും വിക്റ്റര്‍ ഫ്രാന്‍സ് ഹെസ്സിനും 1936-ലെ നോബല്‍സമ്മാനം കൂട്ടായി ലഭിച്ചു. വില്‍സന്‍ ക്ലൗഡ് ചേംബറില്‍ (Cloud chamber) കൂടിയുള്ള കോസ്മികകിരണങ്ങളുടെ ഗതിപഥങ്ങ(tracks)ളെ വിശകലനം ചെയ്തപ്പോഴാണ് പോസിട്രോണ്‍ കണ്ടെത്തിയത്.

1937-ല്‍ മെസോണ്‍ (meson) കണം കണ്ടുപിടിച്ചതിലും ഇദ്ദേഹത്തിനു പ്രധാന പങ്കുണ്ട്. അതിനെത്തുടര്‍ന്ന് കോസ്മികരശ്മിയില്‍ അടങ്ങിയിരിക്കുന്ന നൂതനകണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധചെലുത്തി. അണുകേന്ദ്ര പ്രക്രിയയെക്കുറിച്ചുള്ള ഗവേഷണങ്ങളിലും ഇദ്ദേഹം നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. യുറേനിയം അണുകേന്ദ്രത്തിനു വിഖണ്ഡനം ഉണ്ടാകുമ്പോള്‍ രണ്ടോ മൂന്നോ ന്യൂട്രോണുകള്‍ ഉദ്ഭവിക്കുമെന്ന പോളി(Pauli)യുടെ സങ്കല്പനത്തെയും ഹെന്റിക്കോ ഫെര്‍മിയുടെ സിദ്ധാന്തത്തെയും ആന്‍ഡേഴ്സണ്‍ സ്വന്തം ഗവേഷണങ്ങളിലൂടെ പില്ക്കാലത്ത് സ്ഥീരീകരിച്ചു.

1991-ല്‍ ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. എസ്. ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍