This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബര്‍ഗ്രിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അംബര്‍ഗ്രിസ്= Ambergris സ്പേം തിമിംഗല(Sperm whale)ത്തിന്റെ കുടലിനുള്ളില...)
(അംബര്‍ഗ്രിസ്)
 
വരി 1: വരി 1:
=അംബര്‍ഗ്രിസ്=
=അംബര്‍ഗ്രിസ്=
-
 
Ambergris
Ambergris
-
 
സ്പേം തിമിംഗല(Sperm whale)ത്തിന്റെ കുടലിനുള്ളിലുണ്ടാവുന്ന ഒരുതരം അര്‍ധഖരവസ്തു. ഇതില്‍ അമ്ളങ്ങളും ആല്‍ക്കലോയ്ഡുകളും ആംബ്രീന്‍ എന്ന ഒരുതരം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. തിമിംഗലത്തിന്റെ സാധാരണ ഭക്ഷണമായ കണവയുടെയും മറ്റും ദൃഢമായ ശരീരഭാഗങ്ങള്‍ അതിന്റെ കുടലിനുള്ളില്‍ ദഹിക്കാതെ അവശേഷിച്ചുണ്ടാകുന്ന അസ്വസ്ഥതയുടെ ഫലമായാണിതു രൂപംകൊള്ളുന്നതെന്നു കരുതപ്പെടുന്നു. തിമിംഗലത്തിനുള്ളില്‍ ആയിരിക്കുമ്പോള്‍ ഇതു മൃദുവും കറുത്തതുമാണ്. എന്നാല്‍, പുറത്തു വന്നു കാറ്റും വെയിലും ഏല്‍ക്കുമ്പോള്‍ കട്ടിയാവുകയും കറുപ്പുനിറം മങ്ങി ചാരനിറമാവുകയും ചെയ്യും. ഹൃദ്യമായ മണമുള്ളതിനാല്‍ സുഗന്ധദ്രവ്യനിര്‍മാണത്തില്‍ അംബര്‍ഗ്രിസ് ഒരു പ്രധാന ഘടകമാണ്.  

Current revision as of 08:43, 1 ഒക്ടോബര്‍ 2009

ചൈന, ജപ്പാന്‍, ഇന്ത്യ, ആഫ്രിക്ക, അയര്‍ലന്‍ഡ്, അമേരിക്ക, ഉഷ്ണമേഖലാദ്വീപുകള്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ അംബര്‍ഗ്രിസ് ലഭ്യമാണ്. സാധാരണമായി ഏതാനും ഗ്രാം തൂക്കമുള്ള ചെറുകഷണമായാണു ലഭിക്കുക. എന്നാല്‍ ഒരു തിമിംഗലത്തില്‍ നിന്ന് 270 കി.ഗ്രാം വരെ തൂക്കമുള്ള അംബര്‍ഗ്രിസ് കിട്ടിയ ചരിത്രമുണ്ട്.

പൗരസ്ത്യര്‍ പണ്ടുമുതല്‍ക്കേ ഇതിനെ ഒരു സുഗന്ധദ്രവ്യവും ഔഷധവുമായി കരുതിയിരുന്നു. ടിങ്ചര്‍ രൂപത്തിലാണു മരുന്നുകളില്‍ ഉപയോഗിക്കുക.

(ഫിലിപ്പോസ് ജോണ്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍