This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ് ക്ലിപിയഡേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അസ് ക്ലിപിയഡേസീ= Asclepiadaceae ഒരു സസ്യകുടുംബം. ഈ കുടുംബത്തില്‍ ഉദ്ദ...)
അടുത്ത വ്യത്യാസം →

09:01, 22 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അസ് ക്ലിപിയഡേസീ

Asclepiadaceae


ഒരു സസ്യകുടുംബം. ഈ കുടുംബത്തില്‍ ഉദ്ദേശം 300-ഓളം ജീനസ്സുകളും 1,800-ലധികം സ്പീഷീസുമുണ്ട്. ഇവ സാധാരണ ഉഷ്ണമേഖലയിലുള്ളവയാണെങ്കിലും അസ് ക്ലിപിയ തുടങ്ങിയ ചില സസ്യങ്ങള്‍ ശീതോഷ്ണമേഖലയിലും കാണപ്പെടുന്നുണ്ട്. ആഫ്രിക്കയിലാണ് ഇവ അധികമായി വളരുന്നത്. ഈ കുടുംബത്തിലെ സസ്യങ്ങള്‍ മിക്കവയും ചെറിയ ഓഷധികളോ, കുറ്റിച്ചെടികളോ, പടര്‍ന്നു കയറുന്ന വള്ളികളോ ആണ്.

പാല്‍പോലെയോ, മഞ്ഞനിറത്തിലോ ഉള്ള ലാറ്റക്സ് (latex) എന്ന കട്ടിയുള്ള ഒരു ദ്രവം ഈ സസ്യങ്ങളില്‍നിന്നു ലഭിക്കുന്നു. മരുപ്രദേശങ്ങളില്‍ വളരുന്ന ചില സ്പീഷീസ് കള്ളിച്ചെടികളെപ്പോലെ മാംസളഘടനയുള്ളവയാണ്. ഇവയ്ക്ക് ഇലകള്‍ നാമമാത്രമായേ കാണാറുള്ളു. മിക്കവയിലും ഇലകള്‍ ആദ്യമേതന്നെ കൊഴിഞ്ഞുപോവുകയാണ് പതിവ്. ഓരോ മുട്ടിലും (node) രണ്ടോ അതിലധികമോ ഇലകള്‍ ഉണ്ടാകും.

പുഷ്പങ്ങള്‍ വര്‍ണശബളങ്ങളായ പൂങ്കുലകളായാണ് കാണപ്പെടുക. ബീജാണ്ഡപര്‍ണം (carpel) ഒഴികെയുള്ള മറ്റു പുഷ്പഭാഗങ്ങള്‍ അഞ്ചുവീതം കാണാം. വര്‍ത്തികാഗ്ര(stigma)ത്തിന്റെ അടിഭാഗത്താണു ഗ്രാഹി(receptor)തലം സ്ഥിതി ചെയ്യുന്നത്. വര്‍ത്തികാഗ്രത്തോടു ബന്ധപ്പെട്ടു നില്ക്കുന്ന കേസര (stamen)ങ്ങളിലെ ഓരോ ആന്തര്‍ദള(anther lobe)ത്തിലെയും പരാഗങ്ങള്‍ യോജിച്ച് ഒരു സഞ്ചിയുടെ രൂപത്തിലായിരിക്കുന്നു. ഈ സഞ്ചിയെ പൊളീനിയം (polenium) എന്നു വിളിക്കുന്നു. സയാന്‍കോയിഡെ (Cyanchoidae) വിഭാഗത്തിലെ കേസരങ്ങള്‍ ഇപ്രകാരമാണ് കാണപ്പെടുന്നതെങ്കിലും പെരിപ്ലെക്കോയിഡെ വിഭാഗത്തിലെ പരാഗരേണുക്കള്‍ നന്നാലുവീതം കൂടിച്ചേര്‍ന്നി(tetrads)രിക്കുന്നു. ഇവയില്‍ പരപരാഗണം നടക്കുന്നത് കോര്‍പസ്കുലം (corpusculam) എന്നൊരു അവയവത്തിന്റെ സഹായത്തോടുകൂടിയാണ്. അണ്ഡാശയ(ovary)ത്തിനു രണ്ട് ബീജാണ്ഡപര്‍ണങ്ങള്‍ (carpels) ഉണ്ട്; വര്‍ത്തിക (style) വളരെ ചെറുതാണ്. വിത്തുകള്‍ പരന്നതും മിനുസമേറിയ നീണ്ട രോമങ്ങളോടുകൂടിയവയുമാണ്. ഇവ കാറ്റിലൂടെ പറന്നാണ് വിതരണം നടക്കുന്നത്.

അസ് ക്ലിപിയഡേസി കുടുംബത്തിലെ സസ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രാധാന്യമില്ല. ക്രിപ്റ്റോസ്റ്റീജിയ ഗ്രാന്‍ഡിഫ്ളോറ (Cryptostegia grandiflora) എന്ന സസ്യത്തില്‍നിന്നും ലാറ്റക്സ് എടുത്തിരുന്നെങ്കിലും ഇപ്പോളിതു സാധാരണമല്ല. അസ്ക്ളിപിയാസിന്റെ ചില സ്പീഷീസ് കന്നുകാലികള്‍ക്കു വിഷമാണ്. മറ്റേലിയ (Matelea) എന്ന സസ്യത്തില്‍നിന്നും എടുക്കുന്ന വിഷം അസ്ത്രങ്ങളില്‍ പുരട്ടുവാന്‍ പ്രാചീനകാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. അസ്ക്ളിപിയാസ് സ്പീഷീസ്, ഓക്സിപെറ്റലം (Oxype-talum), സ്റ്റെപേലിയ (Stapelea), സെറോപീജിയ (Seropegia), ക്രിപ്റ്റോസ്റ്റീജിയ തുടങ്ങിയവ ഉദ്യാനസസ്യങ്ങളായി വളര്‍ത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍