This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അംബാല= ഹരിയാനയിലെ അംബാല ജില്ലയുടെ തലസ്ഥാന നഗരം. ഡല്‍ഹിക്കു 184 ...)
അടുത്ത വ്യത്യാസം →

08:51, 1 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അംബാല

ഹരിയാനയിലെ അംബാല ജില്ലയുടെ തലസ്ഥാന നഗരം. ഡല്‍ഹിക്കു 184 കി.മീ. വ.പ. ആയി സ്ഥിതി ചെയ്യുന്നു.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളാണ്. ധാന്യങ്ങളും കരിമ്പും ധാരാളമായി ഇവിടങ്ങളില്‍ കൃഷി ചെയ്യുന്നു. നഗരത്തിനു 5 കി.മീ. മാറ്ി ഘാഘര്‍ നദി ഒഴുകുന്നു. ഡല്‍ഹി-അമൃതസരസ്സ് പാതയില്‍ സ്ഥിതി ചെയ്യുന്ന അംബാല ഉത്തര റെയില്‍വേയിലെ ഒരു പ്രധാന കേന്ദ്രമാണ്. വ. കല്‍കയിലേക്കും, കി. സഹറന്‍പൂരിലേക്കുമുള്ള പാതകള്‍ ഇവിടെ തിരിയുന്നു. സിംലയിലേക്കുള്ള മീറ്റര്‍ഗേജ് പാത ഇവിടെനിന്നുമാണ് ആരംഭിക്കുന്നത്.

ഇടുങ്ങി വളഞ്ഞുപുളഞ്ഞ തെരുവുകളും ക്രമരഹിതമായും ഇടതിങ്ങിയുമുള്ള കെട്ടിടങ്ങളും അംബാലയില്‍ ഉടനീളം കാണാം. ധാന്യംപൊടിക്കലും, കണ്ണാടി, കടലാസ്, ശാസ്ത്രോപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. 'ദരി' എന്നറിയപ്പെടുന്ന പരവതാനികള്‍ക്ക് അംബാല പ്രസിദ്ധിനേടിയിരുന്നു. പ്രധാന നഗരത്തിന് 6.5 കി.മീ. തെ. കിഴക്കായി സ്ഥിതിചെയ്യുന്ന സൈനിക പാളയം ഇന്ത്യന്‍ സേനയുടെ പ്രധാന സൈനികത്താവളങ്ങളിലൊന്നാണ്. ആധുനികച്ഛായയുള്ള ഈ ഭാഗം വ്യാപാരകേന്ദ്രവുമാണ്.

അംബാല ജില്ല. സത്ലജിനും യമുനയ്ക്കുമിടയ്ക്കു സിവാലിക് നിരകളുടെ പടിഞ്ഞാറെ ചരിവിലാണ് അംബാല ജില്ല. അനേകം ചെറുനദികള്‍ ഒഴുകുന്ന ചരിവുതലങ്ങളുടെ സമാഹാരമാണ് ഭൂപ്രകൃതി. മഴ സാമാന്യമായി ഉണ്ട്. തന്നിമിത്തം ജലസേചനം ആവശ്യമില്ല. മൊത്തം ഭൂമിയുടെ 10 ശ.മാ. മാത്രമേ ജലസേചിതമായിട്ടുള്ളു. ഫലഭൂയിഷ്ഠമായ എക്കല്‍മണ്ണാണ് ജില്ലയുടെ മിക്കഭാഗങ്ങളിലുമുള്ളത്. മൊത്തം ഭൂമിയുടെ 65 ശ.മാ.വും കൃഷിസ്ഥലങ്ങളാണ്. ഗോതമ്പ്, കരിമ്പ്, ചോളം, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന വിളകള്‍. ഭൂരിഭാഗം ജനങ്ങളും കര്‍ഷകരാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%82%E0%B4%AC%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍