This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആംഗ് സാന്‍, യു (1915 - 47)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =ആംഗ് സാന്‍, യു (1915 - 47)= Aung San,U മ്യാന്‍മറിലെ രാഷ്ട്രീയ നേതാവ്. 1915 ഫെ. 13-...)
അടുത്ത വ്യത്യാസം →
09:06, 8 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആംഗ് സാന്‍, യു (1915 - 47)
Aung San,U
മ്യാന്‍മറിലെ രാഷ്ട്രീയ നേതാവ്. 1915 ഫെ. 13-ന് മധ്യബര്‍മയില്‍ മഗ്വെ ജില്ലയിലെ നച്ചമോക്കില്‍ ജനിച്ചു. റംഗൂണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ സെക്രട്ടറി എന്ന നിലയില്‍ ഊനൂവുമൊന്നിച്ച് 1936 ഫെ.-ല്‍ വിദ്യാര്‍ഥിസമരം നയിച്ചു. 1938-ല്‍ ബിരുദം നേടിയശേഷം ഇദ്ദേഹം ഒരു വിപ്ലവസംഘടനയുടെ (Dobama Asiayon,We Burmans Association) പ്രവര്‍ത്തകനായി; 1939-ല്‍ അതിന്റെ സെക്രട്ടറി ജനറലുമായി. 1940-41 കാലത്ത് ഇദ്ദേഹം രഹസ്യമായി ജപ്പാനിലെത്തി സൈനിക പരിശീലനം നേടി. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ ആംഗ് സാന്‍ ബര്‍മീസ് സ്വാതന്ത്യ്രസേനയുടെ സൈന്യാധിപനായി. ഈ സൈന്യം രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ സൈന്യത്തെ സഹായിച്ചു. തുടര്‍ന്ന് ആംഗ് സാന്‍ ബാമോയുടെ പാവഗവണ്മെന്റില്‍ രാജ്യരക്ഷാ വകുപ്പു മന്ത്രി(1943-45)യായി സേവനം അനുഷ്ഠിച്ചു. ബര്‍മീസ് സൈന്യത്തോടുള്ള ജപ്പാന്‍കാരുടെ പെരുമാറ്റത്തില്‍ അമര്‍ഷം തോന്നിയതിനാല്‍ ഇദ്ദേഹം കൂറുമാറുകയും ബര്‍മാ ദേശീയ സൈന്യം രൂപവത്കരിക്കുകയും ചെയ്തു. ജപ്പാന്‍കാരെ ചെറുക്കാന്‍ 1944-ല്‍ ഫാസിസ്റ്റ് വിരുദ്ധസംഘടന സ്ഥാപിക്കുകയും 1945 മാ.-ല്‍ സഖ്യകക്ഷികള്‍ക്കനുകൂലമായി ജപ്പാനെതിരെ യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹം ദേശീയ സ്വാതന്ത്ര്യം നേടാനായി ഫാസിസ്റ്റ് വിരുദ്ധ ജനകീയ സ്വാതന്ത്ര്യലീഗും (Anti-Fascist People's Freedom League) ജനകീയ സന്നദ്ധസംഘടനയും (People's Volunteer league) സ്ഥാപിച്ചു. 1946 സെപ്. 26-ന് ഇദ്ദേഹം ഗവര്‍ണറുടെ കൗണ്‍സിലിലെ ഡെപ്യൂട്ടി ചെയര്‍മാനായി. ലണ്ടന്‍ സന്ദര്‍ശിച്ചശേഷം ഉണ്ടാക്കിയ 'ആറ്റ്ലി-ആംഗ് സാന്‍ കരാറി'ല്‍ (1947 ജനു. 27) ഇദ്ദേഹം ഒപ്പുവച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ബര്‍മയ്ക്ക് സ്വാതന്ത്യ്രം നല്കുമെന്നതായിരുന്നു ഈ കരാറിലെ മുഖ്യ വ്യവസ്ഥ. 1947 ഏ-ല്‍ ഭരണഘടനാനിര്‍മാണസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ആംഗ് സാന്റെ കക്ഷി 202 സ്ഥാനങ്ങളില്‍ 196-ഉം കരസ്ഥമാക്കി. എക്സിക്യൂട്ടിവ് കൌണ്‍സില്‍ സമ്മേളിച്ചുകൊണ്ടിരിക്കവേ, 1947 ജൂല. 19-ന് ഒരു സായുധസംഘം അവിടേക്ക് പ്രവേശിക്കയും, ആംഗ് സാനെയും അദ്ദേഹത്തിന്റെ ആറു സഹപ്രവര്‍ത്തകരെയും വധിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ പ്രതിയോഗിയായ യുസോയുടെ നിര്‍ദേശമനുസരിച്ചാണ് ആംഗ് സാനും കൂട്ടരും വധിക്കപ്പെട്ടത് എന്നു കരുതപ്പെടുന്നു.