This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംബാനി, അനില്‍ (1959 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =അംബാനി, അനില്‍ (1959 - )= ഇന്ത്യന്‍ വ്യവസായപ്രമുഖന്. 1959 -ജൂണ്‍ 4-ന് മ...)
അടുത്ത വ്യത്യാസം →
08:46, 1 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അംബാനി, അനില്‍ (1959 - )
ഇന്ത്യന്‍ വ്യവസായപ്രമുഖന്. 1959 -ജൂണ്‍ 4-ന് മുംബൈയില്‍ ജനിച്ചു. റിലയന്‍സ് ഗ്രൂപ്പ് വ്യവസായസംരംഭങ്ങളുടെ സ്ഥാപകനായ ധിരുഭായി അംബാനിയാണ് പിതാവ്. റിലയന്‍സ് ക്യാപ്പിറ്റലിന്റെയും ഇന്‍ഫോകോമിന്റെയും ചെയര്‍മാനായും റിലയന്‍സ് എനര്‍ജി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായും സേവനമനുഷ്ഠിക്കുന്നു. മുന്‍പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. ബോംബെ സര്‍വകലാശാലയില്‍നിന്നു ശാസ്ത്രബിരുദം നേടിയ അനില്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ബി.എ ബിരുദവും നേടുകയുണ്ടായി.
1983-ല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ കോ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമാരംഭിച്ചു. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ പല സാമ്പത്തിക മുന്നേറ്റങ്ങളും നടത്തി ശ്രദ്ധേയനായി. ടെക്സ്റ്റൈല്‍സ്, പെട്രോളിയം, പെട്രോകെമിക്കല്‍സ്, പവര്‍, ടെലികോം എന്നീ മേഖലകളിലെല്ലാം റിലയന്‍സ് ഗ്രൂപ്പിനെ മുന്‍പന്തിയിലെത്തിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ വാര്‍ട്ടണ്‍ ബോര്‍ഡ് ഒഫ് ഓവര്‍സിയേഴ്സ്, ഉത്തര്‍ പ്രദേശ് ഡവലപ്മെന്റ് കൗണ്‍സില്‍, ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സ് ഒഫ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയില്‍ അംഗമാണ്. 2004-ല്‍ രാജ്യസഭയിലെ സ്വതന്ത്രാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം ഇന്ത്യന്‍ ധനികരില്‍ 3-ാം സ്ഥാനക്കാരനാണ് (2006)