This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംബത്ഥസുത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അംബത്ഥസുത്തം= ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ത്രിപിടകത...) |
(→അംബത്ഥസുത്തം) |
||
വരി 3: | വരി 3: | ||
ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ത്രിപിടകത്തിലെ സുത്തപിടകത്തിലുള്ള ദീര്‍ഘനികായത്തിലെ ഒരു സുത്തം (സൂത്രം). ത്രിപിടകത്തിലെ ദൈര്‍ഘ്യം കൂടിയ സുത്തങ്ങളില്‍ ഒന്നാണിത്. അംബത്ഥന്‍ എന്ന ബ്രാഹ്മണയുവാവിന് ശ്രീ ബുദ്ധന്‍ ചാതുര്‍വര്‍ണ്യത്തിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടുത്തിക്കൊടുക്കുന്നതാണ് ഇതിലെ ഉള്ളടക്കം. | ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ത്രിപിടകത്തിലെ സുത്തപിടകത്തിലുള്ള ദീര്‍ഘനികായത്തിലെ ഒരു സുത്തം (സൂത്രം). ത്രിപിടകത്തിലെ ദൈര്‍ഘ്യം കൂടിയ സുത്തങ്ങളില്‍ ഒന്നാണിത്. അംബത്ഥന്‍ എന്ന ബ്രാഹ്മണയുവാവിന് ശ്രീ ബുദ്ധന്‍ ചാതുര്‍വര്‍ണ്യത്തിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടുത്തിക്കൊടുക്കുന്നതാണ് ഇതിലെ ഉള്ളടക്കം. | ||
- | ശ്രീ ബുദ്ധന്‍ ഒരിക്കല്‍ കോസലത്തിലെ ഇഖാനങ്കാല എന്ന ബ്രാഹ്മണഗ്രാമത്തിലെ ഇഖാനങ്കാലാ വനത്തില്‍ താമസിക്കുകയായിരുന്നു. അപ്പോള്‍ അവിടെ പൊഖാരസാദി എന്ന ബ്രാഹ്മണന്റെ ശിഷ്യനായ അംബത്ഥന്‍ എന്ന യുവബ്രാഹ്മണന്‍ ഉണ്ടായിരുന്നു. പൊഖാരസാദി ആവശ്യപ്പെട്ടതനുസരിച്ച് അംബത്ഥന്, | + | ശ്രീ ബുദ്ധന്‍ ഒരിക്കല്‍ കോസലത്തിലെ ഇഖാനങ്കാല എന്ന ബ്രാഹ്മണഗ്രാമത്തിലെ ഇഖാനങ്കാലാ വനത്തില്‍ താമസിക്കുകയായിരുന്നു. അപ്പോള്‍ അവിടെ പൊഖാരസാദി എന്ന ബ്രാഹ്മണന്റെ ശിഷ്യനായ അംബത്ഥന്‍ എന്ന യുവബ്രാഹ്മണന്‍ ഉണ്ടായിരുന്നു. പൊഖാരസാദി ആവശ്യപ്പെട്ടതനുസരിച്ച് അംബത്ഥന്‍, ഗൗതമബുദ്ധന്റെ മഹത്ത്വം അറിയാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു. സംഭാഷണവേളയില്‍, ശാക്യന്മാര്‍ വിടുപണിക്കാരും ബ്രാഹ്മണരെ ആദരിക്കാത്തവരുമാണെന്ന് അംബത്ഥന്‍ പറഞ്ഞു. എന്നാല്‍ ജനനത്തിന്റെയും വംശപാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലോ, സാമൂഹികപദവിയുടെയും വിവാഹം വഴിയുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തിലോ ബന്ധിക്കപ്പെട്ടിട്ടുള്ളവര്‍ ഉത്തമമായ വിവേകത്തില്‍നിന്നും ധര്‍മനിഷ്ഠയില്‍ നിന്നും വളരെ അകലെ കഴിയുന്നവരാണെന്ന് അനുഗൃഹീതന്‍ അയാളോടു പറഞ്ഞു. ഇത്തരം ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞാല്‍ മാത്രമേ ഒരു വ്യക്തിക്ക് വിവേകത്തിന്റെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ പരിപൂര്‍ണത കൈവരിക്കാന്‍ കഴിയൂ. |
- | ശ്രീ ബുദ്ധന്റെ പ്രബോധനം കേട്ട അംബത്ഥന് തന്റെ വിദ്യാഭ്യാസം എത്ര അപൂര്‍ണമാണെന്നു ബോധ്യമായി. അനന്തരം അംബത്ഥന്‍ അനുഗൃഹീതനുമായി താന്‍ നടത്തിയ സംഭാഷണം മുഴുവനും ഗുരുവായ പൊഖാരസാദിയെ ധരിപ്പിച്ചു. തുടര്‍ന്ന് പൊഖാരസാദി തഥാഗതനെ സന്ദര്‍ശിക്കുകയും തന്റെ ശിഷ്യനുവേണ്ടി ക്ഷമായാചനം നടത്തുകയും ചെയ്തു. തന്റെ സത്ക്കാരം സ്വീകരിക്കാനുള്ള പൊഖാരസാദിയുടെ ക്ഷണം | + | ശ്രീ ബുദ്ധന്റെ പ്രബോധനം കേട്ട അംബത്ഥന് തന്റെ വിദ്യാഭ്യാസം എത്ര അപൂര്‍ണമാണെന്നു ബോധ്യമായി. അനന്തരം അംബത്ഥന്‍ അനുഗൃഹീതനുമായി താന്‍ നടത്തിയ സംഭാഷണം മുഴുവനും ഗുരുവായ പൊഖാരസാദിയെ ധരിപ്പിച്ചു. തുടര്‍ന്ന് പൊഖാരസാദി തഥാഗതനെ സന്ദര്‍ശിക്കുകയും തന്റെ ശിഷ്യനുവേണ്ടി ക്ഷമായാചനം നടത്തുകയും ചെയ്തു. തന്റെ സത്ക്കാരം സ്വീകരിക്കാനുള്ള പൊഖാരസാദിയുടെ ക്ഷണം ഗൗതമന്‍ സ്വീകരിക്കുകയും പ്രസ്തുത സല്‍ക്കാരവേളയില്‍ ഗൗതമന്‍ അദ്ദേഹത്തിന് ധര്‍മത്തെക്കുറിച്ച് ഉദ്ബോധനം നല്‍കുകയും ചെയ്തു. മനസ്സും ആത്മാവും കുളിര്‍ത്ത പൊഖാരസാദി അന്നു മുതല്‍ പുത്രന്മാരോടും ഭാര്യയോടും ശിഷ്യന്മാരോടും കൂടി അനുഗൃഹീതന്റെ ശിഷ്യത്വം സ്വീകരിക്കുകയും സംഘത്തില്‍ ചേരുകയും ചെയ്തു എന്നു പറഞ്ഞുകൊണ്ട് അംബത്ഥസുത്തം അവസാനിക്കുന്നു. |
Current revision as of 08:01, 13 ഒക്ടോബര്‍ 2009
അംബത്ഥസുത്തം
ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ത്രിപിടകത്തിലെ സുത്തപിടകത്തിലുള്ള ദീര്‍ഘനികായത്തിലെ ഒരു സുത്തം (സൂത്രം). ത്രിപിടകത്തിലെ ദൈര്‍ഘ്യം കൂടിയ സുത്തങ്ങളില്‍ ഒന്നാണിത്. അംബത്ഥന്‍ എന്ന ബ്രാഹ്മണയുവാവിന് ശ്രീ ബുദ്ധന്‍ ചാതുര്‍വര്‍ണ്യത്തിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടുത്തിക്കൊടുക്കുന്നതാണ് ഇതിലെ ഉള്ളടക്കം.
ശ്രീ ബുദ്ധന്‍ ഒരിക്കല്‍ കോസലത്തിലെ ഇഖാനങ്കാല എന്ന ബ്രാഹ്മണഗ്രാമത്തിലെ ഇഖാനങ്കാലാ വനത്തില്‍ താമസിക്കുകയായിരുന്നു. അപ്പോള്‍ അവിടെ പൊഖാരസാദി എന്ന ബ്രാഹ്മണന്റെ ശിഷ്യനായ അംബത്ഥന്‍ എന്ന യുവബ്രാഹ്മണന്‍ ഉണ്ടായിരുന്നു. പൊഖാരസാദി ആവശ്യപ്പെട്ടതനുസരിച്ച് അംബത്ഥന്‍, ഗൗതമബുദ്ധന്റെ മഹത്ത്വം അറിയാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു. സംഭാഷണവേളയില്‍, ശാക്യന്മാര്‍ വിടുപണിക്കാരും ബ്രാഹ്മണരെ ആദരിക്കാത്തവരുമാണെന്ന് അംബത്ഥന്‍ പറഞ്ഞു. എന്നാല്‍ ജനനത്തിന്റെയും വംശപാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലോ, സാമൂഹികപദവിയുടെയും വിവാഹം വഴിയുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തിലോ ബന്ധിക്കപ്പെട്ടിട്ടുള്ളവര്‍ ഉത്തമമായ വിവേകത്തില്‍നിന്നും ധര്‍മനിഷ്ഠയില്‍ നിന്നും വളരെ അകലെ കഴിയുന്നവരാണെന്ന് അനുഗൃഹീതന്‍ അയാളോടു പറഞ്ഞു. ഇത്തരം ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞാല്‍ മാത്രമേ ഒരു വ്യക്തിക്ക് വിവേകത്തിന്റെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ പരിപൂര്‍ണത കൈവരിക്കാന്‍ കഴിയൂ.
ശ്രീ ബുദ്ധന്റെ പ്രബോധനം കേട്ട അംബത്ഥന് തന്റെ വിദ്യാഭ്യാസം എത്ര അപൂര്‍ണമാണെന്നു ബോധ്യമായി. അനന്തരം അംബത്ഥന്‍ അനുഗൃഹീതനുമായി താന്‍ നടത്തിയ സംഭാഷണം മുഴുവനും ഗുരുവായ പൊഖാരസാദിയെ ധരിപ്പിച്ചു. തുടര്‍ന്ന് പൊഖാരസാദി തഥാഗതനെ സന്ദര്‍ശിക്കുകയും തന്റെ ശിഷ്യനുവേണ്ടി ക്ഷമായാചനം നടത്തുകയും ചെയ്തു. തന്റെ സത്ക്കാരം സ്വീകരിക്കാനുള്ള പൊഖാരസാദിയുടെ ക്ഷണം ഗൗതമന്‍ സ്വീകരിക്കുകയും പ്രസ്തുത സല്‍ക്കാരവേളയില്‍ ഗൗതമന്‍ അദ്ദേഹത്തിന് ധര്‍മത്തെക്കുറിച്ച് ഉദ്ബോധനം നല്‍കുകയും ചെയ്തു. മനസ്സും ആത്മാവും കുളിര്‍ത്ത പൊഖാരസാദി അന്നു മുതല്‍ പുത്രന്മാരോടും ഭാര്യയോടും ശിഷ്യന്മാരോടും കൂടി അനുഗൃഹീതന്റെ ശിഷ്യത്വം സ്വീകരിക്കുകയും സംഘത്തില്‍ ചേരുകയും ചെയ്തു എന്നു പറഞ്ഞുകൊണ്ട് അംബത്ഥസുത്തം അവസാനിക്കുന്നു.