This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിമേദാദി തൈലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അരിമേദാദി തൈലം= ഒരു ആയൂര്‍വേദൗഷധം. എല്ലാവിധ മുഖരോഗങ്ങളുടെയ...)
അടുത്ത വ്യത്യാസം →
09:32, 23 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അരിമേദാദി തൈലം
ഒരു ആയൂര്‍വേദൗഷധം. എല്ലാവിധ മുഖരോഗങ്ങളുടെയും ശമനത്തിന് ഇത് ഉപയോഗിച്ചുവരുന്നു; ദന്തരോഗങ്ങളില്‍ വിശേഷിച്ചും ഇത് ഫലപ്രദമായി കാണുന്നുണ്ട്. പല്ലുവേദന, പല്ലുവേദനകൊണ്ട് മുഖത്തുണ്ടാകുന്ന നീര് എന്നീ രോഗങ്ങളില്‍ കവിള്‍ക്കൊള്ളാനും തേച്ചുകുളിക്കാനും ഇത് ഉപയോഗിച്ചുവരുന്നു. മുന്‍പറഞ്ഞ രോഗങ്ങളില്‍ നസ്യം, വസ്തി എന്നീ ക്രിയാക്രമങ്ങള്‍ക്കും ഇതു പ്രയോഗിച്ചുവരുന്നു; ഇത് ഉള്ളില്‍ സേവിക്കുകയും ചെയ്യാം.
നിര്‍മാണവിധി.കരിവേലപ്പട്ട 100 പലം, പേരാല്‍പ്പട്ട, അത്തിപ്പട്ട, അരയാല്‍പ്പട്ട, ഇത്തിപ്പട്ട ഇവയെല്ലാംകൂടി 100 പലം. ഈ മരുന്നുകളെല്ലാം ചതച്ച് 64 ഇടങ്ങഴി വെള്ളത്തില്‍ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുക്കണം. ഈ കഷായത്തില്‍ 4 ഇടങ്ങഴി എള്ളെണ്ണ ചേര്‍ത്തു താഴെ പറയുന്ന മരുന്നുകള്‍ പൊടിച്ചരച്ച് കല്ക്കമായി ചേര്‍ത്തു പാകപ്പെടുത്തണം.