This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആനന്ദബസാര്‍ പത്രിക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =ആനന്ദബസാര്‍ പത്രിക = പശ്ചിമബംഗാളിലെ പ്രമുഖമായ ഒരു വൃത്താന്ത...)
അടുത്ത വ്യത്യാസം →
09:52, 9 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
=ആനന്ദബസാര്‍ പത്രിക = പശ്ചിമബംഗാളിലെ പ്രമുഖമായ ഒരു വൃത്താന്തപത്രം. രാഷ്ട്രീയമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അനുകൂലിക്കുന്ന ഈ പത്രം മറ്റു കാര്യങ്ങളില്‍ ഹൈന്ദവവീക്ഷണഗതി പുലര്‍ത്തിപ്പോരുന്നു. മൃണാള്‍കാന്തി ഘോഷ്, പ്രഫുല്ലകുമാര്‍ സര്‍ക്കാര്‍, സുരേഷ്ചന്ദ്ര മജുംദാര്‍ എന്നിവര്‍ ചേര്‍ന്ന് 1922-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ആനന്ദബസാര്‍ പത്രികയുടെ ആദ്യത്തെ പത്രാധിപര്‍ സത്യേന്ദ്രനാഥമജുംദാര്‍ ആയിരുന്നു. ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന ഇംഗ്ളീഷ് ദിനപത്രവും ദേശ് എന്ന ബംഗാളിപ്രതിവാരവൃത്താന്തപത്രവും പത്രികയുടെ സഹപ്രസിദ്ധീകരണങ്ങളായുണ്ട്. ഒരു ഡയറക്ര്‍ ബോര്‍ഡാണ് പത്രികയുടെ നയപരവും ഭരണപരവുമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അംഗീകൃത ഏജന്‍സികള്‍ മുഖേനയും സ്വന്തം വില്പന കേന്ദ്രങ്ങള്‍ വഴിയും കോപ്പികള്‍ വിതരണം ചെയ്യപ്പെടുന്നു.
തദ്ദേശീയ ഇംഗ്ളീഷ് ദിനപത്രങ്ങളോടു വിജയകരമായി മത്സരിക്കുന്ന ഈ ബംഗാളിപത്രത്തിന് ആധുനികമായ എല്ലാ സജ്ജീകരണങ്ങളുമുണ്ട്. ലണ്ടനിലും ന്യൂയോര്‍ക്കിലും പത്രിക സ്വന്തം ലേഖകന്‍മാരെ നിയോഗിച്ചിട്ടുണ്ട്. ബംഗാളിലെ അഭ്യസ്തവിദ്യരില്‍ തൊണ്ണൂറു ശതമാനവും സ്വഭാഷാപത്രങ്ങള്‍ വാങ്ങി വായിക്കുന്നതില്‍ ഉത്സുകരാണെന്നതാണ് പത്രികയുടെ പ്രചാരത്തിനു മുഖ്യകാരണം.