This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്‍ഡേഴ്സണ്‍, അലക്സാണ്ടര്‍ (1775 - 1870)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ആന്‍ഡേഴ്സണ്‍, അലക്സാണ്ടര്‍ (1775 - 1870) അിറലൃീി, അഹലഃമിറലൃ അമേരിക്...)
അടുത്ത വ്യത്യാസം →
10:59, 16 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആന്‍ഡേഴ്സണ്‍, അലക്സാണ്ടര്‍ (1775 - 1870)
അിറലൃീി, അഹലഃമിറലൃ
അമേരിക്കന്‍ ശില്പി. അമേരിക്കയില്‍ ആദ്യമായി ദാരുശില്പങ്ങള്‍ നിര്‍മിച്ച ഇദ്ദേഹം 1775 ഏ. 21-ന് ന്യൂയോര്‍ക്കുനഗരത്തില്‍ ജനിച്ചു. പിതാവിന്റെ ആഗ്രഹപ്രകാരം വൈദ്യശാസ്ത്രപഠനത്തിനായി കൊളംബിയയിലേക്കു പോയി. ആന്‍ഡേഴ്സണ്‍ അവിടെനിന്നും 1796-ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു. നേരത്തേതന്നെ കൊത്തുപണിയില്‍ തത്പരനായിരുന്ന ആന്‍ഡേഴ്സണ്‍ ലോഹത്തകിടില്‍ കൊത്തുപണി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. സ്വന്തമായി അതിനുള്ള ആയുധങ്ങള്‍ ഉണ്ടാക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1793-ല്‍ തോമസ് ബ്യൂയിക്കിന്റെ (ഠവീാമ ആലംശരസ) ദാരുശില്പങ്ങള്‍ കണ്ടതോടെ ആന്‍ഡേഴ്സണില്‍ ഉറഞ്ഞുകിടന്നിരുന്ന ശില്പകലാവാസന ഉണര്‍ന്നെഴുന്നേറ്റു. വീഞ്ഞപ്പലകകളില്‍ കൊത്തുപണി പരിശീലിച്ചു; അതിനുള്ള ആയുധങ്ങളും സ്വയം നിര്‍മിച്ചു. 1798-ല്‍ മഞ്ഞപ്പനിമൂലം കുടുംബത്തിലെ മറ്റെല്ലാവരും മരിച്ചു. ഏകാകിയായിത്തീര്‍ന്ന ആന്‍ഡേഴ്സണ്‍ വൈദ്യവൃത്തി നിര്‍ത്തി മുഴുവന്‍ സമയവും ദന്തശില്പനിര്‍മിതിയില്‍ മുഴുകി.
പല ഗ്രന്ഥങ്ങള്‍ക്കും ആന്‍ഡേഴ്സന്‍ ചിത്രീകരണങ്ങള്‍ നല്‍കി. ഛായാചിത്രങ്ങള്‍ രചിക്കുന്നതിലും ഹ്രസ്വചിത്രങ്ങള്‍ വരയ്ക്കുന്നതിലും ഇദ്ദേഹം പ്രാഗല്ഭ്യം പ്രകടമാക്കി. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് വെബ്സ്റ്ററുടെ എലിമെന്ററി സ്പെല്ലിങ് ബുക്കി (ഋഹലാലിമ്യൃേ ടുലഹഹശിഴ ആീീസ) ന് ഇദ്ദേഹം തയ്യാറാക്കിയ ചിത്രീകരണങ്ങളും ഷെയ്ക്സ്പിയറുടെ നാടകങ്ങളുടെ ചിത്രീകരണങ്ങളുമാണ്. ഏതാണ്ട് 300 ദാരുശില്പങ്ങള്‍ ഇദ്ദേഹത്തിന്റേതായി അവശേഷിക്കുന്നു. 1870 ജനു. 17-ന് ജെഴ്സി നഗരത്തില്‍ ഇദ്ദേഹം അന്തരിച്ചു.