This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗാധതാമാപനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അഗാധതാമാപനം = ആമവ്യോലൃ്യ കടലുകളുടെ ആഴം അളന്നു തിട്ടപ്പെടുത്തുകയും ആ...)
അടുത്ത വ്യത്യാസം →
03:29, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗാധതാമാപനം
ആമവ്യോലൃ്യ
കടലുകളുടെ ആഴം അളന്നു തിട്ടപ്പെടുത്തുകയും ആഴമനുസരിച്ചു കടല്‍ത്തറയുടെ ആകൃതി വിശദമാക്കുന്ന ചാര്‍ട്ടുകളും മാനചിത്രങ്ങളും (ാമു) നിര്‍മിക്കുകയും ചെയ്യുന്ന സമുദ്ര വിജ്ഞാനീയശാഖ.
സാധാരണയായി കടലിന്റെ ആഴം കരയില്‍നിന്ന് അകലുന്തോറും വര്‍ധിച്ചുവരുന്നു; കടലിന്റെ പല ഭാഗങ്ങളിലെയും ആഴം വ്യത്യസ്തവുമാണ്. സ്ഥലമണ്ഡലത്തിന്റെ (ഘശവീേുവലൃല) മൂന്നിരട്ടി വിസ്താരമുള്ള കടല്‍ത്തറകളുടെ ആഴം വ്യക്തമായി നിര്‍ണയിക്കുക സുകരമല്ല; അതുപോലെ തന്നെ അവയുടെ സ്ഥലാകൃതി (ഠീുീഴൃമുവ്യ) നിര്‍ണയിക്കുക എന്നതും. എന്നാല്‍ കടലിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന് ആഴം അറിയേണ്ടത് അത്യാവശ്യമാണ്. കൃത്യമായി ആഴം രേഖപ്പെടുത്തുന്നതു കപ്പലുകളെ അപകടത്തില്‍നിന്നു രക്ഷപ്പെടുവാന്‍ വളരെയധികം സഹായിക്കുന്നു. ഓരോ കപ്പലും പ്രയാണമാര്‍ഗത്തിലെ ആഴമളന്നു മുന്നോട്ടുപോകുന്ന പതിവാണു മുന്‍പുണ്ടായിരുന്നത്. ഗതാഗതം വിപുലമായതോടെ കൂടുതല്‍ മേഖലകള്‍ വ്യാപകമായ അഗാധതാമാപനത്തിനു വിധേയമാക്കി കടല്‍ത്തറയുടെ ആകൃതി രേഖപ്പെടുത്തുന്ന വിശദമായ ചാര്‍ട്ടുകള്‍ നിര്‍മിക്കപ്പെട്ടു.
സമുദ്രാന്തര കേബിളുകളിലൂടെ വാര്‍ത്താവിനിമയം ആരംഭിച്ചതോടെ കടല്‍ത്തറകളെക്കുറിച്ചുള്ള പരിജ്ഞാനം കൂടുതല്‍ ആവശ്യമായിത്തീര്‍ന്നു. വ. അത്ലാന്തിക്കിന്റെ അടിത്തറയെ സംബന്ധിച്ച അറിവുകള്‍ ആദ്യമായി സംഗ്രഹിക്കപ്പെട്ടു. 19-ാം ശ.-ത്തില്‍തന്നെ ഈ പഠനങ്ങള്‍ പുരോഗമിച്ചു. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ മുങ്ങിക്കപ്പലുകള്‍ സര്‍വസാധാരണമായിത്തീര്‍ന്നു. മാസങ്ങളോളം ജലത്തിനടിയില്‍ കഴിയുന്ന മുങ്ങിക്കപ്പലുകള്‍ക്ക് അടിത്തറയുടെ ആകൃതി അറിയേണ്ടതാവശ്യമായി. അത്യഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന ഗവേഷണക്കപ്പലുകളും കടല്‍ത്തറയില്‍ തങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും അഗാധതലത്തിലെ സ്ഥലരൂപങ്ങളെക്കുറിച്ചുള്ള അറിവു പതിന്‍മടങ്ങായി വര്‍ധിപ്പിച്ചിട്ടുണ്ട്.
മാപനരീതികള്‍. മുന്‍കാലങ്ങളില്‍ ഈയത്തിന്റെയോ ഇരുമ്പിന്റെയോ കട്ടകള്‍ കപ്പലില്‍നിന്നു ചരടിലോ കമ്പിയിലോ കെട്ടിത്താഴ്ത്തിയാണ് ആഴം അളന്നിരുന്നത്. പിന്നീട് സമുദ്രപഠനത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ട കപ്പലുകള്‍ ഈ ജോലി നിര്‍വഹിച്ചു. അവ നിശ്ചിതസ്ഥാനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് ആഴമളക്കുന്നു. ഒരു പ്രത്യേക മേഖലയില്‍ തലങ്ങും വിലങ്ങുമായുള്ള അനേകം രേഖകളില്‍ ഇങ്ങനെ ആഴം നിര്‍ണയിച്ച് മേഖലയുടെ സ്ഥലാകൃതിയെക്കുറിച്ചു സാമാന്യജ്ഞാനം നേടുകയായിരുന്നു ചെയ്തിരുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഗര്‍ത്തങ്ങള്‍, വരമ്പുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം വ്യക്തമായാല്‍ അവ സവിശേഷപഠനത്തിനു വിധേയമാക്കുന്നു. ഏറ്റവും കൂടിയ ആഴമോ ഉയരമോ നിര്‍ണയിക്കപ്പെട്ട ബിന്ദുവിനെ കേന്ദ്രമാക്കി പ്രദക്ഷിണം നടത്തി, ആഴത്തിലെ ക്രമാനുഗതമായ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുന്നു. ഇങ്ങനെ പ്രത്യേക സ്ഥലരൂപങ്ങളുടെ വ്യക്തമായ ആകൃതി ശേഖരിക്കുന്നു. അന്തര്‍സമുദ്രദ്വീപുകളെയും ഇത്തരം പഠനങ്ങള്‍ക്കു വിധേയമാക്കാറുണ്ട്. ഇതുകൂടാതെ ദീര്‍ഘചതുരമാതൃകയിലുള്ള സര്‍വേയും നടത്തപ്പെടുന്നു. ഏതെങ്കിലും ഒരു രീതി മാത്രം ഉപയോഗിക്കുന്നതിലുള്ള ന്യൂനത പരിഹരിക്കുവാന്‍ ഇതുപകരിക്കുന്നു. ആവര്‍ത്തിച്ചുള്ള അളവെടുപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ വിശ്വാസയോഗ്യമായിരിക്കും. ഇത്തരത്തിലുള്ള അഗാധതാമാപനം അന്വേഷകന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. തന്‍മൂലം ചില പ്രത്യേക മേഖലകള്‍ മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതല്‍ പഠനവിധേയമാകാറുണ്ട്.
മാപനരീതികളില്‍ വിപ്ളവകരമായ പരിവര്‍ത്തനം വരുത്തിയത് ധ്വാനിക-മാപനത്തിന്റെ (ഋരവീടീൌിറശിഴ) ആവിഷ്കരണമായിരുന്നു. കപ്പലില്‍നിന്നയയ്ക്കുന്ന ശബ്ദവീചികള്‍ കടല്‍ത്തറയില്‍ തട്ടി പ്രതിധ്വനിക്കുന്നു. കപ്പലിലുള്ള സ്വീകരണികള്‍ (ൃലരലശ്ലൃ) ഇവയെ ഗ്രഹിച്ചു ഗ്രാഫുകളില്‍ രേഖപ്പെടുത്തും. ആഴവ്യത്യാസങ്ങള്‍ ഗ്രാഫില്‍ ഏറ്റക്കുറച്ചിലുകളായാണു പ്രകടമാവുന്നത്; അടിത്തറയുടെ സാമാന്യരൂപം മനസ്സിലാക്കുവാനേ ഇവ സഹായകമാകുന്നുള്ളു. യഥാര്‍ഥ ആഴം നിര്‍ണയിക്കുന്നതിനു ശബ്ദവീചി പ്രതിധ്വനിച്ച് എത്താനെടുത്ത ആകെ സമയത്തിന്റെ പകുതിയെ-അതായത് ശബ്ദം അടിത്തറയിലെത്താനോ, അവിടെ നിന്നും പ്രതിധ്വനിച്ചു സ്വീകരണിയില്‍ പതിക്കാനോ എടുത്ത സമയത്തെ - ശബ്ദത്തിന്റെ വേഗം കൊണ്ടു ഗുണിച്ചാല്‍ മതി. ശബ്ദവേഗം, ജലത്തിന്റെ താപം, ലവണത തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ വേഗം തിട്ടപ്പെടുത്തുമ്പോള്‍ ആവശ്യമായ സംശുദ്ധി (രീൃൃലരശീിേ) വരുത്തേണ്ടതാണ്. സ്ഥലാകൃതി തയ്യാറാക്കുന്നതില്‍ ധ്വാനിക-മാപനത്തിനുള്ള മേന്‍മ പഴയതും പുതിയതുമായ രീതികളിലൂടെ തയ്യാറാക്കപ്പെട്ടിട്ടുളള ആരേഖങ്ങളുടെ താരതമ്യപഠനത്തില്‍നിന്നു സുവ്യക്തമാകും.
ചാര്‍ട്ടുകളും മാനചിത്രങ്ങളും. അളന്നുകിട്ടുന്ന വിവരങ്ങളെ അക്കങ്ങളാലോ മറ്റു ഉപയുക്ത ചിഹ്നങ്ങളാലോ സൂചിപ്പിക്കുന്നതാണു ചാര്‍ട്ട് (ഇവമൃ). കപ്പല്‍ക്കാരുടെ വഴികാട്ടികളാണ് ചാര്‍ട്ടുകള്‍. പണ്ടുമുതലേ ഇവ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ത്യാക്കാരെ കൂടാതെ ചീനര്‍, അറബികള്‍ എന്നിവരും സമുദ്രചാര്‍ട്ടുകള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. എന്നാല്‍ ഇവയുടെ നിര്‍മാണം വികസിച്ചത് 19-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടിയാണ്. അറിയപ്പെട്ടിരുന്ന വസ്തുതകളെ ആധാരമാക്കി യു.എസ്. നാവികസേനയിലെ മാത്യു മൌറി ആധുനികരീതിയിലുള്ള ചാര്‍ട്ടുകളും ചില സമുദ്രങ്ങളുടെ മാനചിത്രങ്ങളും നിര്‍മിച്ചു. ആദ്യത്തെ ആഗോളചാര്‍ട്ട് 1903-ല്‍ മൊണാക്കോ രാജകുമാരനായ ആല്‍ബെര്‍ട്ട് തയ്യാറാക്കി. അത് ആഴമിതീയ ചാര്‍ട്ടു(ആമവ്യോലൃശര രവമൃ)കളുടെ മൌലിക രൂപരേഖയായി ഇന്നും കരുതപ്പെടുന്നു. ഈയിടെയായി സമുദ്രവിജ്ഞാനീയപരവും പ്രതിരക്ഷാപരവുമായ കാരണങ്ങളാല്‍ അഗാധതാമാപനം പുറം കടലിലേക്കുകൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി എല്ലാ സമുദ്രങ്ങളുടെയും അടിത്തറകളുടെ ആകൃതിയെ സൂചിപ്പിക്കുന്ന ചാര്‍ട്ടുകളും മാനചിത്രങ്ങളും തയ്യാറാക്കപ്പെട്ടുവരുന്നു. മാനചിത്രങ്ങള്‍ പൊതുവേ സമോച്ചരേഖാ(രീിീൌൃ) ചിത്രങ്ങളാണ്. ഒരേ ആഴമുള്ള ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖകളാണ് ഇവയില്‍ സ്ഥലാകൃതിയെക്കുറിച്ചുള്ള സൂചന നല്കുന്നത്. മലകള്‍, താഴ്വരകള്‍, സമതലങ്ങള്‍, ഗര്‍ത്തങ്ങള്‍ തുടങ്ങിയ വിവിധ സ്ഥലരൂപങ്ങളെ ഭൂപടങ്ങളിലെപോലെതന്നെ സമോച്ചരേഖകളുപയോഗിച്ചു പ്രദര്‍ശിപ്പിക്കുന്നു. കരയിലെ സര്‍വേ നേരില്‍ കാണുന്ന ദൃശ്യങ്ങളെക്കൂടി ആധാരമാക്കുന്നു; എന്നാല്‍ കടല്‍ത്തറയുടെ ചിത്രീകരണം കുറെയൊക്കെ ഊഹാപോഹങ്ങളെ ആശ്രയിക്കുന്നു. അന്തര്‍ജലീയ ഛായാഗ്രഹണവും (ഡിറലൃ ംമലൃേ ുവീീഴൃമുവ്യ) അന്തര്‍ജലീയ ടെലിവിഷനും സ്ഥിതിഗതികളെ കുറേയൊക്കെ മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കില്‍പോലും കടല്‍ത്തറകളുടെ മാനചിത്രങ്ങള്‍ നിര്‍മിക്കുക അത്യന്തം ദുഷ്കരമായിത്തന്നെ ശേഷിക്കുന്നു.
പ്രത്യേക മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചു താത്കാലികമായി സമോച്ചരേഖാചിത്രങ്ങള്‍ നിര്‍മിക്കുന്നു. അവയെ ആധാരമാക്കി പ്രസക്തമേഖലകള്‍ സൂക്ഷ്മപരിശോധനയ്ക്കും മാപനത്തിനും വിധേയമാക്കുന്നു. ഇങ്ങനെ കിട്ടുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര ചിത്രത്തെ പരിഷ്കരിക്കുന്നു. സംശുദ്ധീകരണം പല തവണ ആവര്‍ത്തിക്കേണ്ടിവരും. കടല്‍ത്തറകള്‍ സദാ പരിവര്‍ത്തനത്തിനു വിധേയമാണെന്നതും പരിഗണിക്കേണ്ടതുണ്ട്. ഭൂചലനങ്ങള്‍, സൂക്ഷ്മഭൂചലനങ്ങള്‍, അടിയൊഴുക്കുകള്‍, നിക്ഷേപണം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ഫലമായി കടല്‍ത്തറയ്ക്കു സ്പഷ്ടമായ വ്യതിയാനങ്ങള്‍ വന്നു ചേരാം. ഭൂവിജ്ഞാനീയപരമായ ഘടനയും വിവര്‍ത്തന സാധ്യതകളുംകൂടി ഗണിക്കേണ്ടതുണ്ട്.
ഋജുരേഖകളിലുള്ള ആഴമിതി അടിസ്ഥാനമാക്കി പരിച്ഛേദങ്ങള്‍ (ുൃീളശഹല) നിര്‍മിക്കപ്പെടാറുണ്ട്. ഇവയില്‍ ആഴവും സ്ഥാനാന്തരവും ഒരേ തോതില്‍ രേഖപ്പെടുത്തപ്പെടുന്നില്ല. ഊര്‍ധ്വാധരസവിശേഷതകള്‍ (്ലൃശേരമഹ ളലമൌൃല) സ്പഷ്ടമാവുന്നതിനുവേണ്ടി നിര്‍ദേശാങ്കത്തിലെ (ീൃറശിമലേ) അങ്കനം (ആഴത്തിന്റെ) സ്ഥൂലീകരിച്ചു രേഖപ്പെടുത്തുന്നു. അതതിടത്തെ ആഴവും കടല്‍ത്തറയുടെ സംവിധാനവും ഒറ്റനോട്ടത്തില്‍ അറിയാന്‍ ഇമ്മാതിരി പരിച്ഛേദങ്ങള്‍ സഹായകങ്ങളാണ്.
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)