This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ക്കോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അര്‍ക്കോസ് = Arkose ഒരിനം മണല്‍ക്കല്ല്. ക്വാര്‍ട്ട്സിന്റെയും ഫെ...)
 
വരി 2: വരി 2:
Arkose
Arkose
-
 
ഒരിനം മണല്‍ക്കല്ല്. ക്വാര്‍ട്ട്സിന്റെയും ഫെല്‍സ്പാറിന്റെയും അംശം ധാരാളമായുള്ള അര്‍ക്കോസ് സാമാന്യം വലുപ്പമുള്ള തരികളായി കാണപ്പെടുന്നു. പ്രധാനഘടകം ക്വാര്‍ട്ട്സ് ആണ്; അപൂര്‍വമായി ഫെല്‍സ്പാര്‍ അധികമായും കാണാം. ക്വാര്‍ട്ട്സും ഫെല്‍സ്പാറും ചേര്‍ന്ന് 80-95 ശ.മാ. വരും; നേരിയ തോതില്‍ ബയോടൈറ്റ്, മസ്കവൈറ്റ് എന്നീയിനം അഭ്രങ്ങളും കളിമണ്ണും അടങ്ങിക്കാണുന്നു. കാല്‍സൈറ്റ്, ഇരുമ്പിന്റെ ഓക്സൈഡുകള്‍ എന്നിവയും ഉണ്ടാകാം.  

Current revision as of 11:25, 13 ഓഗസ്റ്റ്‌ 2009

അര്‍ക്കോസ്

Arkose

ഒരിനം മണല്‍ക്കല്ല്. ക്വാര്‍ട്ട്സിന്റെയും ഫെല്‍സ്പാറിന്റെയും അംശം ധാരാളമായുള്ള അര്‍ക്കോസ് സാമാന്യം വലുപ്പമുള്ള തരികളായി കാണപ്പെടുന്നു. പ്രധാനഘടകം ക്വാര്‍ട്ട്സ് ആണ്; അപൂര്‍വമായി ഫെല്‍സ്പാര്‍ അധികമായും കാണാം. ക്വാര്‍ട്ട്സും ഫെല്‍സ്പാറും ചേര്‍ന്ന് 80-95 ശ.മാ. വരും; നേരിയ തോതില്‍ ബയോടൈറ്റ്, മസ്കവൈറ്റ് എന്നീയിനം അഭ്രങ്ങളും കളിമണ്ണും അടങ്ങിക്കാണുന്നു. കാല്‍സൈറ്റ്, ഇരുമ്പിന്റെ ഓക്സൈഡുകള്‍ എന്നിവയും ഉണ്ടാകാം.

അര്‍ക്കോസിനു ഗ്രാനൈറ്റിനോട് സാമ്യമുണ്ട്. ഗ്രാനൈറ്റിന്റെയോ നയിസിന്റെയോ ത്വരിതഗതിയിലുള്ള വിഘടനം മൂലമാണ് അര്‍ക്കോസ് രൂപംകൊള്ളുന്നത്. സാധാരണയായി പാടലം, ചുവപ്പ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു; ചിലപ്പോള്‍ ഇളം ചാരനിറമായിരിക്കും ഉണ്ടാവുക.

മൈക്രോക്ലൈന്‍ ഇനത്തില്‍ പ്പെട്ട ഫെല്‍സ്പാറാണ് അര്‍ക്കോസില്‍ അടങ്ങിക്കാണുന്നത്. ഇതിലെ ഫെല്‍സ്പാര്‍ അനുപാതത്തിന്റെ പരിമിതി സാങ്കേതികമായി തിട്ടപ്പെടുത്തിയിട്ടില്ല; എന്നാലും കുറഞ്ഞത് 25 ശ.മാ. എങ്കിലും ഉണ്ടാകണമെന്നാണ് പൊതുവേ കണക്കാക്കപ്പെട്ടിട്ടുള്ളത്. ഫെല്‍സ്പാര്‍ അംശം അപക്ഷയം (weathering) മൂലമുള്ള പരിവര്‍ത്തനത്തിനു വിധേയമായിരിക്കരുത് എന്നു നിര്‍ബന്ധമാണ്. അര്‍ക്കോസിനെ മണല്‍ക്കല്ല്, ഗ്രിറ്റ് (grit) എന്നിവയില്‍നിന്നും തിരിച്ചറിയുന്നത് ഫെല്‍സ്പാര്‍ അംശത്തിന്റെ മേല്പറഞ്ഞ സ്വഭാവം അടിസ്ഥാനമാക്കിയാണ്.

(വി. നാരായണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍