This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അലൂഷ്യന്‍ ദ്വീപുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =അലൂഷ്യന്‍ ദ്വീപുകള്‍= Aleutian Island ഉത്തരപസിഫിക്കില് അലാസ്കാ ഉപദ്...)
അടുത്ത വ്യത്യാസം →
05:31, 26 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
അലൂഷ്യന്‍ ദ്വീപുകള്‍
Aleutian Island
ഉത്തരപസിഫിക്കില് അലാസ്കാ ഉപദ്വീപിന്റെ തുടര്‍ച്ചയായി കിടക്കുന്ന ദ്വീപശൃംഖല. ചാപാകൃതിയില്‍ കംചാത്കാ ഉപദ്വീപുവരെ 1,920 കി.മീ. നീണ്ടുകിടക്കുന്ന 69 ദ്വീപുകളും അസംഖ്യം തുരുത്തുകളും ചേര്‍ന്നതാണ് അലൂഷ്യന്‍ ദ്വീപസമൂഹം. ദ്വീപുകളില്‍ 14 എണ്ണം സാമാന്യം വലുപ്പമുള്ളവയാണ്. ഉത്തരഅക്ഷാ. 52° ക്കും 55° ക്കും ഇടയ്ക്കായി, 172° പൂര്‍വരേഖാംശം മുതല്‍ 163ബ്ബ പശ്ചിമരേഖാംശംവരെയാണ് വ്യാപ്തി.
കാതെറൈന്‍ ദ്വീപുകള്‍ എന്നുകൂടി പേരുള്ള ഈ ദ്വീപസമൂഹം യു.എസ്സിന്റെ അധീനതയില്‍ അലാസ്കാ സംസ്ഥാനത്തിലെ ഒരു ഭരണഘടകം (ജില്ല) ആണ്. ദ്വീപുകളെ ഫോക്സ്, ആന്ഡ്രിയാനോഫ്, റാറ്റ്, നീയര് എന്നിങ്ങനെ നാലു സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു. അലൂഷ്യന്‍ദ്വീപുകളുടെ സ്ഥിതി ഒരു ഭൂകമ്പമേഖലയിലാണ്; മിക്കവയും തണുത്തുറഞ്ഞ അഗ്നിപര്‍വതങ്ങളാണ്; ഇവയില്‍ ചിലത് ഇപ്പോഴും സജീവമാണ്. ആഗ്നേയശിലകളുടെ ആധിക്യമുള്ള ഈ ദ്വീപുകള്‍ക്കു കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ നിറഞ്ഞ് വികൃതവും സങ്കീര്‍ണവുമായ തീരദേശമാണുള്ളത്.
മിതമായ ചൂടും കനത്ത മഴയും മിക്കപ്പോഴും മൂടല്‍മഞ്ഞുമുള്ള സമുദ്രകാലാവസ്ഥയാണുള്ളത്. വര്ധനകാലം മേയ് മുതല്‍ സെപ്. മാസം വരെയാണ്. പച്ചക്കറികൃഷി ഒഴിച്ചാല്‍ കാര്യമായ കൃഷികള്‍ ഒന്നുമില്ല. വൃക്ഷങ്ങള്‍ ഇല്ലെന്നുതന്നെ പറയാമെങ്കിലും ചെടികളും പുല്‍വര്‍ഗങ്ങളും സമൃദ്ധമായി വളരുന്നു. ആടിനെയും റെയിന്ഡീയറിനെയും വളര്‍ത്തുന്നത് ഒരു തൊഴിലായിട്ടുണ്ട്. മീന്‍പിടിത്തവും വേട്ടയാടലുമാണ് തദ്ദേശീയരുടെ പ്രധാന ജീവിതമാര്ഗങ്ങള്. മത്സ്യങ്ങളും കടല്‍പ്പക്ഷികളും ധാരാളമായുണ്ട്.
1741-ല്‍ റഷ്യന്‍ സഞ്ചാരികളായ വൈറ്റസ് ബെറിംഗ്, അലെക്സി ചിരീകോവ് എന്നിവരാണ് ഈ ദ്വീപുകള്‍ കണ്ടെത്തിയത്. സീല്‍, നീലക്കുറുനരി തുടങ്ങിയ രോമജീവികളുടെ ബാഹുല്യം രോമക്കമ്പിളി വ്യവസായത്തിന് അനുകൂലമാണെന്നുകണ്ട് ധാരാളം വ്യാപാരികള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു. 1867-ല്‍ ഈ ദ്വീപുകള്‍ അമേരിക്കയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്റെ താത്കാലിക അധീനത്തിലായെങ്കിലും പിന്നീട് അവര്‍ വിട്ടൊഴിഞ്ഞു. വിദേശീയാധിവാസത്തിനുശേഷം ദ്വീപുകളിലെ ആദിവാസികളുടെ (അലൂട്ടുകള്) സംഖ്യ ഗണ്യമായി കുറഞ്ഞുവരികയാണ്. യൂനലായ്ക്കാ ദ്വീപാണ് പ്രധാന അധിവാസകേന്ദ്രം. 1941-ല്‍ ഒരു യു.എസ്. നാവികസങ്കേതം ഇവിടെ സ്ഥാപിക്കപ്പെട്ടു (ഡച്ച് ഹാര്‍ബര്‍). ഇപ്പോള്‍ ഇത് അമേരിക്കന്‍ വ്യോമസംരക്ഷണകേന്ദ്രങ്ങളില് ഒന്നാണ്.