This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരയാല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അരയാല്‍= Sacred fig മൊറേസീ (Moraceae) സസ്യകുടംബത്തില്‍പ്പെട്ട വൃക്ഷം. കിഴ...) |
(→അരയാല്‍) |
||
വരി 3: | വരി 3: | ||
മൊറേസീ (Moraceae) സസ്യകുടംബത്തില്‍പ്പെട്ട വൃക്ഷം. കിഴക്കന്‍ ഹിമാലയവും തെ.കിഴക്കന്‍ ഏഷ്യയുമാണ് ജന്മദേശം. ''ശാ.നാ. ഫൈക്കസ് റിലിജിയോസ (Ficus religiosa).'' വൃക്ഷങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നു. ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വിശുദ്ധവൃക്ഷമാണ്. നീലഗിരിയിലെ ബഡഗ വര്‍ഗക്കാരും അരയാലിനെ ആരാധിക്കുന്നുണ്ട്. ബോധ്ഗയയിലെ അരയാലിന്റെ ചുവട്ടില്‍വച്ചാണ് ശ്രീബുദ്ധന് ജ്ഞാനോദയമുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഇതിനെ ബോധിവൃക്ഷമെന്നും പറയാറുണ്ട്. അശ്വത്ഥാ, പിപ്പല, ക്ഷീരവൃക്ഷ, ചലപത്രാ, കേശവാലയ എന്നീ സംസ്കൃത നാമങ്ങളുമുണ്ട്. | മൊറേസീ (Moraceae) സസ്യകുടംബത്തില്‍പ്പെട്ട വൃക്ഷം. കിഴക്കന്‍ ഹിമാലയവും തെ.കിഴക്കന്‍ ഏഷ്യയുമാണ് ജന്മദേശം. ''ശാ.നാ. ഫൈക്കസ് റിലിജിയോസ (Ficus religiosa).'' വൃക്ഷങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നു. ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വിശുദ്ധവൃക്ഷമാണ്. നീലഗിരിയിലെ ബഡഗ വര്‍ഗക്കാരും അരയാലിനെ ആരാധിക്കുന്നുണ്ട്. ബോധ്ഗയയിലെ അരയാലിന്റെ ചുവട്ടില്‍വച്ചാണ് ശ്രീബുദ്ധന് ജ്ഞാനോദയമുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഇതിനെ ബോധിവൃക്ഷമെന്നും പറയാറുണ്ട്. അശ്വത്ഥാ, പിപ്പല, ക്ഷീരവൃക്ഷ, ചലപത്രാ, കേശവാലയ എന്നീ സംസ്കൃത നാമങ്ങളുമുണ്ട്. | ||
- | + | [[Image:Arayal.png|200px|right|thumb|അരയാല്‍]] | |
80 മീ. ഉയരത്തില്‍ വളരുന്ന ഇലകൊഴിയുംവൃക്ഷമാണ് അരയാല്‍. വായവവേരുകള്‍ തായ്ത്തടിയോട് ചേര്‍ന്നു വളരുന്നതുകൊണ്ട് തായ്ത്തടിയില്‍ ധാരാളം ചാലുകള്‍ കാണാം. ഹൃദയാകാരത്തിലുള്ള തണ്ടിലും ഇലകളിലും വെളുത്ത പാലുപോലുള്ള കറ (latex) ഉണ്ട്. ഇലകള്‍ ലഘു. ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പത്രവൃന്തത്തിന് 10-12 സെ.മീ. നീളവും പത്രഫലകത്തിന് 10-20 സെ.മീ. വീതിയും കാണും. പത്രാഗ്രം വളരെ നീണ്ടതും അണ്ഡാകൃതിയിലുള്ളതുമാണ്. പത്ര കക്ഷ്യങ്ങളില്‍ നിന്ന് പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ ചെറുതാണ്. പുഷ്പമഞ്ജരി ഹൈപ്പാന്‍ഥോഡിയം. കായ് സൈക്കോണസ് ആണ്. തടിക്ക് സാമാന്യം ദൃഢതയുണ്ട്. എങ്കിലും ഈടും ഉറപ്പും വളരെ കുറവാണ്. വിറകിനാണ് സാധാരണ ഉപയോഗിക്കുന്നത്. 'പാക്കിംഗ് പെട്ടി' നിര്‍മാണത്തിലും ഉപയോഗപ്പെടുത്താറുണ്ട്. ഇല ആനയ്ക്ക് തീറ്റയായികൊടുക്കുന്നു. തൊലിയില്‍ നിന്ന് ടാനിനും (Tannin) നാരും എടുക്കാറുണ്ട്. തൊലിക്കും ഇലയ്ക്കും ഔഷധഗുണമുണ്ട്. തൈരും എണ്ണയും അരയാലിലയില്‍ ഒഴിച്ചു ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്ക്ക് ശമനം കിട്ടും. ഉഷ്ണപ്പുണ്ണ് കഴുകാന്‍ അരയാല്‍തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്. | 80 മീ. ഉയരത്തില്‍ വളരുന്ന ഇലകൊഴിയുംവൃക്ഷമാണ് അരയാല്‍. വായവവേരുകള്‍ തായ്ത്തടിയോട് ചേര്‍ന്നു വളരുന്നതുകൊണ്ട് തായ്ത്തടിയില്‍ ധാരാളം ചാലുകള്‍ കാണാം. ഹൃദയാകാരത്തിലുള്ള തണ്ടിലും ഇലകളിലും വെളുത്ത പാലുപോലുള്ള കറ (latex) ഉണ്ട്. ഇലകള്‍ ലഘു. ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പത്രവൃന്തത്തിന് 10-12 സെ.മീ. നീളവും പത്രഫലകത്തിന് 10-20 സെ.മീ. വീതിയും കാണും. പത്രാഗ്രം വളരെ നീണ്ടതും അണ്ഡാകൃതിയിലുള്ളതുമാണ്. പത്ര കക്ഷ്യങ്ങളില്‍ നിന്ന് പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ ചെറുതാണ്. പുഷ്പമഞ്ജരി ഹൈപ്പാന്‍ഥോഡിയം. കായ് സൈക്കോണസ് ആണ്. തടിക്ക് സാമാന്യം ദൃഢതയുണ്ട്. എങ്കിലും ഈടും ഉറപ്പും വളരെ കുറവാണ്. വിറകിനാണ് സാധാരണ ഉപയോഗിക്കുന്നത്. 'പാക്കിംഗ് പെട്ടി' നിര്‍മാണത്തിലും ഉപയോഗപ്പെടുത്താറുണ്ട്. ഇല ആനയ്ക്ക് തീറ്റയായികൊടുക്കുന്നു. തൊലിയില്‍ നിന്ന് ടാനിനും (Tannin) നാരും എടുക്കാറുണ്ട്. തൊലിക്കും ഇലയ്ക്കും ഔഷധഗുണമുണ്ട്. തൈരും എണ്ണയും അരയാലിലയില്‍ ഒഴിച്ചു ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്ക്ക് ശമനം കിട്ടും. ഉഷ്ണപ്പുണ്ണ് കഴുകാന്‍ അരയാല്‍തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്. | ||
Current revision as of 05:28, 16 നവംബര്‍ 2009
അരയാല്‍
Sacred fig
മൊറേസീ (Moraceae) സസ്യകുടംബത്തില്‍പ്പെട്ട വൃക്ഷം. കിഴക്കന്‍ ഹിമാലയവും തെ.കിഴക്കന്‍ ഏഷ്യയുമാണ് ജന്മദേശം. ശാ.നാ. ഫൈക്കസ് റിലിജിയോസ (Ficus religiosa). വൃക്ഷങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നു. ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വിശുദ്ധവൃക്ഷമാണ്. നീലഗിരിയിലെ ബഡഗ വര്‍ഗക്കാരും അരയാലിനെ ആരാധിക്കുന്നുണ്ട്. ബോധ്ഗയയിലെ അരയാലിന്റെ ചുവട്ടില്‍വച്ചാണ് ശ്രീബുദ്ധന് ജ്ഞാനോദയമുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഇതിനെ ബോധിവൃക്ഷമെന്നും പറയാറുണ്ട്. അശ്വത്ഥാ, പിപ്പല, ക്ഷീരവൃക്ഷ, ചലപത്രാ, കേശവാലയ എന്നീ സംസ്കൃത നാമങ്ങളുമുണ്ട്.
80 മീ. ഉയരത്തില്‍ വളരുന്ന ഇലകൊഴിയുംവൃക്ഷമാണ് അരയാല്‍. വായവവേരുകള്‍ തായ്ത്തടിയോട് ചേര്‍ന്നു വളരുന്നതുകൊണ്ട് തായ്ത്തടിയില്‍ ധാരാളം ചാലുകള്‍ കാണാം. ഹൃദയാകാരത്തിലുള്ള തണ്ടിലും ഇലകളിലും വെളുത്ത പാലുപോലുള്ള കറ (latex) ഉണ്ട്. ഇലകള്‍ ലഘു. ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പത്രവൃന്തത്തിന് 10-12 സെ.മീ. നീളവും പത്രഫലകത്തിന് 10-20 സെ.മീ. വീതിയും കാണും. പത്രാഗ്രം വളരെ നീണ്ടതും അണ്ഡാകൃതിയിലുള്ളതുമാണ്. പത്ര കക്ഷ്യങ്ങളില്‍ നിന്ന് പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ ചെറുതാണ്. പുഷ്പമഞ്ജരി ഹൈപ്പാന്‍ഥോഡിയം. കായ് സൈക്കോണസ് ആണ്. തടിക്ക് സാമാന്യം ദൃഢതയുണ്ട്. എങ്കിലും ഈടും ഉറപ്പും വളരെ കുറവാണ്. വിറകിനാണ് സാധാരണ ഉപയോഗിക്കുന്നത്. 'പാക്കിംഗ് പെട്ടി' നിര്‍മാണത്തിലും ഉപയോഗപ്പെടുത്താറുണ്ട്. ഇല ആനയ്ക്ക് തീറ്റയായികൊടുക്കുന്നു. തൊലിയില്‍ നിന്ന് ടാനിനും (Tannin) നാരും എടുക്കാറുണ്ട്. തൊലിക്കും ഇലയ്ക്കും ഔഷധഗുണമുണ്ട്. തൈരും എണ്ണയും അരയാലിലയില്‍ ഒഴിച്ചു ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്ക്ക് ശമനം കിട്ടും. ഉഷ്ണപ്പുണ്ണ് കഴുകാന്‍ അരയാല്‍തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്.
വിത്തുപാകി മുളപ്പിച്ചും കമ്പുവെട്ടി നട്ടും അരയാല്‍ വച്ചുപിടിപ്പിക്കാം. പക്ഷിമൃഗാദികളും കാറ്റുമാണ് വിത്ത് വിതരണം നടത്തുന്നത്. മരത്തിന്റെ പൊത്തില്‍ വീഴുന്ന വിത്തു മുളച്ച് അധിപാദപ (Epiphyte) സസ്യമായി വളരുന്നു. പിന്നീട് ആതിഥേയമരത്തെ സാവധാനം നശിപ്പിച്ച് സ്വന്തം അസ്തിത്വം ഉറപ്പിക്കുന്നു. മതിലിന്റെ വിടവുകളില്‍ വീഴുന്ന വിത്തും ഇതുപോലെ വളര്‍ന്നു വരാറുണ്ട്.
ഭൂമിയിലേക്ക് ഒഴുകിവരുന്ന മിന്നല്‍പ്പിണരുകള്‍ പിടിച്ചെടുത്ത് സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള ശക്തിവിശേഷം അരയാലിന്റെ തടിക്കുണ്ടെന്നാണ് പ്രാചീനകാലം മുതല്ക്കുള്ള വിശ്വാസം. അതിനാലാവാം ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയുടെ സമീപം ഈ മരം നട്ടുവളര്‍ത്തുന്നത്.
(ഡോ. പി.എന്‍. നായര്‍)