This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസംബ്ലി ഭാഷ (കംപ്യൂട്ടര്‍)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =അസംബ്ലി ഭാഷ (കംപ്യൂട്ടര്‍)= Assembley Language ഒരു ലോ ലെവല്‍ (Low level) പ്രോഗ്ര...)
അടുത്ത വ്യത്യാസം →
09:35, 16 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അസംബ്ലി ഭാഷ (കംപ്യൂട്ടര്‍)
Assembley Language
ഒരു ലോ ലെവല്‍ (Low level) പ്രോഗ്രാമിങ് ഭാഷ. മെഷീന് ഭാഷയില്‍ ഉപയോഗിക്കുന്ന ബൈനറി രീതിക്ക് പകരമായി അഡ്രസ്/ക്രിയകള്‍ രേഖപ്പെടുത്താന്‍ ഇംഗ്ലീഷ് വാക്കുകളോടു സാമ്യമുള്ള പേരുകള്‍ ആണ് ഈ ഭാഷയില്‍ ഉപയോഗിക്കുന്നത്. (ഉദാ. ADD,DIV), പേരില്‍ നിന്നു തന്നെ ഏതു ക്രിയ ചെയ്യണം എന്നത് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നതു മൂലം ഈ കോഡുകളെ നെമോണിക്കുകള്‍ (Mnemonics) എന്നു വിളിക്കുന്നു. ഹൈ ലെവല്‍ കംപ്യൂട്ടര്‍ ഭാഷകളെപ്പോലെ ഇവ പോര്‍ട്ടബിള്‍ അല്ല.
ആദ്യകാലങ്ങളില്‍ മെഷീന് കോഡുകള്‍ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് രീതി മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. സങ്കീര്‍ണമായ ഈ രീതിയെ ലഘൂകരിക്കുന്നതായിരുന്നു 1950 കളില്‍ ഉപയോഗിച്ചു തുടങ്ങിയ അസംബ്ളി ഭാഷാരീതി. രണ്ടാം തലമുറ പ്രോഗ്രാമിങ് ഭാഷ എന്നും ഇത് അറിയപ്പെടുന്നു.
അസംബ്ലര്‍ (നോ: അസംബ്ലര്‍) എന്ന സോഫ്റ്റ്വെയറാണ് അസംബ്ളി ഭാഷാ കോഡുകളെ മെഷീന് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. നേരിട്ടുള്ള ഹാര്‍ഡ് വെയര്‍ ക്രിയകള്‍ക്കാണ് ഇന്ന് പ്രധാനമായും അസംബ്ളി ഭാഷ ഉപയോഗിക്കുന്നത്. ഡിവൈസ് ഡ്രൈവറുകളിലും എംബഡഡ് സംവിധാനങ്ങ ളിലും റിയല്‍ ടൈം സംവിധാനങ്ങളിലും അസംബ്ലി ഭാഷ ഉപയോഗിക്കാറുണ്ട്.