This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമേരിസിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അമേരിസിയം) |
(→അമേരിസിയം) |
||
വരി 4: | വരി 4: | ||
കൃത്രിമമായി നിര്‍മിക്കപ്പെട്ട ഒരു മൂലകം. അ.സ. 95. ആക്റ്റിനൈഡ് ശ്രേണിയില്‍ ആക്റ്റിനിയം കഴിഞ്ഞാല്‍ ആറാമത്തേത്. സിംബല്‍ Am. ദുര്ലഭമൃത്തുകളുടെ വര്‍ഗത്തില്‍പ്പെടുത്താവുന്ന ഇതിന് അതേ വര്‍ഗത്തില്‍പ്പെട്ട യൂറോപിയം (europium) എന്ന മൂലകത്തെ അനുകരിച്ചു ലഭിച്ച പേരാണ് അമേരിസിയം എന്നത്. ഈ മൂലകം ആദ്യമായി ഉത്പാദിപ്പിച്ചത് 1944 അവസാനത്തോടുകൂടി ഷിക്കാഗോ സര്‍വകലാശാലയിലെ ലോഹ നിഷ്കര്ഷണശാലയില് വച്ചായിരുന്നു. അതില്‍ പ്രവര്‍ത്തിച്ച മൂന്നു പ്രധാന ശാസ്ത്രജ്ഞന്മാര് ജി.ടി. സീബോര്‍ഗ് (G.T.Seaborg), ആര്.എ. ജെയിംസ് (R.A.James), എല്‍.ഒ. മോര്ഗന് (L.O.Morgan) എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. പ്ലൂട്ടോണിയം-241 എന്ന റേഡിയോ ആക്ടീവ് മൂലകത്തിന്റെ ബീറ്റാ അപക്ഷയം വഴിയാണ് അമേരിസിയം-241 അവര്‍ക്കു ലഭിച്ചത്. പ്ലൂട്ടോണിയം-239-ല്‍ നിന്നു തുടങ്ങി പ്ലൂട്ടോണിയം-240-241-ലൂടെ അമേരിസിയം-241 ഉത്പന്നമാക്കുന്ന പ്രക്രിയ താഴെ കാണിച്ചിരിക്കുന്നു: | കൃത്രിമമായി നിര്‍മിക്കപ്പെട്ട ഒരു മൂലകം. അ.സ. 95. ആക്റ്റിനൈഡ് ശ്രേണിയില്‍ ആക്റ്റിനിയം കഴിഞ്ഞാല്‍ ആറാമത്തേത്. സിംബല്‍ Am. ദുര്ലഭമൃത്തുകളുടെ വര്‍ഗത്തില്‍പ്പെടുത്താവുന്ന ഇതിന് അതേ വര്‍ഗത്തില്‍പ്പെട്ട യൂറോപിയം (europium) എന്ന മൂലകത്തെ അനുകരിച്ചു ലഭിച്ച പേരാണ് അമേരിസിയം എന്നത്. ഈ മൂലകം ആദ്യമായി ഉത്പാദിപ്പിച്ചത് 1944 അവസാനത്തോടുകൂടി ഷിക്കാഗോ സര്‍വകലാശാലയിലെ ലോഹ നിഷ്കര്ഷണശാലയില് വച്ചായിരുന്നു. അതില്‍ പ്രവര്‍ത്തിച്ച മൂന്നു പ്രധാന ശാസ്ത്രജ്ഞന്മാര് ജി.ടി. സീബോര്‍ഗ് (G.T.Seaborg), ആര്.എ. ജെയിംസ് (R.A.James), എല്‍.ഒ. മോര്ഗന് (L.O.Morgan) എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. പ്ലൂട്ടോണിയം-241 എന്ന റേഡിയോ ആക്ടീവ് മൂലകത്തിന്റെ ബീറ്റാ അപക്ഷയം വഴിയാണ് അമേരിസിയം-241 അവര്‍ക്കു ലഭിച്ചത്. പ്ലൂട്ടോണിയം-239-ല്‍ നിന്നു തുടങ്ങി പ്ലൂട്ടോണിയം-240-241-ലൂടെ അമേരിസിയം-241 ഉത്പന്നമാക്കുന്ന പ്രക്രിയ താഴെ കാണിച്ചിരിക്കുന്നു: | ||
- | [[Image: | + | [[Image:page70for1.png]] |
അമേരിസിയം-241 ശക്തിയുള്ള ഒരു റേഡിയോ ആക്റ്റീവ് മൂലകമാണ്. അതിന്റെ അര്‍ധായുസ് 433 വര്‍ഷം ആണ്. 237 മുതല്‍ 246 വരെ അണു ഭാരമുള്ള വേറെ ഒന്‍പതു സമസ്ഥാനീയങ്ങള്‍ കൂടി അമേരിസിയത്തിന് ഉണ്ട്. അവയില്‍ അമേരിസിയം-243-ന്റെ അര്‍ധായുസ് 7600 വര്‍ഷമാണ്. പ്ലൂട്ടോണിയം-239-ല്‍ നിന്ന് ആരംഭിച്ച് Am.-243 എങ്ങനെ ലഭ്യമാകുന്നു എന്നു താഴെ കാണിച്ചിരിക്കുന്നു: | അമേരിസിയം-241 ശക്തിയുള്ള ഒരു റേഡിയോ ആക്റ്റീവ് മൂലകമാണ്. അതിന്റെ അര്‍ധായുസ് 433 വര്‍ഷം ആണ്. 237 മുതല്‍ 246 വരെ അണു ഭാരമുള്ള വേറെ ഒന്‍പതു സമസ്ഥാനീയങ്ങള്‍ കൂടി അമേരിസിയത്തിന് ഉണ്ട്. അവയില്‍ അമേരിസിയം-243-ന്റെ അര്‍ധായുസ് 7600 വര്‍ഷമാണ്. പ്ലൂട്ടോണിയം-239-ല്‍ നിന്ന് ആരംഭിച്ച് Am.-243 എങ്ങനെ ലഭ്യമാകുന്നു എന്നു താഴെ കാണിച്ചിരിക്കുന്നു: | ||
- | [[Image: | + | [[Image:page70for2.png]] |
ബി.ബി. കണിങ്ഹാം എന്ന ശാസ്ത്രജ്ഞന് 1945-46-ല്‍ അമേരിസിയത്തിന്റെ ഫ്ളൂറൈഡ്, ഓക്സൈഡ് (Am F<sub>3</sub>,Am O<sub>3</sub>) എന്നീ യൗഗികങ്ങള്‍ ശുദ്ധരൂപത്തില്‍ ഉത്പാദിപ്പിച്ചു പരീക്ഷണങ്ങള്‍ നടത്തി. അതിനെത്തുടര്‍ന്ന് AmCl<sub>3</sub>,AmBr<sub>3</sub>Aml<sub>3</sub>, | ബി.ബി. കണിങ്ഹാം എന്ന ശാസ്ത്രജ്ഞന് 1945-46-ല്‍ അമേരിസിയത്തിന്റെ ഫ്ളൂറൈഡ്, ഓക്സൈഡ് (Am F<sub>3</sub>,Am O<sub>3</sub>) എന്നീ യൗഗികങ്ങള്‍ ശുദ്ധരൂപത്തില്‍ ഉത്പാദിപ്പിച്ചു പരീക്ഷണങ്ങള്‍ നടത്തി. അതിനെത്തുടര്‍ന്ന് AmCl<sub>3</sub>,AmBr<sub>3</sub>Aml<sub>3</sub>, |
Current revision as of 09:15, 12 നവംബര്‍ 2009
അമേരിസിയം
Americium
കൃത്രിമമായി നിര്‍മിക്കപ്പെട്ട ഒരു മൂലകം. അ.സ. 95. ആക്റ്റിനൈഡ് ശ്രേണിയില്‍ ആക്റ്റിനിയം കഴിഞ്ഞാല്‍ ആറാമത്തേത്. സിംബല്‍ Am. ദുര്ലഭമൃത്തുകളുടെ വര്‍ഗത്തില്‍പ്പെടുത്താവുന്ന ഇതിന് അതേ വര്‍ഗത്തില്‍പ്പെട്ട യൂറോപിയം (europium) എന്ന മൂലകത്തെ അനുകരിച്ചു ലഭിച്ച പേരാണ് അമേരിസിയം എന്നത്. ഈ മൂലകം ആദ്യമായി ഉത്പാദിപ്പിച്ചത് 1944 അവസാനത്തോടുകൂടി ഷിക്കാഗോ സര്‍വകലാശാലയിലെ ലോഹ നിഷ്കര്ഷണശാലയില് വച്ചായിരുന്നു. അതില്‍ പ്രവര്‍ത്തിച്ച മൂന്നു പ്രധാന ശാസ്ത്രജ്ഞന്മാര് ജി.ടി. സീബോര്‍ഗ് (G.T.Seaborg), ആര്.എ. ജെയിംസ് (R.A.James), എല്‍.ഒ. മോര്ഗന് (L.O.Morgan) എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. പ്ലൂട്ടോണിയം-241 എന്ന റേഡിയോ ആക്ടീവ് മൂലകത്തിന്റെ ബീറ്റാ അപക്ഷയം വഴിയാണ് അമേരിസിയം-241 അവര്‍ക്കു ലഭിച്ചത്. പ്ലൂട്ടോണിയം-239-ല്‍ നിന്നു തുടങ്ങി പ്ലൂട്ടോണിയം-240-241-ലൂടെ അമേരിസിയം-241 ഉത്പന്നമാക്കുന്ന പ്രക്രിയ താഴെ കാണിച്ചിരിക്കുന്നു:
അമേരിസിയം-241 ശക്തിയുള്ള ഒരു റേഡിയോ ആക്റ്റീവ് മൂലകമാണ്. അതിന്റെ അര്‍ധായുസ് 433 വര്‍ഷം ആണ്. 237 മുതല്‍ 246 വരെ അണു ഭാരമുള്ള വേറെ ഒന്‍പതു സമസ്ഥാനീയങ്ങള്‍ കൂടി അമേരിസിയത്തിന് ഉണ്ട്. അവയില്‍ അമേരിസിയം-243-ന്റെ അര്‍ധായുസ് 7600 വര്‍ഷമാണ്. പ്ലൂട്ടോണിയം-239-ല്‍ നിന്ന് ആരംഭിച്ച് Am.-243 എങ്ങനെ ലഭ്യമാകുന്നു എന്നു താഴെ കാണിച്ചിരിക്കുന്നു:
ബി.ബി. കണിങ്ഹാം എന്ന ശാസ്ത്രജ്ഞന് 1945-46-ല്‍ അമേരിസിയത്തിന്റെ ഫ്ളൂറൈഡ്, ഓക്സൈഡ് (Am F3,Am O3) എന്നീ യൗഗികങ്ങള്‍ ശുദ്ധരൂപത്തില്‍ ഉത്പാദിപ്പിച്ചു പരീക്ഷണങ്ങള്‍ നടത്തി. അതിനെത്തുടര്‍ന്ന് AmCl3,AmBr3Aml3, AmO2 എന്നീ യൗഗികങ്ങളും ലഭ്യമാക്കുവാന്‍ സാധിച്ചു. ഇവയെല്ലാം ഖരങ്ങളാണ്. ഫ്ളൂറൈഡിന്റെ നിറം ചുവപ്പാണ്. ക്ലോറൈഡ്, ബ്രോമൈഡ് എന്നിവയ്ക്കു നിറമില്ല. അയഡൈഡ് മഞ്ഞയാണ്. ഈ ഹാലൈഡുകളുടെ ഉത്പതനതാപനില (sublimation temperature) 500°C നും 900°C നും ഇടയ്ക്കാണ്. ഈ മൂലകത്തിനു വിവിധ സംയോജകതകളുണ്ട്; എങ്കിലും ഹാലൈഡുകളില്‍ പൊതുവേ ഇത് ട്രൈവാലന്റ് (trivalent) ആണ്.
അമേരിസിയം ഫ്ളൂറൈഡില്‍ ബേരിയം ലോഹത്തിന്റെ ബാഷ്പം 1200°C-ല്‍ കടത്തിവിട്ടാല്‍ അമേരിസിയം ലഭ്യമാക്കാം. ഇതിന്റെ ആ.ഘ. സാധാരണ താപനിലയില്‍ 13.7 ആണ്. വെള്ളിപോലെ വെളുപ്പാണ് ഇതിന്റെ നിറം. അമേരിസിയം-241-ന് വളരെയധികം വ്യാവസായിക പ്രയോജനങ്ങളുണ്ട്. പലവിധം മാപകോപകരണങ്ങളില് ഇത് ഉപയോഗിക്കപ്പെടുന്നു.