This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബാനി, ധിരുഭായ് (1932 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അംബാനി, ധിരുഭായ് (1932 - 2002)= ഇന്ത്യയിലെ ഒരു പ്രമുഖ വ്യവസായി. കോടിക...)
(അംബാനി, ധിരുഭായ് (1932 - 2002))
വരി 5: വരി 5:
ഗുജറാത്തിലെ ധിരാജ്ലാല്‍ ഗ്രാമത്തില്‍ ഒരു ചെറുകിട കച്ചവടക്കാരന്റെ മകനായി 1932 ഡി. 28-നു ഹിരാഛന്ദ് അംബാനി ജനിച്ചു. (പില്ക്കാലത്താണ് ധിരുഭായ് അംബാനി എന്നറിയപ്പെട്ടത്). കൌമാരപ്രായത്തില്‍ ജോലി തേടി ഏഡനില്‍ (അറലി) എത്തിയ അംബാനിക്ക് അവിടെ ഒരു പെട്രോള്‍ പമ്പില്‍ 'അറ്റന്‍ഡര്‍' ആയി ജോലി ലഭിച്ചു; അധികം താമസിയാതെ ഒരു ഓയില്‍ കമ്പനിയില്‍ ഗുമസ്തപ്പണി തരപ്പെട്ടു. ഏഡനിലെ നാണയവും സ്റ്റെര്‍ലിങും തമ്മിലുള്ള വിനിമയനിരക്കില്‍ നിലനിന്നിരുന്ന പൊരുത്തക്കേട് ഇക്കാലത്ത് അംബാനിയുടെ ശ്രദ്ധയാകര്‍ഷിച്ചു. ഏഡനിലെ നാണയങ്ങളില്‍ അടങ്ങിയിരുന്ന വെള്ളിയുടെ വില അതിനു പകരമായി നല്കുന്ന സ്റ്റെര്‍ലിങ്ങിന്റേതിനെക്കാള്‍ കൂടുതലായിരുന്നു. ഇതു പ്രയോജനപ്പെടുത്തി ധാരാളം പണം സമ്പാദിച്ചു.  

-
1958-ല്‍ പുതിയ വ്യവസായ സ്വപ്നങ്ങളുമായി അംബാനി മുംബൈയില്‍ എത്തി 'റിലയന്‍സ് കമേഴ്സ്യല്‍ കോര്‍പ്പറേഷന്‍' എന്ന സ്ഥാപനം ആരംഭിച്ചു. പോളിയെസ്റ്റര്‍ നൂലിന്റെ ഇറക്കുമതിയും സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയുമായിരുന്നു തുടക്കത്തില്‍ നടത്തിയിരുന്നത്. വ്യവസായരംഗത്തു പ്രവര്‍ത്തിക്കുന്നതോടൊപ്പം രാഷ്ട്രീയസ്വാധീനം ഉറപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും അംബാനി വിജയിച്ചിരുന്നു. ഇതിന്റെ ഫലമായി 1966-ല്‍ അഹമ്മദാബാദിലെ നരോദയില്‍ പോളിയെസ്റ്റര്‍ നൂല്‍ ഉപയോഗിച്ചുകൊണ്ടുള്ള തന്റെ ആദ്യത്തെ തുണിമില്‍ അംബാനി ആരംഭിച്ചു; രാജ്യത്താകമാനം വമ്പിച്ച പ്രചാരം നേടാന്‍ കഴിഞ്ഞ 'വിമല്‍' തുണിത്തരങ്ങള്‍ അംബാനിയുടെ തുണിമില്ലുകളുടെ ഉത്പന്നമാണ്.  
+

തുണി വ്യവസായത്തിലൂടെ അംബാനിക്ക് വമ്പിച്ച ലാഭം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം അതുകൊണ്ടു തൃപ്തനായില്ല; തന്റെ വ്യവസായ സാമ്രാജ്യം വിപുലീകരിക്കുന്നതിനുള്ള തീവ്രശ്രമം തുടര്‍ന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലേക്കു തിരിഞ്ഞ അംബാനി ഓഹരി വിപണിയിലൂടെ ഇന്ത്യയിലാദ്യമായി കൂട്ടുത്തരവാദിത്വമുള്ള വ്യവസായസംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1977-ല്‍ 58,000 ഓഹരി ഉടമകള്‍ റിലയന്‍സ് വ്യവസായശൃംഖലയില്‍ പങ്കാളികളായി ഉണ്ടായിരുന്നു; അധികം താമസിയാതെ ഇവരുടെ എണ്ണം മൂന്നു ദശലക്ഷമായി ഉയര്‍ന്നു. അംബാനിയുടെ കാര്യക്ഷമതയുടെയും കഠിന പ്രയത്നത്തിന്റെയും സത്യസന്ധതയുടെയും ഫലമായി ആദ്യകാല നിക്ഷേപകരില്‍ പലരും കോടീശ്വരന്മാരായി മാറി. ഇതു റിലയന്‍സ് വ്യവസായസംരംഭങ്ങളില്‍ പണം നിക്ഷേപിക്കാന്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി. ഈ അവസരം ശരിക്കും വിനിയോഗിച്ച അംബാനി തന്റെ വ്യവസായശൃംഖല പെട്രോക്കെമിക്കല്‍സ്, പ്ലാസ്റ്റിക്, വൈദ്യുതി, വാര്‍ത്താവിനിമയം എന്നീ മേഖലകളിലേക്കും വ്യാപിപ്പിച്ചു. സ്വന്തം സാമര്‍ഥ്യം ഒന്നുകൊണ്ടു മാത്രം നൂറ്റാണ്ടായി ഇന്ത്യന്‍ വ്യവസായരംഗം നിയന്ത്രിച്ചുകൊണ്ടിരുന്ന സംയുക്തസംരംഭങ്ങളായ ടാറ്റാ, ബിര്‍ള തുടങ്ങിയ വന്‍ വ്യവസായ സ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഒരു വ്യവസായ സാമ്രാജ്യം മൂന്നു പതിറ്റാണ്ടുകൊണ്ടു പടുത്തുയര്‍ത്താന്‍ അംബാനിക്കു കഴിഞ്ഞു. 2002-ല്‍ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളില്‍ 138-ാം സ്ഥാനം അംബാനി കരസ്ഥമാക്കിയിരുന്നു. 2002 ജൂല. 6-ന് 69-ാമത്തെ വയസ്സില്‍ ധിരുഭായ് അംബാനി മുംബൈയില്‍ അന്തരിച്ചു.  

(ഡോ. എന്‍. ബാബു)
(ഡോ. എന്‍. ബാബു)

08:48, 1 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അംബാനി, ധിരുഭായ് (1932 - 2002)

ഇന്ത്യയിലെ ഒരു പ്രമുഖ വ്യവസായി. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള റിലയന്‍സ് വ്യവസായ ശൃംഖലയുടെ സ്ഥാപകനായ ഇദ്ദേഹം രാഷ്ട്രീയസാമൂഹിക രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തുണി, പെട്രോളിയം ഉത്പന്നങ്ങള്‍, ഊര്‍ജം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലാണ് റിലയന്‍സ് ഗ്രൂപ്പ് വ്യവസായ ശൃംഖല പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

ഗുജറാത്തിലെ ധിരാജ്ലാല്‍ ഗ്രാമത്തില്‍ ഒരു ചെറുകിട കച്ചവടക്കാരന്റെ മകനായി 1932 ഡി. 28-നു ഹിരാഛന്ദ് അംബാനി ജനിച്ചു. (പില്ക്കാലത്താണ് ധിരുഭായ് അംബാനി എന്നറിയപ്പെട്ടത്). കൌമാരപ്രായത്തില്‍ ജോലി തേടി ഏഡനില്‍ (അറലി) എത്തിയ അംബാനിക്ക് അവിടെ ഒരു പെട്രോള്‍ പമ്പില്‍ 'അറ്റന്‍ഡര്‍' ആയി ജോലി ലഭിച്ചു; അധികം താമസിയാതെ ഒരു ഓയില്‍ കമ്പനിയില്‍ ഗുമസ്തപ്പണി തരപ്പെട്ടു. ഏഡനിലെ നാണയവും സ്റ്റെര്‍ലിങും തമ്മിലുള്ള വിനിമയനിരക്കില്‍ നിലനിന്നിരുന്ന പൊരുത്തക്കേട് ഇക്കാലത്ത് അംബാനിയുടെ ശ്രദ്ധയാകര്‍ഷിച്ചു. ഏഡനിലെ നാണയങ്ങളില്‍ അടങ്ങിയിരുന്ന വെള്ളിയുടെ വില അതിനു പകരമായി നല്കുന്ന സ്റ്റെര്‍ലിങ്ങിന്റേതിനെക്കാള്‍ കൂടുതലായിരുന്നു. ഇതു പ്രയോജനപ്പെടുത്തി ധാരാളം പണം സമ്പാദിച്ചു.

1958-ല്‍ പുതിയ വ്യവസായ സ്വപ്നങ്ങളുമായി അംബാനി മുംബൈയില്‍ എത്തി 'റിലയന്‍സ് കമേഴ്സ്യല്‍ കോര്‍പ്പറേഷന്‍' എന്ന സ്ഥാപനം ആരംഭിച്ചു. പോളിയെസ്റ്റര്‍ നൂലിന്റെ ഇറക്കുമതിയും സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയുമായിരുന്നു തുടക്കത്തില്‍ നടത്തിയിരുന്നത്. വ്യവസായരംഗത്തു പ്രവര്‍ത്തിക്കുന്നതോടൊപ്പം രാഷ്ട്രീയസ്വാധീനം ഉറപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും അംബാനി വിജയിച്ചിരുന്നു. ഇതിന്റെ ഫലമായി 1966-ല്‍ അഹമ്മദാബാദിലെ നരോദയില്‍ പോളിയെസ്റ്റര്‍ നൂല്‍ ഉപയോഗിച്ചുകൊണ്ടുള്ള തന്റെ ആദ്യത്തെ തുണിമില്‍ അംബാനി ആരംഭിച്ചു; രാജ്യത്താകമാനം വമ്പിച്ച പ്രചാരം നേടാന്‍ കഴിഞ്ഞ 'വിമല്‍' തുണിത്തരങ്ങള്‍ അംബാനിയുടെ തുണിമില്ലുകളുടെ ഉത്പന്നമാണ്.

തുണി വ്യവസായത്തിലൂടെ അംബാനിക്ക് വമ്പിച്ച ലാഭം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം അതുകൊണ്ടു തൃപ്തനായില്ല; തന്റെ വ്യവസായ സാമ്രാജ്യം വിപുലീകരിക്കുന്നതിനുള്ള തീവ്രശ്രമം തുടര്‍ന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലേക്കു തിരിഞ്ഞ അംബാനി ഓഹരി വിപണിയിലൂടെ ഇന്ത്യയിലാദ്യമായി കൂട്ടുത്തരവാദിത്വമുള്ള വ്യവസായസംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1977-ല്‍ 58,000 ഓഹരി ഉടമകള്‍ റിലയന്‍സ് വ്യവസായശൃംഖലയില്‍ പങ്കാളികളായി ഉണ്ടായിരുന്നു; അധികം താമസിയാതെ ഇവരുടെ എണ്ണം മൂന്നു ദശലക്ഷമായി ഉയര്‍ന്നു. അംബാനിയുടെ കാര്യക്ഷമതയുടെയും കഠിന പ്രയത്നത്തിന്റെയും സത്യസന്ധതയുടെയും ഫലമായി ആദ്യകാല നിക്ഷേപകരില്‍ പലരും കോടീശ്വരന്മാരായി മാറി. ഇതു റിലയന്‍സ് വ്യവസായസംരംഭങ്ങളില്‍ പണം നിക്ഷേപിക്കാന്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി. ഈ അവസരം ശരിക്കും വിനിയോഗിച്ച അംബാനി തന്റെ വ്യവസായശൃംഖല പെട്രോക്കെമിക്കല്‍സ്, പ്ലാസ്റ്റിക്, വൈദ്യുതി, വാര്‍ത്താവിനിമയം എന്നീ മേഖലകളിലേക്കും വ്യാപിപ്പിച്ചു. സ്വന്തം സാമര്‍ഥ്യം ഒന്നുകൊണ്ടു മാത്രം നൂറ്റാണ്ടായി ഇന്ത്യന്‍ വ്യവസായരംഗം നിയന്ത്രിച്ചുകൊണ്ടിരുന്ന സംയുക്തസംരംഭങ്ങളായ ടാറ്റാ, ബിര്‍ള തുടങ്ങിയ വന്‍ വ്യവസായ സ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഒരു വ്യവസായ സാമ്രാജ്യം മൂന്നു പതിറ്റാണ്ടുകൊണ്ടു പടുത്തുയര്‍ത്താന്‍ അംബാനിക്കു കഴിഞ്ഞു. 2002-ല്‍ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളില്‍ 138-ാം സ്ഥാനം അംബാനി കരസ്ഥമാക്കിയിരുന്നു. 2002 ജൂല. 6-ന് 69-ാമത്തെ വയസ്സില്‍ ധിരുഭായ് അംബാനി മുംബൈയില്‍ അന്തരിച്ചു.

(ഡോ. എന്‍. ബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍