This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബ്രോസിയന്‍ ഗാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അംബ്രോസിയന്‍ ഗാനം= Ambrosian Chart വിശുദ്ധ അംബ്രോസ് ആവിഷ്കരിച്ച ഒരു ...)
(അംബ്രോസിയന്‍ ഗാനം)
 
വരി 6: വരി 6:
വിശുദ്ധ അംബ്രോസ് ആവിഷ്കരിച്ച ഒരു ഗാനരീതി. എ.ഡി. 355 മുതല്‍ 374 വരെ മിലാനില്‍ ബിഷപ്പായിരുന്ന അക്സന്‍ എന്ന കപ്പദോക്യക്കാരന്‍ ആണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ലത്തീന്‍ ഛന്ദസ് അനുസരിച്ചു രചിക്കപ്പെട്ടിട്ടുള്ള ഗാനങ്ങളാണ് ഈ ഗാനരീതിക്ക് ഉപയോഗപ്പെടുത്തിവന്നത്. അംബ്രോസ് തന്നെ ഈ രീതിയില്‍ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അവ പൊതുവേ അംബ്രോസിയന്‍ സ്തോത്രങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗാനത്തിലെ ഒന്നിടവിട്ടവരികള്‍ സമൂഹമായി ആലപിക്കപ്പെടുന്ന സുറിയാനി ഗാനാലാപനശൈലിയോട് അംബ്രോസിയന്‍  ഗാനാലാപനരീതിക്കു ബന്ധമുള്ളതുകൊണ്ട് അന്ത്യോഖ്യന്‍ സംഗീതരീതിയുടെ പ്രേരണ ഈ സമ്പ്രദായത്തിനു പ്രേരകമായിരുന്നുവെന്നു കരുതപ്പെടുന്നു. പൌരസ്ത്യസമ്പ്രദായത്തില്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതിനുള്ള പരിശീലനം തന്റെ അനുയായികള്‍ക്കു നല്കുന്നതില്‍ വിശുദ്ധ അംബ്രോസ് ശ്രദ്ധിച്ചിരുന്നു. ആറിയന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനായുടെ സേനകള്‍ അംബ്രോസിനെയും അനുയായികളെയും അവരുടെ പള്ളിയില്‍ കടന്ന് ആക്രമിച്ചപ്പോള്‍ അവര്‍ സമൂഹമായി ആത്മോത്തേജകമായ വിധം സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചുവെന്നു പറയപ്പെടുന്നു. പള്ളിയില്‍ കൂടിയിരുന്നു വിശ്വാസികള്‍ സമൂഹമായി സ്തോത്രഗാനങ്ങള്‍ ആലപിക്കുന്നതിന്റെ ഔചിത്യത്തെക്കുറിച്ച് അംബ്രോസ് തികച്ചും ബോധവാനായിരുന്നു. സുറിയാനി ഗാനരീതികളുടെ ചുവടുപിടിച്ച് തികച്ചും പൌരസ്ത്യമെന്നു തോന്നിക്കുന്നമട്ടില്‍ സംവിധാനം ചെയ്ത ഈ ഗാനരീതിയില്‍ ഓരോ പദത്തോടും ചേര്‍ത്ത് ആദ്യപാദത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഏറ്റുപാടുന്നു എന്നുള്ളതാണ് പ്രത്യേകത.

-
  വളരെവേഗം ഈ ഗാനാലാപനശൈലി പാശ്ചാത്യദേശങ്ങളിലെ ദേവാലയങ്ങളിലെങ്ങും വ്യാപിച്ചു. മധ്യകാലങ്ങളില്‍ ഇതു ബവേറിയവരെ ചെന്നെത്തുകയുണ്ടായി. ഇന്നു മിലാന്‍ ഭദ്രാസന ഇടവകയിലെ ദേവാലയങ്ങളിലും മിലാന്റെ സ്വാധീനതയിലുള്ള പള്ളികളിലും സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതിനായി ഈ രീതി സ്വീകരിച്ചുവരുന്നുണ്ട്. മിലാനിലും ലുഗാനോയിലെ ചില ദേവാലയങ്ങളിലും സ്വിറ്റ്സര്‍ലണ്ടിലെ ടിസിനോയിലും ഈ രീതിയില്‍ ഗാനം ആലപിക്കുന്നതില്‍ വിദഗ്ധരായവര്‍ ഇപ്പോഴും ഉണ്ട്.  
+

അംബ്രോസിയന്‍ ഗാനങ്ങളോടുള്ള ആഭിമുഖ്യവും അംബ്രോസിയന്‍ പ്രാര്‍ഥനാക്രമത്തോടുള്ള പ്രതിപത്തിയും മിലാനിലെ ദേവാലയങ്ങളില്‍ വര്‍ധിച്ചുവന്നതു കാറല്‍മാന്‍ ചക്രവര്‍ത്തിക്കു രസിച്ചില്ല. റോമന്‍ സമ്പ്രദായങ്ങളില്‍ നിന്നു ഭിന്നമായ ആലാപനരീതികളെയും അനുഷ്ഠാനങ്ങളെയും നിരുത്സാഹപ്പെടുത്താനും നശിപ്പിക്കാനും കാറല്‍മാന്‍ ചക്രവര്‍ത്തി ശ്രമിച്ചതായി പറയപ്പെടുന്നു. ഇതിന്റെ ഫലമായിട്ടാണ് അംബ്രോസിയന്‍ ഗാനങ്ങള്‍ ക്രമേണ ഗ്രിഗോറിയന്‍ ഗാനശൈലിക്കു വഴിമാറിക്കൊടുക്കേണ്ടിവന്നത്. 12-ാം ശ.-ത്തിനു മുന്‍പു രചിച്ച അംബ്രോസിയന്‍ ഗാനങ്ങളുടെ കൈയെഴുത്തുപ്രതികള്‍ നശിപ്പിക്കപ്പെട്ടതുകൊണ്ട് ആദ്യമുണ്ടായിരുന്ന ഗീതങ്ങളില്‍ എത്രയെണ്ണം നശിച്ചു എന്നും അവയുടെ സവിശേഷതകള്‍ എന്തൊക്കെയായിരുന്നുവെന്നും മനസ്സിലാക്കുവാന്‍ ഇന്നു വിഷമമാണ്. ഗ്രിഗോറിയന്‍ ഗാനങ്ങളെ അപേക്ഷിച്ച് അംബ്രോസിയന്‍ ഗീതത്തിന്റെ വ്യാപ്തി വളരെ കുറവായിരുന്നു എന്നു മാത്രമേ ഇന്നു തീര്‍ത്തു പറയാന്‍ കഴിയുകയുള്ളു.

Current revision as of 08:36, 13 ഒക്ടോബര്‍ 2009

അംബ്രോസിയന്‍ ഗാനം

Ambrosian Chart

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍