This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരഗൊണൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അരഗൊണൈറ്റ്= Aragonite സമചതുര്‍ഭുജപരല്‍ (Rhombus crystal) രൂപമുള്ള ഒരു കൂട്ടം...)
അടുത്ത വ്യത്യാസം →
08:54, 23 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അരഗൊണൈറ്റ്
Aragonite
സമചതുര്‍ഭുജപരല്‍ (Rhombus crystal) രൂപമുള്ള ഒരു കൂട്ടം കാര്‍ബണേറ്റ് ധാതുക്കളുടെ പൊതുനാമം. ഈ ഗ്രൂപ്പില്‍പ്പെട്ട കാല്‍സിയം, സ്റ്റ്രോണ്‍ഷിയം, ബേറിയം, ലെഡ് എന്നിവയുടെ കാര്‍ബണേറ്റുകള്‍ യഥാക്രമം അരഗൊണൈറ്റ്, സ്റ്റ്രോണ്‍ഷ്യനൈറ്റ്, വിതറൈറ്റ്, സെറുസൈറ്റ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കാല്‍സൈറ്റിനെപ്പോലെ അരഗൊണൈറ്റും കാല്‍സിയം കാര്‍ബണേറ്റിന്റെ ഒരു പ്രമുഖ ധാതുവാണ്. (നോ: കാല്‍സൈറ്റ്). ഇതു ലോകത്തിന്റെ നാനാഭാഗത്തും സുലഭമായി കണ്ടുവരുന്നു. ചുണ്ണാമ്പുപ്രദേശങ്ങളിലെ ഇതിന്റെ ആധിക്യം കാണാം. കുറഞ്ഞ ചൂടുള്ള പ്രദേശങ്ങളില്‍ ഭൂപ്രതലങ്ങളില്‍ നിന്ന് അധികം ആഴത്തിലല്ലാതെ അവസ്ഥിതമാകുന്നു. കാല്‍സിയം ധാതുക്കളടങ്ങിയ ശിലകള്‍ക്കിടയിലെ സിന്ററു(cinter)കളിലും ഉഷ്ണജലസ്രാവങ്ങളുടെ ബാഷ്പനിക്ഷേപങ്ങളിലും അരഗൊണൈറ്റ് കലര്‍ന്നു കാണുന്നു. മുത്തുച്ചിപ്പികളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന ഘടകവും അരഗൊണൈറ്റ് തന്നെ. പെലിസിപോഡ് (pelecipod), ഗാസ്ട്രോപോഡ് (gastropod) എന്നീ ഫോസ്സിലുകളുടെ പുറംതോടുകളിലും ഇതു ആംശികമായി കലര്‍ന്നിരിക്കുന്നു.
പൊതുവേ നിറമില്ലാത്ത സ്ഫടികതുല്യപദാര്‍ഥമാണിത്. എന്നാല്‍ വെള്ളയോ മഞ്ഞയോ നിറത്തില്‍ കാചദ്യുതിയുള്ള അര്‍ധതാര്യവസ്തുവായും കണ്ടുവരുന്നു. കാഠിന്യം 3.5-4; ആ.ഘ. 2.94. എളുപ്പം ഉരുകുന്നില്ല. ഹൈഡ്രോക്ലോറിക് ആസിഡില്‍ ലയിക്കുന്നു. പരലുകള്‍ വേര്‍തിരിക്കുമ്പോള്‍ അവയ്ക്കു നേര്‍ത്തു നീണ്ട പ്രിസാകൃതിയാവും ഉണ്ടാകുക. ധൂളീകൃത അരഗൊണൈറ്റ് വെള്ളത്തിലിട്ടു തിളപ്പിക്കുമ്പോള്‍ കാല്‍സൈറ്റായി രൂപാന്തരപ്പെടുന്നു. എല്ലാ ഊഷ്മാവിലുംതന്നെ രൂപാന്തരണം നടക്കാം. ബഹുരൂപതയ്ക്ക് ഉത്തമോദാഹരണം. സ്ഥായിയായ നിക്ഷേപങ്ങള്‍ കാണപ്പെടുന്നില്ല.
കാല്‍സിയം ക്ലോറൈഡ്, സോഡിയം കാര്‍ബണേറ്റ് എന്നിവയുടെ പൂരിതലായനികള്‍ 80°-90°C ഊഷ്മാവില്‍ കൂട്ടിക്കലര്‍ത്തിയാല്‍ അരഗൊണൈറ്റ് ഉത്പാദിതമാവും. ഉന്നതോഷ്മാവില്‍ കാല്‍സൈറ്റ് അരഗൊണൈറ്റായി മാറുന്നു.
സ്പെയിനിലെ അരഗോണ്‍ പ്രവിശ്യയിലെ സമ്പന്നനിക്ഷേപങ്ങളെ അടിസ്ഥാനമാക്കിയാണ് അരഗൊണൈറ്റ് എന്ന പേരു കിട്ടിയത്.