This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമ്പലപ്രാവ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അമ്പലപ്രാവ്= Blue Rock Pigeon കൊളുംബിഡേ (columbidae) പക്ഷി കുടുംബത്തില്പ്പെ...) |
(→അമ്പലപ്രാവ്) |
||
വരി 1: | വരി 1: | ||
=അമ്പലപ്രാവ്= | =അമ്പലപ്രാവ്= | ||
- | |||
Blue Rock Pigeon | Blue Rock Pigeon | ||
കൊളുംബിഡേ (columbidae) പക്ഷി കുടുംബത്തില്‍പ്പെടുന്ന പ്രാവ് ഇനം. ശാ.നാ. ''കൊളുംബാ ലിവിയ (Columba livia)''. മാടപ്രാവ്, കൂട്ടപ്രാവ് എന്നീ പേരുകളിലും അറിയപ്പെടുന്ന അമ്പലപ്രാവുകള്‍ വളര്ത്തുപക്ഷികളായാണ് കണക്കാക്കപ്പെടുന്നത്. ശ്രീലങ്ക, മ്യാന്മര് എന്നിവിടങ്ങളിലും ഇന്ത്യയിലെ അസമിലും കേരളത്തിലും സര്‍വസാധാരണമായി കണ്ടുവരുന്ന പക്ഷിയാണിത്. അമ്പലങ്ങള്‍, പള്ളികള്‍, പഴയ മാളികവീടുകള്‍, കോട്ടകള്‍ എന്നിവിടങ്ങളില്‍ കൂട്ടമായി കൂടുകെട്ടി താമസിക്കുന്ന അമ്പലപ്രാവുകളെ പട്ടണങ്ങളിലെയും കുഗ്രാമങ്ങളിലെയും വീടുകളില്‍ വരെ കണ്ടുവരുന്നു. | കൊളുംബിഡേ (columbidae) പക്ഷി കുടുംബത്തില്‍പ്പെടുന്ന പ്രാവ് ഇനം. ശാ.നാ. ''കൊളുംബാ ലിവിയ (Columba livia)''. മാടപ്രാവ്, കൂട്ടപ്രാവ് എന്നീ പേരുകളിലും അറിയപ്പെടുന്ന അമ്പലപ്രാവുകള്‍ വളര്ത്തുപക്ഷികളായാണ് കണക്കാക്കപ്പെടുന്നത്. ശ്രീലങ്ക, മ്യാന്മര് എന്നിവിടങ്ങളിലും ഇന്ത്യയിലെ അസമിലും കേരളത്തിലും സര്‍വസാധാരണമായി കണ്ടുവരുന്ന പക്ഷിയാണിത്. അമ്പലങ്ങള്‍, പള്ളികള്‍, പഴയ മാളികവീടുകള്‍, കോട്ടകള്‍ എന്നിവിടങ്ങളില്‍ കൂട്ടമായി കൂടുകെട്ടി താമസിക്കുന്ന അമ്പലപ്രാവുകളെ പട്ടണങ്ങളിലെയും കുഗ്രാമങ്ങളിലെയും വീടുകളില്‍ വരെ കണ്ടുവരുന്നു. | ||
- | + | [[Image:P.no.76 b.png|200px|right|thumb|അമ്പലപ്രാവ് ]] | |
അമ്പലപ്രാവുകള്‍ക്ക് നീലകലര്‍ന്ന ചാരനിറമാണ്. കഴുത്തിലും മാറത്തും അവിടവിടെയായി ഊത, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള തൂവലുകളുണ്ട്. ചിറകു പൂട്ടിയിരിക്കുമ്പോള്‍ മങ്ങിയ കറുപ്പു നിറത്തില്‍ വീതിയുള്ള രണ്ടു പട്ടകള് വ്യക്തമായി കാണാനാകും. വാല് അരിപ്രാവിന്റേതിനെക്കാള് നീളം കുറഞ്ഞതാണ്. എല്ലാ വാല്ത്തൂവലുകള്ക്കും ഒരേ നീളമായതിനാല്‍ വാല് വിടര്‍ത്തിയാല്‍ അല്പമൊരു വൃത്താകൃതിയായിരിക്കും. മലകളിലെ പാറക്കൂട്ടങ്ങള്‍, വലിയ കെട്ടിടങ്ങള്‍, കിണറുകള്‍, വീടിനകം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൂടുകെട്ടുന്ന അമ്പലപ്രാവുകള്‍ക്ക് മനുഷ്യര്‍ തന്നെ പലയിടങ്ങളിലും കൂടുകെട്ടികൊടുക്കുന്നുണ്ട്. ഈ പ്രാവുകള്‍ സദാസമയവും ഗുര്-ഗുര് എന്ന ശബ്ദം പുറപ്പെടുവിക്കുകയും വട്ടം ചുറ്റിക്കൊണ്ടിരിക്കും ചെയ്യുന്നു. | അമ്പലപ്രാവുകള്‍ക്ക് നീലകലര്‍ന്ന ചാരനിറമാണ്. കഴുത്തിലും മാറത്തും അവിടവിടെയായി ഊത, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള തൂവലുകളുണ്ട്. ചിറകു പൂട്ടിയിരിക്കുമ്പോള്‍ മങ്ങിയ കറുപ്പു നിറത്തില്‍ വീതിയുള്ള രണ്ടു പട്ടകള് വ്യക്തമായി കാണാനാകും. വാല് അരിപ്രാവിന്റേതിനെക്കാള് നീളം കുറഞ്ഞതാണ്. എല്ലാ വാല്ത്തൂവലുകള്ക്കും ഒരേ നീളമായതിനാല്‍ വാല് വിടര്‍ത്തിയാല്‍ അല്പമൊരു വൃത്താകൃതിയായിരിക്കും. മലകളിലെ പാറക്കൂട്ടങ്ങള്‍, വലിയ കെട്ടിടങ്ങള്‍, കിണറുകള്‍, വീടിനകം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൂടുകെട്ടുന്ന അമ്പലപ്രാവുകള്‍ക്ക് മനുഷ്യര്‍ തന്നെ പലയിടങ്ങളിലും കൂടുകെട്ടികൊടുക്കുന്നുണ്ട്. ഈ പ്രാവുകള്‍ സദാസമയവും ഗുര്-ഗുര് എന്ന ശബ്ദം പുറപ്പെടുവിക്കുകയും വട്ടം ചുറ്റിക്കൊണ്ടിരിക്കും ചെയ്യുന്നു. | ||
Current revision as of 05:05, 14 നവംബര്‍ 2009
അമ്പലപ്രാവ്
Blue Rock Pigeon
കൊളുംബിഡേ (columbidae) പക്ഷി കുടുംബത്തില്‍പ്പെടുന്ന പ്രാവ് ഇനം. ശാ.നാ. കൊളുംബാ ലിവിയ (Columba livia). മാടപ്രാവ്, കൂട്ടപ്രാവ് എന്നീ പേരുകളിലും അറിയപ്പെടുന്ന അമ്പലപ്രാവുകള്‍ വളര്ത്തുപക്ഷികളായാണ് കണക്കാക്കപ്പെടുന്നത്. ശ്രീലങ്ക, മ്യാന്മര് എന്നിവിടങ്ങളിലും ഇന്ത്യയിലെ അസമിലും കേരളത്തിലും സര്‍വസാധാരണമായി കണ്ടുവരുന്ന പക്ഷിയാണിത്. അമ്പലങ്ങള്‍, പള്ളികള്‍, പഴയ മാളികവീടുകള്‍, കോട്ടകള്‍ എന്നിവിടങ്ങളില്‍ കൂട്ടമായി കൂടുകെട്ടി താമസിക്കുന്ന അമ്പലപ്രാവുകളെ പട്ടണങ്ങളിലെയും കുഗ്രാമങ്ങളിലെയും വീടുകളില്‍ വരെ കണ്ടുവരുന്നു.
അമ്പലപ്രാവുകള്‍ക്ക് നീലകലര്‍ന്ന ചാരനിറമാണ്. കഴുത്തിലും മാറത്തും അവിടവിടെയായി ഊത, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള തൂവലുകളുണ്ട്. ചിറകു പൂട്ടിയിരിക്കുമ്പോള്‍ മങ്ങിയ കറുപ്പു നിറത്തില്‍ വീതിയുള്ള രണ്ടു പട്ടകള് വ്യക്തമായി കാണാനാകും. വാല് അരിപ്രാവിന്റേതിനെക്കാള് നീളം കുറഞ്ഞതാണ്. എല്ലാ വാല്ത്തൂവലുകള്ക്കും ഒരേ നീളമായതിനാല്‍ വാല് വിടര്‍ത്തിയാല്‍ അല്പമൊരു വൃത്താകൃതിയായിരിക്കും. മലകളിലെ പാറക്കൂട്ടങ്ങള്‍, വലിയ കെട്ടിടങ്ങള്‍, കിണറുകള്‍, വീടിനകം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൂടുകെട്ടുന്ന അമ്പലപ്രാവുകള്‍ക്ക് മനുഷ്യര്‍ തന്നെ പലയിടങ്ങളിലും കൂടുകെട്ടികൊടുക്കുന്നുണ്ട്. ഈ പ്രാവുകള്‍ സദാസമയവും ഗുര്-ഗുര് എന്ന ശബ്ദം പുറപ്പെടുവിക്കുകയും വട്ടം ചുറ്റിക്കൊണ്ടിരിക്കും ചെയ്യുന്നു.
അമ്പലപ്രാവുകള്‍ തുറന്ന പറമ്പുകളിലും പാടത്തുമാണ് ആഹാരം തേടുന്നത്. വിളവെടുപ്പു കഴിഞ്ഞ പാടങ്ങളില്‍ ധാന്യശേഖരണത്തിനായി വന്പറ്റങ്ങളായിത്തന്നെ ഇവ ഇറങ്ങാറുണ്ട്. കൂട്ടമായി പറന്നിറങ്ങുന്ന അമ്പലപ്രാവുകള്‍ കുളങ്ങളിലും പുഴകളിലും നിന്ന് വെള്ളം കുടിക്കുക പതിവാണ്. വേനല്‍ക്കാലത്ത് ഇവ വെള്ളത്തിലിറങ്ങി കുളിക്കുകയും ചെയ്യും.
അമ്പലപ്രാവുകള്‍ക്ക് കൂടുകെട്ടുന്നതിനും പ്രജനനത്തിനും പ്രത്യേക കാലമൊന്നുമില്ല. ഉണക്കച്ചില്ലകളും വയ്ക്കോല്ത്തുരുമ്പുകളും തൂവലുകളും ശേഖരിച്ച് പ്രത്യേക ആകൃതിയൊന്നുമില്ലാത്ത കൂട് ഒരുക്കുന്നു. ഇവ ആണ്ടില്‍ മൂന്നോ നാലോ തവണ മുട്ടയിട്ടു കുഞ്ഞു വിരിയ്ക്കുന്നു. മുട്ടകള്‍ തൂവെള്ളയാണ്. മുട്ട വിരിയാന്‍ രണ്ടാഴ്ച സമയം വേണം. ആണ്‍പെണ്‍ പക്ഷികളൊരുമിച്ച് കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നു. പ്രാവുകളുടെ ഭക്ഷണം നെല്ലുപോലെ കടുപ്പമുള്ള വിത്തുകളാണ്. ഇത് കുഞ്ഞുങ്ങള്‍ക്ക് ദഹിക്കുകയില്ല. അതിനാല്‍ ഇവ തലതാഴ്ത്തിയും പൊക്കിയും തൊണ്ടയില്‍ നിന്നു തികട്ടിയെടുക്കുന്ന ഒരുതരം പാലുപോലുള്ള വെളുത്ത കുഴമ്പ് കുഞ്ഞുങ്ങള്‍ക്ക് ആഹാരമായി നല്കുന്നു.