This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവീന്‍ ആല്‍ക്കലോയ്ഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അവീന്‍ ആല്‍ക്കലോയ്ഡുകള്‍ ഛുശൌാ അഹസമഹീശറ അവീന്‍ അഥവാ കറുപ്പ...)
അടുത്ത വ്യത്യാസം →

12:54, 24 ഓഗസ്റ്റ്‌ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അവീന്‍ ആല്‍ക്കലോയ്ഡുകള്‍

ഛുശൌാ അഹസമഹീശറ

അവീന്‍ അഥവാ കറുപ്പ് എന്ന പേരിലറിയപ്പെടുന്ന ലഹരി വസ്തുവില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലോയ്ഡുകള്‍. സ്ഥലം, ഉത്പാദനരീതി എന്നിവയനുസരിച്ച് കാഴ്ചയിലും ഗുണത്തിലും ഘടനയിലും അവീന്‍ വ്യത്യാസപ്പെട്ടിരിക്കും. മൊത്തത്തില്‍ 26-ഓളം അവീന്‍ ആല്‍ക്കലോയ്ഡുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മെക്കോണിക് (ങലരീിശര) അമ്ളം, സള്‍ഫ്യൂറിക് അമ്ളം എന്നിവയിലേതെങ്കിലും ഒരു അമ്ളവുമായി യോജിച്ച അവസ്ഥയിലാണ് ഇവയെ കാണാറുള്ളത്. ആല്‍ക്കലോയ്ഡുകള്‍ക്കു പുറമേ അവീനില്‍ ജലാംശം, നിറവും മണവും കൊടുക്കുന്നതിനുള്ള രാസപദാര്‍ഥങ്ങള്‍, ബാഷ്പശീലതൈലങ്ങള്‍ (ഋലിൈശേമഹ ീശഹ), ഷുഗറുകള്‍, റെസിനുകള്‍, കൊഴുപ്പ് മുതലായ അനേകം ഇതരവസ്തുക്കളും ഉണ്ട്.

  അവീന്‍ ആല്‍ക്കലോയ്ഡുകളെ രാസരചനയനുസരിച്ച് ഫിനാന്‍ന്ദ്രീന്‍ (ജവലിമിവൃേലില) ഗ്രൂപ്പില്‍പ്പെട്ടത്, ഐസൊക്വിനൊലിന്‍ (ശീ ഝൌശിീഹശില) ഗ്രൂപ്പില്‍പ്പെട്ടത് എന്നിങ്ങനെ രണ്ടായി തിരിക്കാം. മോര്‍ഫീന്‍, കൊഡീന്‍, തിബേന്‍ മുതലായവ ആദ്യത്തെ ഇനത്തിലും പപ്പാവറിന്‍, ലാഡനോസിന്‍, നാര്‍ക്കോട്ടിന്‍ മുതലായവ രണ്ടാമത്തെ ഇനത്തിലും പെടുന്നു:
  അവീനില്‍ കാണുന്ന ആല്‍ക്കലോയ്ഡുകളുടെ പട്ടിക താഴെ ചേര്‍ത്തിരിക്കുന്നു:

പട്ടിക : അവീന്‍-ആല്‍ക്കലോയ്ഡുകള്‍

  അവീനിന്റെ പ്രായോഗികമൂല്യം മോര്‍ഫീനിന്റെ അളവിനനുസരിച്ചാണ്. അതില്‍ താരതമ്യേന അധികം അളവില്‍ കാണുന്ന ആല്‍ക്കലോയ്ഡും ഇതുതന്നെ. ഇതിനുതന്നെയാണ് താരതമ്യേന കൂടുതല്‍ ശരീരക്രിയാക്ഷമത കറുപ്പ് കഴിക്കുമ്പോള്‍ അതിന്റെ ശരീരക്രിയാഫലം അതിലുള്ള എല്ലാ രാസപദാര്‍ഥങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ഒന്നാണെങ്കിലും മുന്നിട്ടു നില്ക്കുന്നത് മോര്‍ഫീനിന്റെ പ്രവര്‍ത്തനമാണ്. ഇന്ത്യയിലെ അവീനില്‍ 3-15 ശ.മാ. മോര്‍ഫീന്‍ അടങ്ങിയിരിക്കും. 

നോ: ആല്‍ക്കലോയ്ഡുകള്‍; പപ്പാവറിന്‍; മോര്‍ഫീന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍