This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറ്റോര്‍ണി ജനറല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അറ്റോര്‍ണി ജനറല്‍ = Attorney General ഇന്ത്യാഗവണ്‍മെന്റിന്റെ ഔദ്യോഗിക ...)
അടുത്ത വ്യത്യാസം →
09:24, 13 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
=അറ്റോര്‍ണി ജനറല്‍ = Attorney General
ഇന്ത്യാഗവണ്‍മെന്റിന്റെ ഔദ്യോഗിക നിയമോപദേഷ്ടാവ്. സുപ്രീംകോടതിയിലെ ജഡ്ജിയായി നിയമിക്കപ്പെടാന്‍ അര്‍ഹതയുള്ള ഒരു വ്യക്തിയെ അറ്റോര്‍ണി ജനറലായി ഇന്ത്യന്‍ പ്രസിഡന്റ് നിയമിക്കുന്നു. പ്രസിഡന്റിനു വിശ്വാസമുള്ളിടത്തോളം കാലം അറ്റോര്‍ണി ജനറലിനു പ്രസ്തുത ഉദ്യോഗത്തില്‍ തുടരാവുന്നതാണ്.
ഇന്ത്യയിലുള്ള ഏതു നീതിന്യായക്കോടതിയിലും ഹാജരായി തന്റെ ഔദ്യോഗികപരിധിയില്‍പ്പെട്ട വിഷയങ്ങളെക്കുറിച്ച് കോടതികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിന് അറ്റോര്‍ണി ജനറലിന് അധികാരമുണ്ട്. അതുപോലെതന്നെ പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും ഹാജരായി സഭാനടപടികളില്‍ പങ്കുകൊണ്ട് സംസാരിക്കുന്നതിനും അവകാശമുണ്ട്. എന്നാല്‍ വോട്ടവകാശം ഇല്ല. ഭരണഘടനയുടെ 76, 88 വകുപ്പുകളില്‍ ഇന്ത്യയിലെ അറ്റോര്‍ണി ജനറലിന്റെ നിയമനവ്യവസ്ഥകളെയും അധികാരാവകാശങ്ങളെയുംപറ്റി പറഞ്ഞിട്ടുണ്ട്.
(പി.എസ്. അച്യുതന്‍ പിള്ള)