This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ജുന്‍സിങ് (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അര്‍ജുന്‍സിങ് (1930 - )= രാഷ്ട്രീയ പ്രമുഖനും കേന്ദ്രമാനവശേഷി വിക...)
അടുത്ത വ്യത്യാസം →

08:06, 3 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അര്‍ജുന്‍സിങ് (1930 - )

രാഷ്ട്രീയ പ്രമുഖനും കേന്ദ്രമാനവശേഷി വികസന വകുപ്പുമന്ത്രിയും (2006). 1930 ന. 5-ന് മധ്യപ്രദേശിലെ പുര്‍ഹട്ടില്‍ ജനിച്ചു. ശിവബഹദൂര്‍സിങും മോഹിനിദേവിയുമാണ് മാതാപിതാക്കള്‍. അലഹാബാദ് സര്‍വകലാശാലയില്‍നിന്നും ആഗ്രാ സര്‍വകലാശാലയില്‍നിന്നും ബി.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടി. കാര്‍ഷികരംഗത്തു പ്രവര്‍ത്തിച്ചിരുന്ന അര്‍ജുന്‍സിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1957-85 കാലയളവില്‍ മധ്യപ്രദേശ് നിയമസഭയില്‍ അംഗമായിരുന്നു. കൃഷിവകുപ്പുമന്ത്രിയായും ആസൂത്രണവകുപ്പുമന്ത്രിയായും മറ്റും സേവനമനുഷ്ഠിച്ചശേഷം 1980-85 കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി. 1985-ല്‍ പഞ്ചാബ് ഗവര്‍ണറായും 1986-ല്‍ കേന്ദ്രഭരണത്തില്‍ വാണിജ്യകാര്യമന്ത്രിയായും 1988-ല്‍ വാര്‍ത്താവിനിമയവകുപ്പു മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1989-ല്‍ വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയായി. 1991-94 കാലയളവില്‍ കേന്ദ്രഗവണ്മെന്റില്‍ മാനവ വിഭവശേഷി വകുപ്പു മന്ത്രിയായിരുന്നു. 2000-2004-ല്‍ ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍സള്‍ടേറ്റിവ് കമ്മറ്റി അംഗമായി. 2004-ല്‍ വീണ്ടും മാനവശേഷി വികസന വകുപ്പു മന്ത്രിയായി.

ഇന്ത്യന്‍ ഡലിഗേഷന്‍ അംഗമായി അനേകം വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2001-ലെ ഇന്തോ-റഷ്യന്‍ പാര്‍ലമെന്ററി സൗഹൃദ സംഘത്തിലെ അംഗമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍