This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍​ഡ്രോമീഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആന്‍​ഡ്രോമീഡ അിറൃീാലറമ 1. പുരാണ ഗ്രീക്കു കഥാപാത്രം. എത്യോപ്...)
 
വരി 1: വരി 1:
-
ആന്‍​ഡ്രോമീഡ  
+
=ആന്‍​ഡ്രോമീഡ=
-
അിറൃീാലറമ
+
Andromeda
-
1. പുരാണ ഗ്രീക്കു കഥാപാത്രം. എത്യോപ്യയിലെ സിഫിയസ് രാജാവിന്റെയും കസിയോപ്പിയ രാജ്ഞിയുടെയും അതിസുന്ദരിയായ മകള്‍. തന്റെ മകളാണ് ലോകത്തിലേക്കും സുന്ദരിയെന്നും സമുദ്രദേവതകളായ നെരീദുകള്‍ (ചലൃലൃശറ) പോലും അവള്‍ക്കൊപ്പമാവില്ലെന്നും കസിയോപ്പിയ വീമ്പു പറഞ്ഞു. സമുദ്രദേവനായ പോസിഡോണ്‍ എത്യോപ്യയെ നശിപ്പിക്കാന്‍ സീറ്റസ് എന്ന ഭീകര സത്വത്തോട് ആജ്ഞാപിച്ചു. സീറ്റസ് ഭീകരരൂപമുള്ള ഒരു തിമിംഗലമായി ആക്രമണമാരംഭിച്ചു. മറ്റു മാര്‍ഗമില്ലാതെ രാജാവ് മകളെ തിമിംഗലത്തിനു ബലി നല്‍കാന്‍ തീരുമാനിച്ചു. പാറയോടു ബന്ധിച്ചുനിര്‍ത്തപ്പെട്ട ആന്‍ഡ്രോമീഡയുടെ നേര്‍ക്ക് തിരയിളക്കി സീറ്റസ് നീങ്ങുന്ന കാഴ്ച മാനത്തുനിന്ന് പെഴ്സിയുസ് എന്ന യുവാവുകണ്ടു. ന്യൂസ് ദേവന് മനുഷ്യസ്ത്രീയില്‍ ജനിച്ച യോദ്ധാവാണയാള്‍. മെഡൂസ എന്ന ഭീകരസത്വത്തെ വധിച്ച് തലയുമായുള്ള മടക്കയാത്രയിലാണ്. പെഴ്സിയുസ് ആ രംഗത്തേക്കു കുതിച്ചിറക്കി സീറ്റസിനെ വധിച്ച് ആന്‍ഡ്രോമീഡയെ രക്ഷിച്ചു.
+
1. പുരാണ ഗ്രീക്കു കഥാപാത്രം. എത്യോപ്യയിലെ സിഫിയസ് രാജാവിന്റെയും കസിയോപ്പിയ രാജ്ഞിയുടെയും അതിസുന്ദരിയായ മകള്‍. തന്റെ മകളാണ് ലോകത്തിലേക്കും സുന്ദരിയെന്നും സമുദ്രദേവതകളായ നെരീദുകള്‍ (Nererids) പോലും അവള്‍​ക്കൊപ്പമാവില്ലെന്നും കസിയോപ്പിയ വീമ്പു പറഞ്ഞു. സമുദ്രദേവനായ പോസിഡോണ്‍ എത്യോപ്യയെ നശിപ്പിക്കാന്‍ സീറ്റസ് എന്ന ഭീകര സത്വത്തോട് ആജ്ഞാപിച്ചു. സീറ്റസ് ഭീകരരൂപമുള്ള ഒരു തിമിംഗലമായി ആക്രമണമാരംഭിച്ചു. മറ്റു മാര്‍ഗമില്ലാതെ രാജാവ് മകളെ തിമിംഗലത്തിനു ബലി നല്‍കാന്‍ തീരുമാനിച്ചു. പാറയോടു ബന്ധിച്ചുനിര്‍ത്തപ്പെട്ട ആന്‍ഡ്രോമീഡയുടെ നേര്‍ക്ക് തിരയിളക്കി സീറ്റസ് നീങ്ങുന്ന കാഴ്ച മാനത്തുനിന്ന് പെഴ്സിയുസ് എന്ന യുവാവുകണ്ടു. ന്യൂസ് ദേവന് മനുഷ്യസ്ത്രീയില്‍ ജനിച്ച യോദ്ധാവാണയാള്‍. മെഡൂസ എന്ന ഭീകരസത്വത്തെ വധിച്ച് തലയുമായുള്ള മടക്കയാത്രയിലാണ്. പെഴ്സിയുസ് ആ രംഗത്തേക്കു കുതിച്ചിറക്കി സീറ്റസിനെ വധിച്ച് ആന്‍ഡ്രോമീഡയെ രക്ഷിച്ചു.
-
  മരണശേഷം കസിയോപ്പിയയെയും സിഫിയുസിനെയും സീറ്റയെയും ഫോസിഡോണ്‍ നക്ഷത്രരാശികളായി മാനത്തു പ്രതിഷ്ഠിച്ചു. പെഴ്സിയുസിനും ആന്‍ഡ്രോമീഡയ്ക്കും അഥീന ദേവിയും മാനത്ത് ഇടം നല്‍കി.
+
മരണശേഷം കസിയോപ്പിയയെയും സിഫിയുസിനെയും സീറ്റയെയും ഫോസിഡോണ്‍ നക്ഷത്രരാശികളായി മാനത്തു പ്രതിഷ്ഠിച്ചു. പെഴ്സിയുസിനും ആന്‍ഡ്രോമീഡയ്ക്കും അഥീന ദേവിയും മാനത്ത് ഇടം നല്‍കി.
-
2. മാനത്തെ ഒരു നക്ഷത്രരാശി (രീിലെേഹഹമശീിേ). കേരളത്തിലുള്ളവര്‍ക്ക് ന.-ഡി. മാസങ്ങളില്‍ പെഗാസസ് (ഭാദ്രപഥം) എന്ന നക്ഷത്രരാശി സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായുണ്ടാകും. അതിനോടുചേര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ ആന്‍ഡ്രോമീഡ രാശി സ്ഥിതിചെയ്യുന്നു. അതിലെ ഏറ്റവും ശോഭകൂടിയ നക്ഷത്രം - ആല്‍ഫാ ആന്‍ഡ്രോമീഡേ അഥവാ അല്‍ഫെറാറ്റ്സ് പെഗാസസ് ഗണത്തിന്റെ വടക്കു കിഴക്കേ മൂലയ്ക്കാണ്. പ്രകാശത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബീറ്റാ ആന്‍ഡ്രോമീഡേ നക്ഷത്രത്തിന്റെ വടക്കു കിഴക്കു മാറി ആന്‍ഡ്രോമീഡ ഗാലക്സിയെ കാണാം, ഒരു ചെറിയ പാല്‍പ്പാടപോലെ.
+
2. മാനത്തെ ഒരു നക്ഷത്രരാശി (constellation). കേരളത്തിലുള്ളവര്‍ക്ക് ന.-ഡി. മാസങ്ങളില്‍ പെഗാസസ് (ഭാദ്രപഥം) എന്ന നക്ഷത്രരാശി സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായുണ്ടാകും. അതിനോടുചേര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ ആന്‍ഡ്രോമീഡ രാശി സ്ഥിതിചെയ്യുന്നു. അതിലെ ഏറ്റവും ശോഭകൂടിയ നക്ഷത്രം - ആല്‍ഫാ ആന്‍ഡ്രോമീഡേ അഥവാ അല്‍ഫെറാറ്റ്സ് പെഗാസസ് ഗണത്തിന്റെ വടക്കു കിഴക്കേ മൂലയ്ക്കാണ്. പ്രകാശത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബീറ്റാ ആന്‍ഡ്രോമീഡേ നക്ഷത്രത്തിന്റെ വടക്കു കിഴക്കു മാറി ആന്‍ഡ്രോമീഡ ഗാലക്സിയെ കാണാം, ഒരു ചെറിയ പാല്‍പ്പാടപോലെ.
-
3. ഭൂമിയുടെ ഉത്തരാര്‍ധഗോളത്തില്‍ നിന്ന് നഗ്നദൃഷ്ടികൊണ്ടു കാണാവുന്ന ഏക ഗാലക്സി. സൌരമണ്ഡലത്തോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഗാലക്സികളില്‍ ഒന്നാണിത്. 22 ലക്ഷം പ്രകാശവര്‍ഷം ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥ ഗാലക്സിയെക്കാള്‍ ഏറെ വലുതാണ് ഇത്. നഗ്നനേത്രങ്ങള്‍ക്ക് അവ്യക്തമായിട്ടെങ്കിലും ദൃശ്യമാണ്. വലിയ ദൂരദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ ഇതിന് ചുരുള്‍ (ുശൃമഹ) ആകൃതിയാണെന്നു കാണാം. 20,000 കോടിയിലേറെ നക്ഷത്രങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു എന്നു കണക്കാക്കുന്നു. ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനായ മെസ്സിയെ അജ്ഞാത പ്രപഞ്ചവസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കിയതില്‍ 31-ാമത്തേതാണ് ഇത്. അതുകൊണ്ട് ഇത് ങ31 എന്ന പേരില്‍ അറിയപ്പെടുന്നു. നോ: ഗാലക്സി
+
3. ഭൂമിയുടെ ഉത്തരാര്‍ധഗോളത്തില്‍ നിന്ന് നഗ്നദൃഷ്ടികൊണ്ടു കാണാവുന്ന ഏക ഗാലക്സി. സൗരമണ്ഡലത്തോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഗാലക്സികളില്‍ ഒന്നാണിത്. 22 ലക്ഷം പ്രകാശവര്‍ഷം ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഭൂമി ഉള്‍​പ്പെടുന്ന ക്ഷീരപഥ ഗാലക്സിയെക്കാള്‍ ഏറെ വലുതാണ് ഇത്. നഗ്നനേത്രങ്ങള്‍ക്ക് അവ്യക്തമായിട്ടെങ്കിലും ദൃശ്യമാണ്. വലിയ ദൂരദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ ഇതിന് ചുരുള്‍ (spiral) ആകൃതിയാണെന്നു കാണാം. 20,000 കോടിയിലേറെ നക്ഷത്രങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു എന്നു കണക്കാക്കുന്നു. ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനായ മെസ്സിയെ അജ്ഞാത പ്രപഞ്ചവസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കിയതില്‍ 31-ാമത്തേതാണ് ഇത്. അതുകൊണ്ട് ഇത് M-31 എന്ന പേരില്‍ അറിയപ്പെടുന്നു. ''നോ: ഗാലക്സി''

Current revision as of 11:37, 18 സെപ്റ്റംബര്‍ 2009

ആന്‍​ഡ്രോമീഡ

Andromeda

1. പുരാണ ഗ്രീക്കു കഥാപാത്രം. എത്യോപ്യയിലെ സിഫിയസ് രാജാവിന്റെയും കസിയോപ്പിയ രാജ്ഞിയുടെയും അതിസുന്ദരിയായ മകള്‍. തന്റെ മകളാണ് ലോകത്തിലേക്കും സുന്ദരിയെന്നും സമുദ്രദേവതകളായ നെരീദുകള്‍ (Nererids) പോലും അവള്‍​ക്കൊപ്പമാവില്ലെന്നും കസിയോപ്പിയ വീമ്പു പറഞ്ഞു. സമുദ്രദേവനായ പോസിഡോണ്‍ എത്യോപ്യയെ നശിപ്പിക്കാന്‍ സീറ്റസ് എന്ന ഭീകര സത്വത്തോട് ആജ്ഞാപിച്ചു. സീറ്റസ് ഭീകരരൂപമുള്ള ഒരു തിമിംഗലമായി ആക്രമണമാരംഭിച്ചു. മറ്റു മാര്‍ഗമില്ലാതെ രാജാവ് മകളെ തിമിംഗലത്തിനു ബലി നല്‍കാന്‍ തീരുമാനിച്ചു. പാറയോടു ബന്ധിച്ചുനിര്‍ത്തപ്പെട്ട ആന്‍ഡ്രോമീഡയുടെ നേര്‍ക്ക് തിരയിളക്കി സീറ്റസ് നീങ്ങുന്ന കാഴ്ച മാനത്തുനിന്ന് പെഴ്സിയുസ് എന്ന യുവാവുകണ്ടു. ന്യൂസ് ദേവന് മനുഷ്യസ്ത്രീയില്‍ ജനിച്ച യോദ്ധാവാണയാള്‍. മെഡൂസ എന്ന ഭീകരസത്വത്തെ വധിച്ച് തലയുമായുള്ള മടക്കയാത്രയിലാണ്. പെഴ്സിയുസ് ആ രംഗത്തേക്കു കുതിച്ചിറക്കി സീറ്റസിനെ വധിച്ച് ആന്‍ഡ്രോമീഡയെ രക്ഷിച്ചു.

മരണശേഷം കസിയോപ്പിയയെയും സിഫിയുസിനെയും സീറ്റയെയും ഫോസിഡോണ്‍ നക്ഷത്രരാശികളായി മാനത്തു പ്രതിഷ്ഠിച്ചു. പെഴ്സിയുസിനും ആന്‍ഡ്രോമീഡയ്ക്കും അഥീന ദേവിയും മാനത്ത് ഇടം നല്‍കി.

2. മാനത്തെ ഒരു നക്ഷത്രരാശി (constellation). കേരളത്തിലുള്ളവര്‍ക്ക് ന.-ഡി. മാസങ്ങളില്‍ പെഗാസസ് (ഭാദ്രപഥം) എന്ന നക്ഷത്രരാശി സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായുണ്ടാകും. അതിനോടുചേര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ ആന്‍ഡ്രോമീഡ രാശി സ്ഥിതിചെയ്യുന്നു. അതിലെ ഏറ്റവും ശോഭകൂടിയ നക്ഷത്രം - ആല്‍ഫാ ആന്‍ഡ്രോമീഡേ അഥവാ അല്‍ഫെറാറ്റ്സ് പെഗാസസ് ഗണത്തിന്റെ വടക്കു കിഴക്കേ മൂലയ്ക്കാണ്. പ്രകാശത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബീറ്റാ ആന്‍ഡ്രോമീഡേ നക്ഷത്രത്തിന്റെ വടക്കു കിഴക്കു മാറി ആന്‍ഡ്രോമീഡ ഗാലക്സിയെ കാണാം, ഒരു ചെറിയ പാല്‍പ്പാടപോലെ.

3. ഭൂമിയുടെ ഉത്തരാര്‍ധഗോളത്തില്‍ നിന്ന് നഗ്നദൃഷ്ടികൊണ്ടു കാണാവുന്ന ഏക ഗാലക്സി. സൗരമണ്ഡലത്തോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഗാലക്സികളില്‍ ഒന്നാണിത്. 22 ലക്ഷം പ്രകാശവര്‍ഷം ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഭൂമി ഉള്‍​പ്പെടുന്ന ക്ഷീരപഥ ഗാലക്സിയെക്കാള്‍ ഏറെ വലുതാണ് ഇത്. നഗ്നനേത്രങ്ങള്‍ക്ക് അവ്യക്തമായിട്ടെങ്കിലും ദൃശ്യമാണ്. വലിയ ദൂരദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ ഇതിന് ചുരുള്‍ (spiral) ആകൃതിയാണെന്നു കാണാം. 20,000 കോടിയിലേറെ നക്ഷത്രങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു എന്നു കണക്കാക്കുന്നു. ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനായ മെസ്സിയെ അജ്ഞാത പ്രപഞ്ചവസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കിയതില്‍ 31-ാമത്തേതാണ് ഇത്. അതുകൊണ്ട് ഇത് M-31 എന്ന പേരില്‍ അറിയപ്പെടുന്നു. നോ: ഗാലക്സി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍